രാജകുമാരി നീയിന്നു രാവിലെൻ രാജാങ്കണത്തിൽ വരുമോ
എന്റെ ഏകാന്തവാസത്തിൽ വരുമോ
ആർഭാടാ പൂരിതമല്ലായീ അംഗണം
അന്നു നീ പോയമേൽ ശേഷം
കുയിലുകളില്ല മയിലുമില്ല പിന്നെ പേടമാനെങ്ങോ മറഞ്ഞു
മാവുകൾ പൂത്തില്ല മുല്ലയും പൂത്തില്ല
അംഗനമാകെ വാടി
കുളിർകാറ്റുമില്ല തെളിനീരുമില്ല പൊയ്കയുമിപ്പോൾ ശൂന്യം
നിന്റെ തലോടലുകളില്ലാതെ വന്നപ്പോൾ നന്ദി പശുവും പിണങ്ങി
നിന്നിലെ ചന്ദ്രികയില്ലാത്തനേരത്ത് എന്തിന് സൂര്യനീ ഭൂവിൽ
ഏകാന്തവാസത്തിനാറുതി വരുത്താൻ നീ തന്നെ വേണമെൻ തോഴി
രാജാങ്കണത്തിന്റെ പ്രൌഡീ തെളിക്കാൻ നീ തന്നെ വേണമെൻ തോഴി
രാജകുമാരി നീയിന്നു രാവിലെൻ രാജാങ്കണത്തിൽ വരുമോ
എന്റെകാന്ത വാസത്തിൽ വരുമോ
പ്രവീൺ ശങ്കരാലയം ✍