ശരവേഗത്തിൽ ഉയർന്നുപൊങ്ങിയ മുഷ്ടിക്കു മുന്നിൽ
നുരഞ്ഞു പൊന്തിയ വിപ്ലവപ്രണയ മതെവിടെ?
കൗമാരത്തിൽ കത്തിയെരിഞ്ഞൊരു വിപ്ലവ ജ്വാലയിൽ
വെണ്ണീറായൊരാ പ്രണയ ചിന്തകളതെവിടെ?
ഇങ്കുലാബിൻ താളം തലയിൽ ഓളമു ണർത്തിയ നാളിൽ
അപ്പൂപ്പൻതാടി പോലെന്നെക്കൊതിപ്പിച്ച പ്രണയമതെവിടെ?
ഏകാന്തതയുടെ ചൂടും ചൂരും പേറിയലഞ്ഞൊരു നാളിൽ
കരിന്തിരിനാളമായെന്നിലെരിഞ്ഞ പ്രണയമതെവിടെ?
കൈതപ്പൂഗന്ധം പേറിയയെൻ യൗവന സ്വപ്നത്തിൽ
ലഹരിയായി നുണഞ്ഞൊരു ആദ്യാനുരാഗമ തെവിടെ?
മധുനുകരുമൊരു നിശാശലഭംപോലെൻ അധരങ്ങളിൽ
അഗ്നിയായി പടർന്നിറങ്ങിയ പ്രണയ മതെവിടെ?
ചുടുരക്തത്താൽ പകരംവീട്ടി തുല്യത നേടിയ നാളുകളിൽ
ഭയന്നുവിറച്ചലറിയൊളിച്ചൊരനുരാഗമ തെവിടെ?
കാലങ്ങൾക്കിപ്പുറം തിരിച്ചറിവിൻ ഉഷ്ണക്കാറ്റത് വീശേ
ചിന്തിപ്പൂ ഞാനും എന്നിലെ എന്നെ തിരയേണ്ടതെവിടെ?
ശ്രീജ സുരേഷ്, ഷാർജ.