അനിത സനൽകുമാർ.
ആദ്യമായ് കണ്ട മാത്രയിൽ നിൻ മുഖം
ഒരു കുളിരലയായെന്നിലൊഴുകിയെത്തി
ആദ്യാനുരാഗത്തിനനുരണനങ്ങൾ
ആത്മസഖീ ഞാൻ മറക്കുവതെങ്ങിനെ,
എത്രയോ ആഴത്തിൽ പതിഞ്ഞതാണെൻ ഹൃത്തിൽ
തൂമയോലുമാ സ്നേഹ മന്ദസ്മിതം
എത്രയോ നാളായ് കാത്തിരുന്ന പോൽ
എൻ മുന്നിലെത്തിയീ സുന്ദരാനനം,
മന്ദം മന്ദം നടന്നു വരുന്നൊരാ
മഞ്ജുളാംഗിയാം നിന്നെ കാണുവാൻ
ആൽത്തറയിൽ വന്നിരുന്നു
സായൂജ്യമടഞ്ഞിരുന്നൊരാ നാളുകൾ,
ശിരസ്സുയർത്താതെ നടന്നു പോം
നീയെങ്കിലും, കൺകോണിലൂടെ
തൂകിയിരുന്നൊരാ മന്ദഹാസങ്ങൾ
തണുത്ത തലോടലായിന്നുമെൻ മനസ്സിൽ,
എത്രയോ മധുരസ്വപ്നങ്ങൾ കണ്ടു നാം
എന്തെല്ലാമെന്തെല്ലാം മോഹിച്ചു നാം
എല്ലാം വെറും ചീട്ടുകൊട്ടാരം പോലെ
എത്ര പെട്ടെന്നു നിലംപരിശായ്,
ഒരു മാത്ര പോലും നിന്നെയോർക്കാതിരിക്കില്ല
മറക്കുവാനാവില്ല നമ്മുടെ സ്വപ്നങ്ങൾ
ഒരുമിക്കുവാനാവില്ലയെന്നറിഞ്ഞിട്ടും
എന്തിനു വീണ്ടും നീയെന്നിലെത്തി,
നീല നിലാവല തഴുകുമീ രജനിയിൽ
നിദ്രാവിഹീനനായ് ഞാനലഞ്ഞീടുന്നു
നിൻ മുഖം മാത്രമാണെൻ മനസ്സിൽ
കുളിരാർന്നൊരോർമ്മയായെന്നുമെന്നും,
അനിത സനൽകുമാർ.
നന്നായിട്ടുണ്ട്
സൂപ്പർ മനോഹരം🌹🌹
നല്ല വരികൾ ചേച്ചി.
നല്ല വരികൾ….മനോഹരം
വിപ്രലംഭശൃംഗാരത്തിന്നനുയോജ്യമായ വരികൾ ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
നല്ല വരികൾ അഭിനന്ദനങ്ങൾ
നല്ല രചന .. അഭിനന്ദനങ്ങൾ ചേച്ചി…
Nannayettundy
എത്ര മനോഹരമായ വരികൾ ചേച്ചീ… ഒത്തിരിയിഷ്ടം.. 👌ഇത് അഭിമാന നിമിഷം!!!