17.1 C
New York
Thursday, September 23, 2021
Home Literature എ.ബി.വി കാവിൽപ്പാടെന്ന വേണുമാഷ്.

എ.ബി.വി കാവിൽപ്പാടെന്ന വേണുമാഷ്.

✍മിനി സജി

പൂമ്പാറ്റകളാകുന്ന ബാല സാഹിത്യകൃതികൾ

മഴവില്ലിൽ തെളിയാത്തതും . പൂവുകൾ ചൂടാത്തതുമായ മറ്റൊരുനിറമാണ് ബാലസാഹിത്യത്തിനുള്ളത്. പോയകാലത്തിൻ്റെ ഓർമ്മകളെ മഷിക്കൂട്ടുകൾ കൊണ്ട് നിറം പകർന്ന് അനർഘനിമിഷങ്ങൾ സമ്മാനിക്കുന്നതാണ്, എ.ബി.വി കാവിൽപ്പാടിൻ്റെ കവിതകൾ .

കുട്ടികളും കുസൃതിയും പൂന്തോട്ടത്തിലെ മനോഹരമായ പൂക്കളെപ്പോലെയാണ്. അങ്ങനെയാകുമ്പോൾ ബാലസാഹിത്യ കൃതികൾ വർണ്ണച്ചിറകുള്ള പൂമ്പാറ്റകളാണ്. വായനക്കാരെ കുട്ടിക്കാലത്തിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യിക്കാൻ വേണുമാഷിന് കഴിവുണ്ട്. ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും, കൺമുന്നിൽ കാണുന്നതുമായ ഏതു വിഷയങ്ങളിലും കവിത കാണുമ്പോൾ ചിലതെല്ലാം കുഞ്ഞുങ്ങളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

നാലു പതിറ്റാണ്ടായി ബാലസാഹിത്യ രംഗത്തെ നിറസാന്നിദ്ധ്യമാണ് എ.ബി.വി കാവിൽപ്പാട് എന്ന വേണു മാഷ്.പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപമുള്ള കാവിൽപ്പാടാണ് സ്വദേശമെങ്കിലും ഇപ്പോൾ സ്ഥിരതാമസം അഗ്നിഹോത്രിയുടെ നാടായ മേഴത്തൂരിലാണ്.

കാവിൽപ്പാട് ഗവ: എൽ.പി.സ്കൂൾ, പാലക്കാട് പി.എം.ജി ഹൈസ്കൂൾ, ഗവ: വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ: ടി.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1981ൽ പ്രൈമറി അദ്ധ്വാപകനായി ജോലിയിൽ പ്രവേശിച്ചു. കൊല്ലങ്കോട് ഉപജില്ലയിലെ മൂച്ചങ്കുണ്ട് ഗവ: എൽ.പി.സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരിക്കെ 2017ൽ സർവ്വീസിൽ നിന്നും സ്വയം വിരമിച്ച് മുഴുവൻ സമയവും സാഹിത്യരചനകളിൽ ഏർപ്പെട്ടിരിക്കുകയാണ്.

ബാലസാഹിത്യത്തിനു പുറമെ പുനരാഖ്യാനം, നാടകം, ഹാസ്യ സാഹിത്യം, വൈജ്ഞാനികം, ഫോക്‌ലോർ എന്നീ മേഖലകളിലായി ഇതിനകം നൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഗാനരചനകളും നിർവ്വഹിച്ചുവരുന്നു.

അവാർഡുകളുടെ പുറകെ പോകാൻ ആഗ്രഹിക്കുന്നില്ല. അതിനായി പുസ്തകങ്ങൾ അയച്ചുകൊടുക്കാറുമില്ല . വായനക്കാരുടെ പ്രത്യേകിച്ച് കുട്ടികളുടെ അഭിപ്രായമാണ് ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നത്.

ബാലസാഹിത്യരംഗത്ത് എ.ബി.വി കാവിൽപ്പാടിൻ്റെ പേരും പതിറ്റാണ്ടുകളായി ചേർക്കപ്പെട്ടുകഴിഞ്ഞതാണ്. വായനക്കാരായ കൊച്ചു കൂട്ടുകാർ കുട്ടിപ്പാട്ടുകൾ താളത്തിൽ ചൊല്ലിനടക്കുമെങ്കിലും എഴുത്തുകാരെ അവർ അറിയണമെന്നില്ല. പക്ഷേ അവ പുസ്തകങ്ങളാകുമ്പോൾ എത്രകാലം കഴിഞ്ഞാലും ഓർമ്മിക്കപ്പെടും. അതു കൊണ്ടു തന്നെ ആനുകാലികങ്ങളിൽ എഴുതുന്ന സ്വഭാവം മാഷിനില്ല.

പുതിയ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കാൻ അവരുടെ രചനകൾ സമാഹരിച്ച്‌ പുസ്തകമാക്കി വരുന്നു. ജൂൺ ഒന്നു മുതൽ സമൂഹ മാധ്യമങ്ങളിലൂടെ കാവിൽപ്പാടിൻ്റെ കുട്ടിക്കവിതകൾ ഓഡിയോ രൂപത്തിലും വീഡിയോ രൂപത്തിലും പ്രചരിക്കുന്നതിന് നിരവധി വായനക്കാരുണ്ടെന്നുള്ളത് പരമാർത്ഥം.

കാവിൽപ്പാടിൻ്റെ ബാലസാഹിത്യ കൃതികളിൽ ഒന്നെങ്കിലും പരിചയമില്ലാത്തവർ വിരളമായിരിക്കും. വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക വഴി കാവിൽപ്പാടിൻ്റെ കുട്ടിക്കവിതകൾ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ്.

പ്രായഭേദമെന്യേ എല്ലാവരും വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൈമാറുമ്പോൾ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുകയാണ് എ.ബി.വി കാവിൽപ്പാടെന്ന വേണുമാഷ്.

✍മിനി സജി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: