ഞാൻ മരിച്ചുവെന്നു നീയറിയില്ല
ഒരു പുളിനത്തിനടിയിലായിരിക്കാം
എന്റെ ചിന്തകളുടെ നന്മ നീയറിഞ്ഞില്ല
യിതുവരെ കാരണം,നീയതിനു വേണ്ടി
കാത്തിരുന്നിട്ടില്ല
എന്റെശബ്ദത്തിന്റെമാസ്മരികത
നീയറിഞ്ഞില്ല ,ആപേക്ഷികമായ
വിചാരത്തിലായിരുന്നു നീ
കനൽ പുകയും മനസ്സിന്റെ ഉള്ളറ
നീ തേടിയതു പോലുമില്ലല്ലോ
പഴയ ഓർമ്മകൾ പേറിയൊരു പക്ഷേ
ഏതോ മോർച്ചറിയിൽ
വെട്ടിപ്പൊളിക്കാൻ എന്നാലും
മനസ്സാർക്കു കാണാൻ പറ്റും
കവിതയെന്ന തമ്പിൽ കുടുങ്ങിക്കിടക്ക
യായിരുന്നു ഞാൻ
പക്ഷെ ഇതു സർക്കസല്ല ജീവനമാണ്
കരളിൽപ്പടർന്ന ആർദ്രത
അസ്ഥിയിലേക്കു പ്രവഹിച്ചു
പോയതാണ്
ഏറെ പുളകം കൊള്ളിച്ചയെൻ
നഗ്നതയി
ന്നൊരു കവാഡറായി
പഠനത്തിനായിട്ടും
ഗീതപൂത്തമണ്ണായിരുന്നിത്ഇന്ന്
മതം പൂക്കുന്നുവേണ്ടുവോളം
വീഴുമധികംജലമൊരന്ത്യയാത്രയിൽ
പക്ഷേ ഒരു തുള്ളിയെനിക്കുതകില്ല
നിന്നെപുളകംകൊള്ളിക്കാത്തധരങ്ങൾ
ചീർത്തുവീർത്തങ്ങനെ തീരുന്നു
ചന്ദനംവേണ്ട രാമച്ചംവേണ്ട
നവധാന്യങ്ങൾ വേണ്ടയെൻ ചിതയിൽ
ശാദമേറി സ്പുടം ചെയ്തിട്ടുണ്ടല്ലോ
സഞ്ചയനമില്ല പുലകുളിയില്ല
അടിയന്തിരം പോലുമില്ലെന്തു സുഖം
ഇമകളിലുറക്കം പേറിയെല്ലാരും ഇനി
യിണയെ തേടിയലയണ്ടല്ലോ
കാമം കത്തില്ല പച്ചവെളിച്ചംകത്തില്ല
ഓൺലൈനിൽകണ്ടെന്നുപരാതിപറയി
ല്ല
ഒടുക്കത്തെയത്താഴമറിയാതെയൊരു
പാട്പുലരികളിവിടെ പുലർന്നിടും
… പ്രകാശ് പോളശ്ശേരി ✍
കവാഡർ-മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായുള്ള ജഡം
ശാദം – ചേറ് / ചെളി