17.1 C
New York
Saturday, August 13, 2022
Home Literature എന്റെ ആകാശവും ഭൂമിയും (കവിത)

എന്റെ ആകാശവും ഭൂമിയും (കവിത)

-- സുരേന്ദ്രൻ കണ്ണൂർ✍

ഒടുവിൽ ഞാനെന്റെ കണ്ണുകൾ ദാനം ചെയ്തു!!

ഇനിയവ,

എല്ലുന്തിയ ദേഹവും, ഒട്ടിയ വയറും
സ്വപ്നങ്ങൾ മരിച്ച് മരവിച്ച തെരുവുകളും,
കത്തിയമർന്ന കുടിലുകളും, കുതന്ത്രങ്ങളിൽ ശ്വാസം മുട്ടി പിടഞ്ഞു വീണവരുടെ നിസ്സഹായതയും,
തോണ്ടിയെടുത്ത പെൺ ഭ്രൂണങ്ങളുടെ കരച്ചിലും,
ആണിന്റെ അഹന്തയും, ആകുലതകളിൽ പിടയുന്ന
ബാല്യത്തിന്റെ ദൈന്യതയും, വൃദ്ധരുടെ കണ്ണീരും..……

ഇതുവരെ കാണാത്തവർക്കായ് പകുത്തു നല്കുക!!!

എനിക്കിപ്പൊഴും കാണാം…… !!

എത്തിനോക്കാനെത്തിയവരുടെ മിഴികൾ ഈറനണിഞ്ഞതും,
കണ്ണീരടർന്നു വീണ് വെള്ള പുതപ്പിച്ച ദേഹം തണുത്തുറഞ്ഞതും,
സമയരഥം ഉരുളുമ്പോൾ
കരച്ചിലും കലപില ശബ്ദവും
നേർത്തു നേർത്ത്
വേനലിൽ മെലിഞ്ഞ് അപ്രത്യക്ഷമായ പുഴ പോലെ
വിദൂരതയിൽ വിലയം പ്രാപിച്ചതും,
ചുറ്റിലും പടർന്ന ശ്മശാന മൂകത
ഏതോ അലിഖിതമായ ഔപചാരികതയുടെ അച്ചടക്കത്തിലെന്ന പോലെ
തളം കെട്ടി നിന്നതും,
നിലാവിനെ സാക്ഷിയാക്കി രാത്രിയുടെ അഗാധതയിൽ എന്നെ തനിച്ചാക്കി എന്റേത് മാത്രമെന്ന് കരുതി ഞാനഹങ്കരിച്ചവർ
കടന്നു പോയതും,
പുതുമയില്ലാത്ത കാഴ്ചകളായി മുന്നിൽ തെളിയുന്നുണ്ട്!

ഒരു തിരിച്ചറിവ് മാത്രം എന്നിൽ അവശേഷിപ്പിച്ചു!

ഞാനുറങ്ങിയപ്പോൾ എന്റെ ആകാശവും ഭൂമിയും എന്നോടൊപ്പം തന്നെ ഉറങ്ങിയിപ്പോയിരുന്നു!!

– സുരേന്ദ്രൻ കണ്ണൂർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: