ഞാനെന്ന ഭാവത്തെ
ഒന്നുമല്ലെന്ന തിരിച്ചറിവെനിക്കേകാനായെന്നെയെരിച്ചീടുക…..
എൻ്റെ ചേതനയും ധിഷണയും എരിഞ്ഞുചാമ്പലാവട്ടെ….
എൻ്റെ ചിത്തത്തിലൊടുങ്ങാതെ
കിടന്ന സ്വപ്നങ്ങളൊക്കെയും
ആളിയാളിക്കത്തീടട്ടെ…
കപടസ്നേഹത്തിൻ്റെ ഒരു തരി പോലും ബാക്കിനിർത്തിയെനിക്കായാരും കണ്ണീർ പൊഴിക്കേണ്ടതില്ല..
ഒടുവിലൊടുങ്ങാതെ കിടന്നയെൻ സ്നേഹക്കണികകൾ പൊട്ടി
വാനിലേക്കുയരട്ടെ….
തിരിഞ്ഞുനോക്കാതെ മടങ്ങീടണം
എരിഞ്ഞൊടുങ്ങിയ ഞാനെന്ന ചാരത്തെയൊഴുക്കീടവേണ്ടയൊരു
സരയൂവിലുമൊരുയമുനയിലും
തരികയെനിക്കായൊരുപുഞ്ചിരി
കരഞ്ഞിടാതെമറന്നീടുകവേഗം!!
✍(അനുപ ചെറുവട്ടത്ത്)
ന്യൂഡൽഹി
Facebook Comments