17.1 C
New York
Saturday, August 13, 2022
Home Literature എന്റെ മയിൽപ്പീലി ( കവിത )

എന്റെ മയിൽപ്പീലി ( കവിത )

സതി സതീഷ്, റായ്പ്പൂർ✍

മറവിയുടെ ചിതലുകൾക്ക് വിട്ടുകൊടുക്കാൻ മനസ്സനുവദിക്കാത്ത ഓർമ്മകൾ എല്ലാവർക്കും ഉണ്ടാവും…
അത് ചിലപ്പോൾ മുഖങ്ങളാവാം
മഞ്ഞാവാം മഴയാവാം
എന്റെ മനസ്സിനുള്ളിൽ
ഞാനൊളിപ്പിച്ചുവച്ചത്
ഒരു മുഖമാണ്..
ആകാശം കാണാതെ ഒളിപ്പിച്ചുവച്ച
മയിൽപ്പീലി പോലെ
ഒരു മുഖം…
പ്രണയമെന്തെന്ന് തിരിച്ചറിവില്ലാത്ത കാലത്ത് കാണുമ്പോൾ നെഞ്ചിലേക്കൊരു കൊള്ളിയാൻ പായുന്ന വാക്കുകളെ വിറയാർന്നതാക്കുന്ന
ഒരു മുഖം…
നീലാകാശം കാണാതെ ഒളിപ്പിച്ച മയിൽപ്പീലി പോൽ തെളിയുന്ന ആ മുഖം നിനയാത്ത നേരത്ത്
മുന്നിൽ തെളിഞ്ഞപ്പോൾ ആനന്ദാശ്രുക്കൾ പൊഴിഞ്ഞും
ഉള്ളകം നിറഞ്ഞും
മഴമേഘം കണ്ട മയിലിനെപ്പോലെ
മനം വിരിഞ്ഞാടി …
എന്റെ പ്രിയപ്പെട്ട മയിൽപ്പീലി നിനക്കായ്
ഞാനറിയാതെ തന്നെ
എന്റെ ജന്മം എന്നേ
തീറെഴുതി തന്നിരുന്നു .
.മനസ്സിലെന്നും
മയിൽപ്പീലി വിരിച്ചുനീ വിരിഞ്ഞാടുന്നു..

സതി സതീഷ്, റായ്പ്പൂർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: