17.1 C
New York
Wednesday, September 22, 2021
Home Literature ഒച്ചകളുടെ മ്യൂസിയം (കവിത)

ഒച്ചകളുടെ മ്യൂസിയം (കവിത)

✍എം. സങ്

നിശ്ശബ്ദതയിലേക്ക്
പറിച്ചു മാറ്റപ്പെട്ട
അവൻ്റെ കാതുകൾ
ഒച്ചകൾ തേടി.

രാത്രികളിൽ
പരന്നൊഴുകുന്ന
ഒച്ചയില്ലാത്ത
നക്ഷത്രപ്പൊട്ടുകൾ,
ഇലയനങ്ങാത്ത
ഇരുട്ടിൽ
ഉറങ്ങിപ്പോയ കിളികൾ,
നിശ്ചലമായ കാറ്റുകൾ.

നിശ്ശബ്ദതയോളം
ഒരാളും
ശിക്ഷിക്കപ്പെടുകയില്ല,
മരണം പോലും
നിശ്ശബ്ദതയ്ക്ക്
എത്രയോ പിന്നിൽ .

പലക പാകിയ മുറിയിലേക്ക്
നിഴൽ പകർന്ന
വെട്ടത്തരികളൊത്ത്
പതിയെയേറിയ നിമിഷമേ
കവിളിലൊട്ടിയ ശലഭത്തെ
ആട്ടിയും,
മൗനത്തുരുമ്പുകൾ
ചുരണ്ടിയും
അടർന്നുവീണുപോയ്
അകമടർന്ന നിലവിളി!

പടമൊന്നു പൊഴിഞ്ഞപ്പോൾ
നിശ്ചലം ഏതോ കാലം.
വിണ്ടിളകി
വിയർപ്പു കുമിളകൾ
ഉരുകിയഴുകി
ചീർത്തു കെട്ടിയ മാനത്ത്
തലതല്ലി
കമിഴ്ന്നു വീണല്ലോ
ആരും അറിയാതെ
വെറും നിഴൽ.

ഒച്ചകൾ മരിച്ച മുറിക്കുള്ളിൽ
പതിയിരിക്കും
ഒച്ചകൾ തേടി
ഇരുട്ടറുത്ത മിന്നലിൽ
മുറുകെപ്പിടിച്ച്
നീണ്ട വല നൂലാൽ
പിഞ്ഞിയ കണ്ണുകൾ
നെയ്തെടുത്ത്
തിരഞ്ഞു കുഴഞ്ഞല്ലോ
കറുത്തൊരു പാട് .

റിബൺ തുണ്ടാൽ
കെട്ടിയിട്ട പാവക്കുട്ടി
ദൈന്യം നോക്കുന്നു.

എന്തു വേണം?

ഓർമ്മകളുടെ സങ്കരപ്പട്ടിക
എണ്ണിത്തുടങ്ങിയവൾ,
ഒച്ചകളുടെ മ്യൂസിയം
ഉണർന്നിരിക്കുന്നു.

ചിലമ്പിച്ചൊരൊച്ചയിൽ
കാറ്റ് തെന്നി വീണ നിമിഷത്തിൽ
ചീവീടുകൾ
ചിലച്ചു തുടങ്ങിയിരിക്കുന്നു,
ഒരു പാട്ട്
കാതിൽ മുട്ടുന്നു
ഇത് ഏതു ഭാഷയെന്ന്
ആകാശം അതിശയിക്കുമ്പോൾ
ഒന്നും അറിയാതെ
ഏതോ കിളി, വനഗാനമായ്
ഉള്ള് നനയ്ക്കുന്നു.

അങ്ങനെയങ്ങനെ ശബ്ദങ്ങൾ
വരിവരിയായ് ചേരുന്നു,
നെറ്റിയിൽ തൊട്ട മണം
മൗനത്തിൻ ശിലാമുഖം
വലിച്ചു മാറ്റുന്നു.

പാവ
അവിടെയെന്നോ
തൊട്ടിലിൽ ഉറങ്ങിയ
കുഞ്ഞിൻ്റേത് !

ഓർമ്മയൊച്ചകൾ
ഒന്നൊന്നായ്
പിച്ചവയ്ക്കുന്നു
മറുകാറ്റിൻ
കരച്ചിലിൻ പെരുക്കം
നിറഞ്ഞു കത്തുന്നു,
വിരുന്നു വന്നവർ
ഉപേക്ഷിച്ച
ഉറക്കത്തിൻ്റെ എച്ചിലിലകൾ
അവിടവിടെ
ചിതറി കിടക്കുന്നു .

വിവിധ വാദ്യങ്ങൾ
ഒന്നിച്ചു നൃത്തം ചെയ്യുന്നു,
ഓരോ ഒച്ചയും
വീണ്ടെടുക്കാൻ
ആകാത്ത പോൽ
ഒന്നുചേരുന്നു.

കാതുകളിൽ
നിശ്ശബ്ദത തുപ്പിയ
ശബ്ദ നദിയുടെ
മഹാപ്രവാഹം.
കലഹിച്ചു, പ്രണയിച്ച്
ഭക്ഷിച്ച് ,പാനം ചെയ്ത്
നൃത്തം ചവിട്ടി, പാട്ടു പാടി
ഇണചേർന്ന് ,പ്രസവിച്ച്
പൊട്ടിക്കരഞ്ഞ്
പൊട്ടിച്ചിരിച്ച്
കടന്നു പോയവരുടെ
ഒച്ചകൾ
ഒരു പോലെ
ഒന്നിച്ചു വരുന്നു.

പുറത്തു കടക്കണം
ഒച്ചകളുടെ മ്യൂസിയത്തിൽ നിന്ന്,
എങ്കിലും
ഏതൊരൊച്ചയാണ്
ഇപ്പോഴും
പിന്തുടരുന്നത്?

✍എം. സങ്

COMMENTS

1 COMMENT

  1. ഒച്ചകളുടെ മ്യൂസിയം എന്ന കവിത വളരെ മനോഹരമായിരിക്കുന്നു…. നിശബ്ദതയുടെ ഓട്ടുരുളിയിൽ അടയ്ക്കപ്പെട്ട മാനവഹൃദയത്തെ കവി വിളിച്ചുണർത്തുന്നു… ശബ്ദവീചികൾ ചെവിക്കൂടയിലേക്ക് വന്നണയുമ്പോഴും, അതിനുശേഷമുള്ള നിശബ്ദത ഭഞ്ജിക്കപ്പെടേണ്ടതായിരുന്നു…. പിന്നെയും ശബ്ദങ്ങൾ വരികയായി കാതുകളിൽ അനുഭവമാകുന്നു…. ഇനിയും എഴുതുക എല്ലാ ഭാവുകങ്ങളും 👍🌷🙏🏻

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ സജീവമാക്കുന്നതിനുള്ള നടപടികളും രീതികളും...

നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും, സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു.

തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം...
WP2Social Auto Publish Powered By : XYZScripts.com
error: