17.1 C
New York
Saturday, December 4, 2021
Home Literature ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

✍ബീന ബിനിൽ തൃശൂർ

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല നെറ്റിയിലൂടെ വരിഞ്ഞു കെട്ടി….. വീണ്ടും കിടന്നു മരുന്നിൻ്റെ ആലസ്യം മയങ്ങി പോയി,പുലർച്ചയുടെ നേരിയ തണുപ്പും, ജനലയിലൂടെ വെളിച്ചവും വന്നപ്പോൾ മനസ്സിലായി,,,, ഓ നേരം വെളുത്തു…

വളരെ നാളുകളായി യാന്ത്രികതയാണല്ലോ ജീവിതം, അദ്ദേഹത്തിൻ്റെ വിയോഗത്തിന് ശേഷം ഓട്ടപാച്ചിലാണ്.

ചായ, Breakfast, Lunch, പത്രവായന, കുളി, മക്കളുടെ കാര്യങ്ങൾ എല്ലാ ജോലികളും വേഗം ചെയ്തു തീർത്ത് പരീക്ഷാ ജോലിക്കായി കോളേജിലേക്ക് പോയി.

തിരിച്ച് വീട്ടിൽ എത്തിയ ഞാൻ താള് വാടിയ പോലെ ആകെ ക്ഷീണിതയായിരുന്നു.. കോവിഡിന് ശേഷം ആദ്യമായി ജോലിക്ക് പോയതാണ്, ആകെ അസ്വസ്ഥയായ ഞാൻ മക്കളുടെ കാര്യങ്ങൾ തീർത്ത് വിശ്രമത്തിൽ ഏർപ്പെട്ടു..

തലവേദനയുടെ കാഠിന്യം ഒരു സിസോയുടെ ചലനം പോലെ കുറയും,കൂടും അങ്ങനെ കാഴ്ച മങ്ങിയും, ശബ്ദം കേൾക്കാൻ പറ്റാതെയും ആ Flat നകത്ത് 4 ദിവസം കഴിച്ചുകൂട്ടി..

ഏതൊരു കാര്യത്തിനും ഒരു അവസാനമെന്ന പോലെ, ആ ദിവസത്തിൻ്റെ ത്രിസന്ധ്യയിൽ എൻ്റെ എല്ലാം ഞരമ്പുകളെയും തളർത്തു മാറ് വേദനയുടെ കാഠിന്യമേറുകയും, ഛർദി, ബ്ലഡ് പ്ലഷർ എന്നിവയേറി വരുകയും ചെയ്തു…

ഏതോ മായാവലയത്തിലെ അസ്തമയം പോലെ, എന്നിൽ നിന്ന് മൺമറഞ്ഞു പോയ എൻ്റെ സ്നേഹഭാജനങ്ങളും, ജീവൻ്റെ പാതിയും അടുത്തെത്തി വരിഞ്ഞു കെട്ടുകയാണോ എന്നു പോലും തോന്നി,,,” പോയവർ ഇങ്ങനെ ഒക്കെ വരുമോ..

ഒരിക്കലുമില്ല, അതിൽ ഒട്ടും വിശ്വാസം ഇല്ലാത്തതാണ് ഞാൻ,
അപ്പോഴും എൻ്റെ അകത്താരിൽ പ്രാണൻ്റെ പ്രാണനായ മക്കൾ എന്നെ കാര്യമാത്ര ശ്രദ്ധിച്ചിരുന്നു. അവരെ ഞാൻ ശ്രദ്ധിച്ചു. കുഞ്ഞുങ്ങൾക്ക് ശക്തി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു.

ബന്ധങ്ങളുടെ തീവ്രത, ആഴം, പവിത്രത, കാഠിന്യം, നൈർമല്ല്യം ഇതെല്ലാം അറിയുന്നത് ഒരു ആപത്ത് ഘട്ടം വരുമ്പോഴാണ്…

എൻ്റെ രക്തബന്ധങ്ങൾ ,,സഹോദരങ്ങൾ ഓടി വന്ന് എല്ലാ കാര്യങ്ങളും ചെയതു തന്നു. അതാണ് വേദനയെക്കാൾ ഉപരി മന സന്തോഷത്തെ തന്നത്… മിന്നായം പോലെ ആയിരുന്നു എല്ലാം ഞാൻ ദർശിച്ചത്.

വർഷങ്ങളായി എൻ്റെ തലച്ചോറിനെ കാർന്നുതിന്നുന്നതാണ് ഈ മൈഗ്രേയ്ൻ…. പക്ഷേ മനോബലവും, കൃത്യനിഷ്ഠയും, ആഹാരക്രമവും കൊണ്ട്, വലിയ അപകടമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു….. പക്ഷേ ഇതെന്തോ ,ഞാൻ സ്വയം ഓർത്തു

” എതൊരു വണ്ടിയും കുറെ സ്വയം ഓടുമ്പോൾ ഒന്ന് വർക്ക്ഷോപ്പിൽ കയറ്റേണ്ടി വരും” അതു തന്നെ തീർച്ച….
പക്ഷേ കുടുംബക്കാർ എല്ലാവരും എനിക്ക് കരുത്തും, ശക്തിയും തന്ന് എന്നോടു കൂടി ഉണ്ടായി….

ആശുപത്രിയിലെ ജാലകത്തിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയിരുന്നിട്ട് ഞാൻ ഇത്രയും അനുഭവം അക്ഷരങ്ങളാൽ പകർത്തി….

ഇന്ന് ആശുപത്രിവാസം മൂന്നാം ദിവസം.
ഇന്നലെയും, മിനിഞാന്നുമായി രാത്രി ഉറങ്ങി ( സെപ്റ്റംബർ മൂന്നു മുതൽ 22 വരെ വളരെ വിരളമായിരുന്നു രാത്രി ഉറക്കം)
തൃശൂർ സൺ ആശുപത്രിയിലെ 207 നമ്പർ മുറിയിൽ 4,5 ദിവസം അങ്ങിനെ കഴിച്ച് കൂട്ടണം എന്ന നിയോഗമുണ്ടായിരുന്നിരിക്കാം…

ഈ മുറിക്കപ്പുറം എൻ്റെ കട്ടിലിൽ നിന്ന് വിദൂരതയിലേക്ക് ജാലകത്തിലുടെ മിഴികൾ പായിച്ചപ്പോൾ ഹോട്ടൽ അശോക ഇൻ, ഞായറാഴ്ചയുടെ അവധിയിൽ ഒറ്റയ്ക്കും തെറ്റയ്ക്കും പോകുന്ന വാഹനങ്ങൾ… അപൂർവ്വമായ കാൽനടയാത്രക്കാർ….
വേദന കുറഞ്ഞതുകൊണ്ട് ഞാൻ സ്വയം എഴുതി നോക്കിയതാ ,,, ” എൻ്റെ തലച്ചോർ അവിടെയില്ലേ,,,
ഓർമ്മകൾക്ക് കോട്ടം തട്ടിയിട്ടില്ലല്ലോ എന്നൊക്കെ പരിശോധിക്കാനായി “..

ചോലമരക്കാട്ടിലൂടെ ഇറ്റിറ്റു വീഴുന്ന നീർത്തുള്ളി പോലെ എൻ്റെ സാഹിത്യ സൃഷ്ടികൾ വായനക്കാരുടെ മുന്നിലേക്കും, ലോകത്തിൻ്റെ വിവിധ തലത്തിലേക്കും ചിന്തനീയമാക്കി കൊണ്ട്……✍🏼✍🏼

ബീന ബിനിൽ തൃശൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: