വെറുതെ നിലാവിനെ കാത്തു നിന്നു
വെറുതെ സ്വപ്നങ്ങൾ കണ്ടുകൂട്ടി
വെറുതെയാകും സ്വപ്നങ്ങളിലൊക്കെ
വെറുപ്പിന്റെ വഴികൾ വിരിച്ചിരിക്കുന്നു.
കഴിഞ്ഞു ആവേശം കരിഞ്ഞുസിരകളും
കഴിഞ്ഞു പാൽനിലാവെളിച്ചമൊക്കെ
തളിര്വിരിഞ്ഞാടിയഉത്തേജനവാക്കുകൾ
തളർന്നു കിടക്കുന്നു വെയിൽച്ചൂടേറ്റു
മായിക മോഹങ്ങൾ കെട്ടിപ്പടുത്തനാൾ
മാലോകരൊക്കെ വേറിട്ടതായിരുന്നു
മായക്കാഴ്ച കൊണ്ടുവന്നയാൾ
മനസ്സറിയിക്കാതെ പോയതെന്താവാം
ഇവിടെയാണേറ്റം പരാജയംക്ഷിപ്രമാം
ഇണയെപ്പിണക്കുന്ന വേറിട്ടമാനസ്സം
മായിക മോഹങ്ങൾ കെട്ടിപ്പടുത്തിട്ട്
മായ്ച്ചു കളയുന്നു ഹാ! കഷ്ടമേ
അകലെനിന്നുപിന്നെയുംമാടി വിളിക്കുന്ന
അകക്കാമ്പില്ലാത്ത ഫലങ്ങളൊക്കെ
വെറുതെമോഹിച്ചു കൈക്കലാക്കി
വിവിധ വിവശതയെന്തു പറയുവാൻ
വത്സരംപലതു കഴിയുന്നേരമൊരു
വർഷാന്തചിന്ത ഉദിച്ചുയരുമ്പോൾ
ജീവിത കണക്കുപുസ്തകത്താളിൽ
ജീവനില്ലാത്തകരുക്കൾമാത്രമാവും ബാക്കി
പാപാന്ധകാരം മാത്രമായങ്ങു
പാശം ചുറ്റിവരിയുന്ന കാലത്ത്
പമ്പരവിഡ്ഢിത്തമായെന്നുകേണു
പരാധീനം പറഞ്ഞിട്ടെന്തു കാര്യം
പ്രകാശ് പോളശ്ശേരി ✍️
മധുര മനോഹര വരികൾ