ഒരു മധു കണമായ്
ഒരു മഞ്ഞു കണമായ്
ഒരു മഴത്തുള്ളിയായ്-
ഒരു ചിന്തു സ്വപ്നമായ്
ഒരു കുഞ്ഞു കാറ്റായ് —
മനസ്സിലെവിടെയോ തങ്ങും-
ഒരു സുന്ദര രൂപമായ്
എന്റെ വരികളിൽ–
മിന്നി നിൽക്കും
ചെറു സ്നേഹത്തിൻ-
തുരുത്തായ്
ആ തുരുത്തിൽ എന്നെ–
കെട്ടിപ്പുണരും എന്റെ പ്രിയനായ്
എന്റെ നിഴലായ്–
എന്റെ സ്വരമായ്
എന്നാത്മാവിൻ തുടിപ്പായ്–
നീ എന്നും എന്നിൽ-
അലിഞ്ഞിരുന്നെങ്കിൽ–
എന്നെ വിട്ടു നീ–
അകലാതിരുന്നെങ്കിൽ !!!