17.1 C
New York
Tuesday, September 28, 2021
Home Literature ഒരടയാളം.. (കവിത)

ഒരടയാളം.. (കവിത)

ദീപ ദേവിക

പല ബഹുമതികളും കിട്ടാതെപോകും എന്നതിനാൽ

കോവിഡ് വന്നൊരുമരണം വേണ്ടഎനിക്ക് .

എനിക്ക് ഏറ്റവുംപ്രാധാന്യമുള്ള ഞാനറിയാതെപോകുന്ന ആ ദിനത്തെ ഒന്ന് അടയാളമിടുന്നു.

മസിലുകേറിയേക്കാം എന്നതുകൊണ്ട് വെറുംനിലത്ത് കെടുത്തരുത്,
രാമച്ചവിരിയിൽ ആവാം.

നാളികേരംവെട്ടി മലർത്തിവച്ച് എള്ളുതിരികത്തിക്കണം.

ചന്ദനത്തിരിവേണ്ട എനിക്ക്ചുമവരും

പൂക്കൾകൊഴിയാതെ കായ്പിടിക്കുവാൻ പുകക്കാറുള്ള കുന്തിരിക്കമുണ്ട്
ജനാലപ്പടിയിൽ അതുകത്തിക്കാം.

എൻറെയുള്ളിലെഒറ്റത്തിരി അപ്പോഴും കത്തുന്നുണ്ടാകും,
നിലവിളക്കിലും ഒറ്റത്തിരി മതി.

അരിയുംനെല്ലും കൂട്ടിക്കലർത്തി എനിക്ക് ചുറ്റുംവരയിടണം.

ഉറുമ്പുകളെ തിരിച്ചുകടിക്കണം എന്നമോഹം സാധിക്കാതെ മരിച്ചയെന്നെ ഇനിയവ ഒരിക്കൽകൂടി കടിക്കേണ്ട

താടിവഴി തലയിലേക്കൊരു തടയിണകെട്ടുമ്പോൾ ചെവിമൂടരുത് .

പാവമെന്ന ഒതുക്കലും നല്ലവൾ എന്ന വാഴ്ത്തും കേൾക്കണം.

റീത്തിൽ റോസാപ്പൂക്കൾ മാത്രംമതി .

കാൽക്കലല്ല തലക്കിരുഭാഗവും വയ്ക്കുക.

ആമണം അറിയുവാനായി പഞ്ഞിയുണ്ടകളിൽ കുറച്ച്സ്ഥലംവിടണം.

വെള്ളപുതുയ്ക്കുന്നത് തലവഴിവേണ്ട മുഖംമറക്കാൻ തലതാഴ്ത്തിശീലമില്ല.

കൈകൾ വശങ്ങളിൽവച്ചാൽമതി ഒന്നും കൂടെയെടുത്തില്ലെന്ന് വരുന്നവർകണ്ടോട്ടെ.

കാണാച്ചങ്ങലകൊണ്ട് ബന്ധിച്ചിരുന്ന പെരുവിരലുകൾ ഇനിയും കൂട്ടിക്കെട്ടരുത്.

സ്വപ്നങ്ങളിലൂടെ യാത്ര പോകണംഎനിക്ക്.

തനിയെമാത്രം കുളിച്ചുശീലിച്ചയെന്നെ വേറെയാരും കുളിപ്പിക്കേണ്ട

സ്വകാര്യതകളിലുള്ള അവകാശം കണ്ണനിൽമാത്രം അവസാനിച്ചോട്ടെ.

ഈണത്തിലെങങ്കിൽമാത്രം
ഗീത പാരായണംചെയ്യുക.

നീർവീഴ്ചയില്ലാത്ത കരച്ചിലു കേൾക്കാതിരിക്കാലോ

ഭസ്മവും സിന്ദൂരവുംപൂശി ഇടതു പുരികത്തിലെ മറുകുമറയ്ക്കരുത്.

കരിവാരിത്തേക്കാനാവാത്തസങ്കടം
കൺമഷിയെഴുതിത്തീർക്കുക.

മുടി അഴിഞ്ഞുതന്നെകിടന്നോട്ടെ.

മുറ്റത്തേയ്ക്കെടുക്കുമ്പോൾ വാഴയിലയിൽ തെക്കോട്ട് തല വയ്ക്കണം
ദിക്ക് തെറ്റാതെ.

ഇനിയും തലതിരിഞ്ഞവളെന്ന് കേൾപ്പിക്കരുത്.

അഗ്നിക്കുതന്നെകൊടുക്കണം വളരെ പെട്ടെന്ന്.
വിശപ്പ് വയറ്റിൽ കൂട്കൂട്ടിയാൽ
പിന്നെഭ്രാന്താണ് വിശപ്പിന്റെഭ്രാന്ത് .

എറിഞ്ഞുടയ്ക്കുന്ന മൺകുടത്തിൽ മഞ്ഞജമന്തീടെ വിത്തിടണം.

ചിതാഭസ്മം മണ്ണിട്ടുമൂടിയാൽ മതി.

ഞാൻ പോയെന്ന് തോന്നിയെങ്കിൽ നിനക്കുതെറ്റി

ഒരു കാടിനുള്ളിൽ ഞാനൊറ്റക്കുനിന്നു പൂക്കും.

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: