17.1 C
New York
Monday, September 20, 2021
Home Literature എന്റെ നാട്.. തൃശൂർ..

എന്റെ നാട്.. തൃശൂർ..

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ്‌ യഥാർത്ഥത്തിൽ തൃശ്ശിവപേരൂർ ആയത് എന്ന് പറയപ്പെടുന്നു

കേരളോല്പത്തിപോലെ തൃശ്ശൂരും പരശുരാമനോട് ബന്ധപ്പെടുത്തി ഐതിഹ്യം പ്രചരിച്ചിരിക്കുന്നു. പരശുരാമൻ ക്ഷണിച്ചതനുസരിച്ച് പാർവ്വതി, ഗണപതി, സുബ്രമണ്യ സമേതനായി ശിവൻ തന്റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തിൽ നിന്ന് തെക്കോട്ട് വന്നത്രെ. ഇന്ന് വടക്കുംനാഥക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് വച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവൻ പാർക്കാൻ തീരുമാനിച്ചു എന്നും ഐതിഹ്യമുണ്ട്. ശിവന്റെ കാള (വൃഷഭം) നിന്ന സ്ഥലമാകയാൽ വൃഷഭാദ്രിപുരം എന്നും, ശിവന്റെ വാസസ്ഥലമാകയാൽ തെക്കൻ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാൽ‍ തൃശ്ശിവപേരൂർ എന്ന പേരും വന്നു എന്നുമാണ്‌ കേരളോല്പത്തിയിൽ പറയുന്ന കഥ.
തൃശൂർ നഗരത്തെ പറ്റി പറയുമ്പോൾ ആദ്യം തൃശൂർ പൂരം തന്നെ എല്ലാവർക്കും പറയാൻ ഉണ്ടാവുക നാട്ടിലെ . ഒരു യാഥാസ്തിക ക്രിസ്ത്യാനി കുടുംബത്തിലെ ഒരു പെൺകുട്ടിയെയും പണ്ട് പൂരത്തിന്റെ വെടിക്കെട്ടിനോ മറ്റു ചടങ്ങുകൾ ഒന്നും കാണിക്കാൻ അന്നു കൊണ്ടു പോയിരുന്നില്ല . എല്ലാവരും കാണുന്ന പോലെ ടെലിവിഷനിലൂടെ മാത്രം ഞാനും പൂരം കണ്ടൂ . എന്റെ അച്ഛൻ ഞങ്ങളെ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കാണിക്കാൻ മൂന്നോ നാലോ പ്രാവശ്യം കൊണ്ടു പോയിട്ടുണ്ട് ഒരു കെട്ടിടത്തിനു മുകളിൽ നിന്നും അതു കാണുമ്പോൾ ഭയം കലർന്ന പ്രാർത്ഥന അല്ലാതെ ഒരു ആനന്ദവും ആ കാഴ്ച എനിക്ക് പ്രദാനം ചെയ്തില്ല .എനിക്ക് തൃശൂർ പൂരത്തിന്റെ ആഘോഷങ്ങളിൽ ഏറ്റവും ആകർഷണീയം ആയിരുന്നത് ഒരു മാസം നീണ്ടു നിൽക്കുന്ന പൂരം എക്സിബിഷൻ ആയിരുന്നു വസ്ത്രങ്ങൾ , ഭക്ഷണ പാനീയങ്ങൾ മാജിക്ക് ഷോ ,മെഡിക്കൽ കോളേജ് (ഹോസ്പിറ്റൽ മാതൃക ) എന്നിങ്ങനെ വിവിധയിനം സ്റ്റാളുകൾ എല്ലാവർഷവും സകുടുംബം ഞങ്ങൾ എക്സിബിഷൻ കാണാൻ പോവുക പതിവായിരുന്നു . അവിടെ ബട്ടൂറയും കരിമ്പിൻ ജ്യൂസും എന്റെ പ്രിയപെട്ട ഐറ്റം.

തൃശൂർ പൂരങ്ങളുടെയും പെരുന്നാളുകകളുടെയും നാട് കച്ചവടത്തിന്റെ തന്ത്രവും മർമ്മവും ധർമ്മവും സത്യവും അറിയുന്ന കച്ചവടക്കാരുടെ നാട് .അമ്പലങ്ങളും പള്ളികളും മോസ്കും കാവൽ നിൽക്കുന്ന തൃശൂർ നഗരം ഇഷ്ടമുള്ള നാടാണ് എങ്കിലും തൃശൂർക്കാരോട് എനിക്ക് ആ പ്രത്യേക ഇഷ്ടം ഒന്നും ഇല്ല. എല്ലാ മലയാളികളുടെ പൊതു സ്വഭാവങ്ങൾ ഒന്നു തന്നെ . പിന്നെ തൃശൂർക്കാർക്ക് പൊങ്ങച്ചം ഇത്തിരി കൂടുതൽ ആണെന്ന് ഒരു ശ്രുതി ഞാൻ കേട്ടിട്ടുണ്ട് എന്നാൽ എന്റെ നോട്ടത്തിൽ ശരാശരി തൃശൂർക്കാരൻ തന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സദാ പരിശ്രമിക്കുകയും അത് സാധിക്കുമ്പോൾ അംഗീകരിക്കപ്പെടുവാൻ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതുമാണ് പൊങ്ങച്ചമായി കരുതപ്പെടുന്നത് .

തൃശൂർ നഗരത്തിനെ കിഴക്കേ കോട്ട ,പടിഞ്ഞാറേ കോട്ട ,മധ്യത്തിൽ സ്വരാജ് റൗണ്ട് എന്നിങ്ങനെ മൂന്നായി തിരിക്കാം അതിൽ കിഴക്കേ കോട്ടയിൽ നിന്ന് നാലു കിലോമീറ്റർ അകലെ ഗ്രാമ വിശുദ്ധി നഷ്ടപ്പെടാത്ത ഒരു പ്രദേശമാണ് മുക്കാട്ടുകര .എന്റെ ജന്മ സ്ഥലം തൃശൂരിൽ നിന്നും വരുമ്പോൾ മണ്ണുത്തി ദേശീയ പാതയിലേക്ക് പ്രവേശിക്കാനുള്ള ഒരു എളുപ്പ വഴിയാണ് .ഇത് പുരാതനമായ മുക്കാട്ടുകര പള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തു നില കൊള്ളുന്നു പഴയ സുറിയാനി ക്രിസ്ത്യാനികളായ പകലോമറ്റം കുടുംബത്തിന്റെ ശാഖകൾ ആയ ചിറയത്ത് മഞ്ഞില , മേനാച്ചേരി എന്നീ രണ്ടു തറവാട്ടുകാർ ആണ് മുക്കാട്ടുകര പള്ളി പണി കഴിപ്പിച്ചിട്ടുള്ളത് .കോക്കുളങ്ങര ഭഗവതി ക്ഷേത്രം ,വിഷ്ണുവിന്റെ അമ്പലം ഇതാണ് മറ്റു ആരാധനാലയങ്ങൾ നായന്മാർ താമസിക്കുന്ന നായരങ്ങാടി ക്രിസ്ത്യാനി മഞ്ഞിലക്കാർ താമസിക്കുന്ന മഞ്ഞിലങ്ങാടി ,പ്രധാന റോഡ് വലിയങ്ങാടി ,തൊട്ടടുത്ത് ഉള്ള ചെറിയ റോഡ് ചെറിയങ്ങാടി .ഇതൊക്കെയാണ് പ്രധാന ഭാഗങ്ങൾ .പണ്ട് മുക്കാട്ടുകര മുഴുവൻ പേരാറ്റുപുറം , പെരുമ്പടപ്പ് എന്നീ നമ്പൂതിരി കുടുംബത്തിന് അവകാശമായിരുന്നു . പിന്നീടാണ് മറ്റെല്ലാവരും പാട്ടാവകാശ നിയമപ്രകാരം അവകാശികളായത്

മുക്കാട്ടുകരയിലെ എനിക്ക് പ്രിയപ്പെട്ട പൗലോസുചേട്ടന്റെ കടയുടെ കഥ പറഞ്ഞ് എന്റെ കുറിപ്പ് അവസാനിപ്പിക്കാം

പൗലോസേട്ടന്റെ കട
🌼🌼🌼🌼🌼🌼🌼🌼🌼🌼
മുക്കാട്ടുകര st.George UP School ന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് എന്നു തോന്നുന്ന രീതിയിൽ തൊട്ടുരുമ്മി നിന്നിരുന്ന ഒരു ചെറിയ കടയായിരുന്നു പൗലോസേട്ടന്റെ പെട്ടിക്കട അവിടെ പലതരം മിഠായികൾ നാരങ്ങാ മിഠായി തേൻ നിലാവ് ഒക്കെ കിട്ടും എന്നാലും special item ആയിരുന്നു പിട്ടു മിട്ടായി .വില തുച്ഛം ,5 പൈസക്ക് 10 എണ്ണം .കുട്ടികൾക്ക് ആനന്ദ ലബ്ധിക്കെന്തു വേണം . ഇപ്പോൾ 20 രൂപക്ക് 10 എണ്ണം എന്നോ മറ്റോ ആണ് പഠിക്കാൻ മടിയുള്ള കുട്ടികൾ പോലും പിട്ടു മിഠായിയുടെ പ്രലോഭനത്തിൽ സ്കൂളിലേക്കു വന്നു . വളരെ സൗമ്യ സ്വഭാവമുള്ള പൗലോസേട്ടന്റെ വീട് LPSchool നോട് ചേർന്നും കട Upschool നോട് ചേർന്നുമായിരുന്നു മുക്കാട്ടുകരയുടെ സമീപ പ്രദേശത്തുള്ള കുട്ടികൾ പൗലേസേട്ടനെയും കടയെയും ഒരിക്കലും മറക്കില്ല മിഠായികൾ കൂടാതെ ആ കടയിലെ ഉപ്പിലിട്ട നെല്ലിക്ക , നാരാങ്ങവെള്ളം ഇതൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു അപ്പാപ്പന്റെ കയ്യും പിടിച്ച് കടയിൽ പോയിരുന്നത് ഞാൻ ഓർക്കുന്നു പൗലോസേട്ടന്റെ പഴയ കട ഇപ്പോൾ ഇല്ല എന്നു തോന്നുന്നു അവിടെ പൗലോസേട്ടന്റെ assistant ആയി ഒരു കണ്ണട വെച്ച വല്യപ്പനെയും ഓർമ്മ വരുന്നുണ്ട് പൗലോസേട്ടന്റെ കാലശേഷം മകൻ വീടിനോട് ചേർന്നു നടത്തുന്ന കടയിൽ പിട്ടു മിഠായി ലഭ്യമാണ് എന്ന് അറിയാൻ കഴിഞ്ഞത് കഴിഞ്ഞ ദിവസം കണ്ട വീഡിയോ വഴിയാണ്. ആഗസ്റ്റ് 15 ന് ഞങ്ങളുടെ സ്ക്കൂളിൽ പതാക ഉയർത്താൻ മിക്കവാറും എല്ലാ കുട്ടികൾക്കും വലിയ ആവേശമാണ് സ്കൂളിലെ മിായി വിതരണത്തിനു പുറമെ പൗലോസേട്ടന്റെ വക സംഭാര വിതരണം പള്ളിയിലെ ലഡു വിതരണം എല്ലാം മധുരിക്കുന്ന ഓർമ്മകൾ തന്നെ..

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: