17.1 C
New York
Thursday, October 28, 2021
Home Literature ഋതുഭേദങ്ങൾ (കവിത)

ഋതുഭേദങ്ങൾ (കവിത)

✍ബൈജു തെക്കുംപുറത്ത്

ഋതുക്കൾ എത്രയോ വന്നണഞ്ഞു
എത്രയോ ഋതുക്കൾ പോയ്മറഞ്ഞു

വസന്തം വന്നു..പൂക്കൾ വിടർന്നു..
സിരകളുണർത്തും ഗ്രീഷ്മവും വന്നു

നനവു പടർത്തും വർഷമണഞ്ഞു
കാലത്തിൻ കണ്ണീരായ് ശ്യാമമേഘം
പൊഴിഞ്ഞു

ശരത്കാലസന്ധ്യകൾ മിഴിനീർ തുടച്ചു
ഹേമന്തരാവുകൾ അനുരാഗം നിറച്ചു

ശിശിരം വന്നു..പുതുകിനാവുകൾ തന്നു..
വസന്തത്തിനായ് വീണ്ടും കാത്തിരുന്നു

ഋതുപരാഗങ്ങളായ് കനവുകൾ കണ്ടു..
കുഞ്ഞുതെന്നലിനൊപ്പം പാറിപ്പറന്നു

ഭൂവിതിൽ നാമ്പിട്ട നാൾമുതൽതന്നെ
ഋതുഭേദങ്ങളെല്ലാമറിഞ്ഞവർ നാം

മാറിവരുന്നൊരു കാലചക്രത്തിൻ്റെ
ഗതിവേഗമറിയാത്ത യാത്രികർ നാം

വസന്തങ്ങളുണ്ട്..വാസരസ്വപ്നങ്ങളുണ്ട്
പ്രണയമുണ്ട് പരിരംഭണങ്ങളുമുണ്ട്

പരിത്യാഗമുണ്ട് കൈയിൽ പാഥേയമുണ്ട്
വിരഹത്തിൻ വ്യഥപേറും വേനലുമുണ്ട്

വേർപാടും പഴികളും വാക്ശരങ്ങളുമുണ്ട്
ഇവിടെ തോരാത്ത കണ്ണീർമഴയുമുണ്ട്

തൃഷ്ണതൻ തീവ്രമാം ചൂടുണ്ട്..ചൂരുണ്ട്
തഴുകിയെത്തുന്ന നിലാവുമുണ്ട്

മൗനവല്മീകത്തിൽ മനസ്സിരിപ്പുണ്ട്
ചുറ്റും മുഖപടമണിഞ്ഞ മുഖങ്ങളുണ്ട്

പരിദേവനങ്ങളുമിരുൾമൂടും വഴികളും
വഴികളിൽ വീഴുന്ന മിഴിനീരുമുണ്ട്..

കഥയറിയാതെ പകർന്നാടേണ്ടേ വേഷങ്ങൾ
പലതുണ്ട് മുമ്പിൽ ഋതുക്കൾ പോലെ

പരിഭവമില്ലാതെയാടേണ്ടവർ നാം
നിയതിയെ വിധിപോലെയറിയേണ്ടവർ

ജീവിതമാകും ഋതുഭേദങ്ങളിൽ
ജീവിച്ചുതന്നെ കൊഴിയേണ്ടവർ..!

ബൈജു തെക്കുംപുറത്ത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: