17.1 C
New York
Thursday, September 23, 2021
Home Literature ഒരു അന്തർജ്ജനത്തിന്റെ യുക്തി😄😄

ഒരു അന്തർജ്ജനത്തിന്റെ യുക്തി😄😄

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

അവൾ ടിവി യിൽ ഒരു സീരിയൽ കാണുകയായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞു മൂന്നു വർഷം കഴഞ്ഞിരുന്നു. ഭർത്താവ് വിദേശത്താണ്. ഒരുവർഷം മുമ്പ് സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ ഒരാഴ്ച ലീവിന് വന്നു പോയതാണ്. അവൾ ഒരു അക്കൗണ്ടന്റ് ആയി ജോലിക്ക് പോവുന്നുണ്ട്. ജോലി കഴിഞ്ഞു അത്യാവശ്യം വീട്ടുജോലിയും കഴിഞ്ഞു ഭർത്താവിന്റെ അമ്മ കാണുന്ന സീരിയൽ അമ്മയോടൊപ്പം കാണുകയാണ്. ഭർത്താവിന്റെ സഹോദരി പ്രസവം കഴിഞ്ഞു ശുശ്രൂഷക്കു വേണ്ടി വീട്ടിൽ ഉണ്ട്. സീരിയലിലെ നായിക തനിക്ക് കുട്ടികൾ ഉണ്ടാവാത്തതിനാൽ തന്നെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം ചെയ്യാൻ നായകനോട് ആവശ്യപ്പെടുന്ന രംഗം കണ്ട് അവളുടെ അമ്മായിയമ്മ അവളെ ഉദ്ദേശിച്ചു ഒരു ഡയലോഗ് “വിവാഹം കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തവർ ഇങ്ങനെ സ്വയം ഒഴിഞ്ഞു പോവുന്നതാണ് നല്ലത്. മറുമൊഴിയായി മരുമകൾ ഐതിഹ്യമാലയിലെ ആ കഥ ചൊല്ലി….


” പണ്ട് .പണ്ട് ഇടപള്ളിയിലെ ഒരു വലിയ തമ്പുരാൻ ഇടപ്പള്ളിയിലെ ദേശവഴികളിൽ ഒന്നായ” കല്ലൂപ്പാറ “എന്ന സ്ഥലത്തു പോയി താമസിച്ചു. അവിടെ ഒരു ബന്ധവും ഉണ്ടായിരുന്നു. അദ്ദേഹത്തിനു ഇടപ്പള്ളിയിൽ ഒരു വേളി ഉണ്ടായിരുന്നെങ്കിലും അവിടെ പോവുകയോ ആ അന്തർജ്ജനത്തെ കാണുക പോലുമോ ചെയ്യാറില്ല.
ഇങ്ങനെ കുറെ കാലം കഴിഞ്ഞു ഏതാണ്ട് പന്ത്രണ്ട് കൊല്ലത്തോളം ഇങ്ങനെ തുടർന്നപ്പോൾ വലിയ നമ്പൂരിയുടെ ബന്ധുജനങ്ങൾക്ക് വലിയ വ്യസനമായി. രാജത്വം കൂടിയുള്ള വലിയ ബ്രാഹ്മണ കുടുംബം ഇങ്ങനെ സന്തതി ഇല്ലാതെ നശിച്ചു പോകുമെന്ന് അവർ ആശങ്കപ്പെട്ടു. അവർ കരുതിയത് അന്തർജനം വന്ധ്യ ആയിരിക്കുമെന്നാണ്. അതിനാൽ വലിയ നമ്പൂതിരിയെ കൊണ്ട് ഒരു വേളി കൂടി കഴിപ്പിച്ചാൽ സന്തതി ഉണ്ടാകും എന്നു കരുതി. അതിനു വേണ്ടി അവരിൽ കുറച്ചു പേർ വലിയ നമ്പൂതിരിയെ “കല്ലൂപ്പാറ” വന്നു കണ്ട് രണ്ടാമത് ഒരു വേളി കഴിക്കാൻ അപേക്ഷിച്ചു. 😆. തമ്പുരാന് അതു സമ്മതമായിരുന്നു എന്നാൽ ഒന്നാം വേളിയായ അന്തർജ്ജനത്തിന്റെ സമ്മതം അതിനു വേണം. വേളി സമ്മതിച്ചാൽ വലിയ തമ്പുരാൻ ഇടപ്പള്ളിയിലെത്തി രണ്ടാമത് വേളി കഴിക്കാം എന്നു തീരുമാനം പറഞ്ഞു. അതിനായി ഒരു കാര്യസ്ഥനെ ഇടപള്ളിയിലേക്ക് അയച്ചു. കാര്യസ്ഥൻ ഒരു ദാസിയെ കാര്യം ധരിപ്പിച്ചു അന്തർജ്ജനത്തിന്റെ സമ്മതത്തിനായി അകായിലേക്ക് അയച്ചു. അന്തർജനം ഇങ്ങനെ മറുപടി പറഞ്ഞു. “തമ്പുരാൻ രണ്ടാമത് വേളി കഴിക്കുന്നത് എനിക്ക് സമ്മതമാണ്. എന്നാൽ ഒരു കാര്യം, ഇനി വേളി കഴിക്കുമ്പോൾ ജാതകം പ്രത്യേകം ശ്രദ്ധിക്കണം. തമ്പുരാൻ കല്ലൂപ്പാറ താമസിച്ചാലും ഇടപ്പള്ളിയിൽ താമസിക്കുന്ന വേളിയിൽ സന്തതി ഉണ്ടാകണം. ഇങ്ങനെ ഒരു ജാതകം നോക്കി വേണം കഴിക്കാൻ. 😁ദാസി ഈ വിവരം കാര്യസ്ഥനെയും മറ്റു നമ്പൂതിരിമാരെയും അറിയിച്ചു. അപ്പോഴാണ് എല്ലാവർക്കും സംഗതി പിടി കിട്ടിയത്. തമ്പുരാൻ കാര്യസ്ഥനിൽ നിന്നും ഇക്കാര്യം അറിഞ്ഞു. തന്റെ ചെയ്തിയിൽ ലജ്ജ പൂണ്ട് ഇടപള്ളിയിലെത്തി അന്തർജ്ജനത്തിനോട് കൂടെ താമസിച്ചു. അവർക്കു പിന്നീട് കുറെ സന്തതികൾ ജനിക്കുകയും ചെയ്തു. 😊


മരുമകൾ കഥ പറഞ്ഞു തീർന്നപ്പോൾ ഇവൾ വെറും കഥയില്ലാത്തവൾ അല്ലാത്തതുകൊണ്ട് ഇങ്ങനെ കുത്തു വാക്കുകൾ പറയുമ്പോൾ ഒന്നു സൂക്ഷിക്കണം എന്നു അമ്മായിയമ്മ മനസ്സിൽ ഓർക്കുകയും ചെയ്തു 😄

ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

(അവലംബം- ഐതിഹ്യ മാല )

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: