17.1 C
New York
Monday, September 20, 2021
Home Literature ഉൾക്കുളിർ (കവിത)- അനിത സനൽകുമാർ✍

ഉൾക്കുളിർ (കവിത)- അനിത സനൽകുമാർ✍

അനിത സനൽകുമാർ✍

ബ്രാഹ്മമുഹൂർത്തത്തിൽ ഞാനുണർന്നേകനായ്
ശയ്യാ മുറിയിൽ അലസം കിടക്കവേ
പ്രാണസഖീ നിൻ സുഖദമാമോർമ്മകൾ
ഒരു കുളിരലയായ് വന്നെന്നെ പൊതിയുന്നു,
എത്രയോ കാതം അകലെയാണു നീ
ഒന്നിനി കാണുവാനെത്ര കാലം, എങ്കിലും
ഓമനേ മനസ്സുകൊണ്ടു ഞാൻ
എന്നും നിന്നോടൊപ്പമല്ലോ,
മാനസ യാനത്തിൽ സഞ്ചരിച്ചീടുവാനെന്തെളുപ്പം,
ആദ്യമായ് നിന്നെ കണ്ട നാൾ ഓർക്കുന്നു
ഞാൻ ഇന്നലെയെന്നെ പോലെ
കുളിച്ചു കുറി തൊട്ടു, തുളസിക്കതിർ ചൂടി
നമ്രശിരസ്ക്കയായ് നീ വന്നു നിന്നു
കൺകോണിൽ വിരിഞ്ഞൊരാ നറുപുഞ്ചിരിയും
ലജ്ജാ വിലസിതമാം നിൻ്റെ നോട്ടവും
ഓമലേയെൻ്റെ ഹൃദയത്തിൽ കൊരുത്തു പോയ്
അടർത്തുവാനായില്ല പിന്നെ ഇന്നോളവും,
ദിവസങ്ങൾ നിമിഷങ്ങളായ് പറന്നു പോയെത്ര വേഗം
ഈ ഊഷരഭൂമിയിൽ ഞാനുമിന്നുരുകുന്നു
മനവും തനുവും ഒന്നുപോലെ
എത്രയും വേഗം നിന്നടുത്തെത്തുവാൻ
എന്നുടെ ഹൃദയം തുടികൊട്ടുന്നു.

അനിത സനൽകുമാർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: