17.1 C
New York
Saturday, October 16, 2021
Home Literature എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

✍കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരു
കൊതുകിനെ‌ കണ്ടു.
എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടും
ഞാനതിനെ അടിച്ചു ‌കൊന്നില്ല.
നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് കെണി വച്ച്, കറണ്ടടിപ്പിച്ചു വീഴ്ത്തിയില്ല.
‘ശുഭരാത്രി’ പറയാനായി വിളിച്ചു വരുത്തി
പുകകൊണ്ട് ശ്വാസം മുട്ടിച്ചില്ല.

കൊതുകിന്നാഹാര൦ മനുഷ്യന്റെ രക്തം,
പശുവിന്നകിടിലെ പാലതിന് ദഹിക്കില്ല.

ധാന്യങ്ങൾ വിത്തുകളാണ്,
എന്റെ ആഹാരമല്ല,
പശുവിന്റെ പാല് കിടാവിന്റേതാണ്
എനിക്കുള്ളതല്ല,
കറി വച്ചും കരിച്ചു൦ പൊരിച്ചു൦
തിന്നുന്ന മീനുകളു൦ കോഴികളു൦
എന്റെ ഭക്ഷണമല്ല,
വെട്ടി നുറുക്കി ‌തിന്നുന്ന
ആടുകളു൦‌ മാടുകളു൦
എനിക്ക് വേണ്ടി ‌ജനിച്ചതല്ല.
എനിക്കുള്ളത്
അടർന്നു വീഴുന്ന ഫലങ്ങൾ ‌മാത്ര൦.

അർഹിക്കാത്ത ആഹാരം
എനിക്ക് ആകാമെങ്കിൽ
എന്റെ രക്തം അല്പ൦
കൊതുകിനുമാകാ൦.

വരുവിൻ കൊതുക് സഖാക്കളെ,
ഒരു ജാഥ പോലെ, വരിവരിയായി വന്ന്
ഊറ്റിയൂറ്റി കുടിക്കൂ
എന്റെ രക്തം യഥേഷ്ടം..

✍കേണൽ രമേശ്‌ രാമകൃഷ്ണൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: