കടലോളം പ്രണയം മനസ്സിലൊളിപ്പിച്ച്
കനൽ പേറിയ ഹൃദയതണലായ്
ആ പ്രണയമഴയിൽ നനയാൻ…
ജ്വാല ആയി നിന്നിൽ പടരാൻ..
ഈ ഇടനാഴിയിൽ
നിന്റെ കാലൊച്ചയ്ക്കായ് കാതോർത്തിരിക്കുന്നു…
നീ എന്നിൽനിന്നും
ഒരുപാടകലെയാണെങ്കിലും
നീ പറയാത്ത വാക്കിൽ നിറഞ്ഞതാണെന്റെ പ്രണയം…
എന്തോ അന്ന്
നിന്റെ മൗനത്തെ അറിയാൻ
കഴിയാതെ പോയി..
കാലങ്ങൾ കടന്നുപോയിട്ടും
നിന്റെ കണ്ണുകളിലെ സ്നേഹം നിറഞ്ഞ പുഞ്ചിരി ഇന്നും അതുപോലെ…
ജന്മങ്ങൾ പലതുകഴിഞ്ഞും ഈ ഏകാന്തദ്വീപിൽ നിനയാതെ പെയ്തിറങ്ങുന്ന
മഴ പോലെ നീ…
ഇനിയുള്ള ജന്മമെങ്കിലും നമുക്ക് ഒന്നുചേരുവാൻ കഴിയുമോ? കഴിഞ്ഞില്ലെങ്കിൽ മരണത്തിലെങ്കിലും
നീ എൻ കൂടെ വരുമോ?പറയൂ പ്രണയമേ
നീ എനിക്കായ് കാത്തുവച്ചിരിയ്ക്കുന്നത് വിരഹമോ? മരണമോ?
സതി✍️✍️