ഇവിടെ ഈ കുന്നിൻ
ചരിവിൻ്റെ ഓരത്ത്
ജീവൻ തുടിക്കുന്ന
ഗ്രാമമുണ്ട്
പാടിപ്പതിഞ്ഞൊരാ
പാണൻ്റെ പാട്ടുകൾ
കേട്ടുണരുന്നൊരു
ഗ്രാമമുണ്ട്
ഉഴുതിട്ട ചേറിലെ
ചാണകത്തിൻ മണം
ചുറ്റിലും പരത്തുന്ന
പാടങ്ങളുണ്ട്
കാക്കയും പൂച്ചയും
അണ്ണാറക്കണ്ണനും
ചാടിക്കളിക്കുന്ന
തൊടികളുണ്ട്
കടുകു വറക്കുന്നതിൻ
മണം ഒഴുകിയെത്തുന്ന
ചെറു ചെറു വീടുകൾ
ധാരാളമുണ്ട്
ചന്ദനം മണക്കുന്ന
അമ്പലമുറ്റത്തു
മുത്തശ്ഛൻമാരുടെ
കൂട്ടായ്മയുണ്ട്
വൃശ്ചിക പുലരിതൻ
കുളിർതെന്നൽ വീശുന്ന
പുഴകളും അരുവിയും
കൂട്ടിനുണ്ട്
മതിലില്ലാമനസ്സുകൾ
ഒരുമ കാത്തീടുന്ന
നന്മ തൻ പാത
യോരങ്ങളുണ്ട്
അറിവിൻ്റെ ആദ്യാക്ഷരം
കുറിക്കുന്ന
പള്ളിക്കുടങ്ങളും
ഇവിടെയുണ്ട്
അകിടിൽ നിന്ന്
അമൃതായ്പാൽ
ചുരത്തീടുന്ന
അമ്മിണി പൈക്കളും
ഇവിടെയുണ്ട്
തെങ്ങുകൾകവുങ്ങുകൾ
വാഴകളെല്ലാം
നിര നിരയായി
വളർന്നൊരു
പച്ചപ്പുമുണ്ട്
സന്ധ്യയക്കു ദീപം
കൊളുത്തുന്ന
തറവാടിൻ
ഉമ്മറക്കോലായിൽ
നാമം ജപിക്കുന്ന
മുത്തശ്ശിയുണ്ട്
ഈ ഗ്രാമത്തിൻ നന്മ
ആസ്വദിച്ചും കൊണ്ട്
ചെറു ചെറു ബാല്യങ്ങളും
ഇവിടെയുണ്ട്.
-പ്രമീള ശ്രീദേവി
എന്റെ ഗ്രാമം അതി മനോഹരം👍👍👍💕💕💕🌿🌿🌿🌹🌹🌹
ഗൃഹാതുരത്വം ഉണർത്തുന്ന കവിത. ഏറെ ഇഷ്ടമായി. എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👍👍❤🌹
കവിത ഇഷ്ടപ്പെട്ടു. ഗൃഹാതുരത്വം ഉണർത്തുന്ന ഒരു മനോഹര kaavyam👍👍👍🌹
നന്നായിട്ടുണ്ട് നല്ല കവിത പഴയ കാലത്തിലേക്ക് ഒരു തിരിഞ് നോട്ടം
ഗ്രാമത്തിന്റെ മണമുള്ള നല്ല കവിത..