17.1 C
New York
Wednesday, September 22, 2021
Home Literature ഉറുമ്പ് ഒരു നിസ്സാര ജീവിയല്ല (കഥ )

ഉറുമ്പ് ഒരു നിസ്സാര ജീവിയല്ല (കഥ )

രത്ന രാജു

അന്നും പാർത്ഥസാരഥി ക്ഷേത്രത്തിൽ പോയി’…നെയ് വിളക്കും തൃമധുരവും കഴിപ്പിച്ചു.’വിഷ്ണു സഹസ്രനാമം ജപിച്ചു ..
കണ്ണനെ കൺകുളിർക്കെ കണ്ടുതൊഴുതു.
ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടിൽ പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും ഒരു ദിനചര്യയായി ആ ശീലംതുടർന്നു പോകുന്നു. തന്റെ മനസ്സിന്
അതൊരാശ്വാസമാണ്.”!

സുധാമണിയും ജലജയും; രേവതി

അന്തർജ്ജനവും കൂടി കുശലം പറഞ്ഞ് കുറച്ചിട നടക്കും ഇവഴിയിലൂടെ … പിന്നീട് ഓട്ടോറിക്ഷയിൽ കയറിവീട്ടിലേക്ക് ..

ക്ഷേത്രത്തിലേക്കു പോകുമ്പോൾ

വീടൊക്കെ അടിച്ചുവാരി തുടച്ചു മിനുക്കി ബാക്കി ജോലിയൊക്കെ ഒതുക്കിയാവും പോവുക… ആരോഗ്യം.അതിനനുവദിച്ചില്ലെങ്കിലും; തനിക്കതൊക്കെപഥ്യമാണ്….

അകത്തളം വെള്ളമാർബിളിൽ തിളങ്ങി

ക്കിടക്കുന്നു.”വീടും പരിസരവും വെടിപ്പായിക്കാണുമ്പോൾ മനസ്സിന്നൊരു കുളിർമ്മയാണ് ..അകത്തേ മുറിയിലേക്കു കയറി:ഒന്നു തലചായ്ക്കണം ..വെറുതെ
ഒരു മയക്കം” വായിക്കാനൊരു പുസ്തകം
കിടക്കയ്ക്കരികിൽ പതിവാണ്…വെറുതെ മറിച്ചു നോക്കി കിടക്കുമ്പോൾ ഒരു സുഖമുള്ള ആലസ്യത്തിലേക്ക് മയങ്ങി വീഴും.
പണ്ടും പഠിയ്ക്കാനുള്ള പുസ്തകം
കയ്യിലെടുക്കുമ്പോഴാണല്ലോ നിദ്രസേവ?
“പൊസ്തകം കണ്ടാ മതി ഇന്ദിരക്ക്‌
ഒറക്കം വരാൻ,, മുത്തശ്ശി തന്നെ കളി
യാക്കുമായിരുന്നു … അതിനുള്ള ശിക്ഷ അമ്മയിൽനിന്നുംആവൊളംവാരിക്കൂട്ടിയതും ഓർമ്മ വന്നു…

ഇന്നെന്തായാലുംഒരുപുതിയപുസ്തകമാവട്ടെപദ്യത്തിലും;ഗദ്യത്തിലുള്ള അനേകം പുരാണ
പുസ്തകങ്ങ ൾ തന്റെ ബുക്ക് ഷെൽഫി
ലുണ്ടു്.” ‘
നടുത്തളത്തിലെത്തിയപ്പോൾ: തറയിൽ
എന്താ ഒരു കറുത്തവർണ്ണത്തിൽ?
എന്താദ് ? സൂക്ഷിച്ചു നോക്കി….
പൂവ്വിരിയും പോലെ ഒരു ഇളക്കം…
ഓ കൃഷ്ണനുറുമ്പുകളാണ്….
താൻ അകത്തേക്കു പോകുമ്പോൾ ഇവറ്റകൾ ഇവിടില്ലായിരുന്നല്ലോ…
തൃമധുരമോ മറ്റോ താഴെ വീണിട്ടുണ്ടാവും.
കൗതുകം കൊണ്ട് ഒന്നുകൂടിനോക്കി
‘കാലിന്റെ മടമ്പ് വേദനിച്ചെങ്കിലും
സെറ്റുമുണ്ട് ഒതുക്കി നിലത്ത്
കുന്തിച്ചിരുന്നു…
അയ്യോഒരുറുമ്പ്ചലനമറ്റുകിടക്കുന്നു.
മറ്റുള്ളവ വെപ്രാളത്തോടെ പരക്കം പായുകയാണ് … അങ്ങട്ടുമിങ്ങട്ടും … എന്താ കഥ ?ശ്രദ്ധിച്ചു നോക്കിയപ്പോൾ മനസ്സിലായി ഒരു ഉറുമ്പിന്റെ ജീവൻ പോയിരിക്കുന്നു.
ഒന്നുമില്ലാതെ കിടന്ന ഈ തറയിലിപ്പോൾ താനല്ലേ നടന്നിട്ടുള്ളൂ??
എന്റെ കൃഷ്ണാ തന്റെ കാൽ കൊണ്ടാണോ ആ ഉറുമ്പ് ചത്തത്…. ?
താനാണോ അതിന്റെ കൊലയാളി?
മനസ്സു നൊന്തു … കഷ്ടമായിപ്പോയി’.!

അറിയാതെ കാലു തട്ടി അപകട

ത്തിൽപ്പെട്ടതാവാം: ഈശ്വരാ ആഉറുമ്പിന്റെ ജീവനും വിലയില്ലേ?
അത്ര നിസ്സാരമായി കാണാൻ കഴിയുമോ..?
ഒരു ഉറുമ്പു് അടുത്ത് വന്ന് ഉമ്മ
വയ്ക്കുന്നു.” അടുത്തതിനോട് കുശലം കൈമാറുന്നു” അത് അതിനടുത്തതിനോടു് … അങ്ങനെ ആകെധൃതിയിൽ അവറ്റകൾ ഓടിപ്പായുകയാണ് … കണ്ടിരിയ്ക്കാൻ രസം തോന്നി. ഉറുമ്പുകളാണെങ്കിലും;
എന്തൊരു സ്നേഹം?എന്തൊരുഐക്യം?
കുഞ്ഞുന്നാളിൽ വരിവരിയായി
പോകുന്ന ഉറുമ്പുകളെ കണ്ട് ആശ്ചര്യംപൂണ്ടു് നിന്നിട്ടുണ്ടു്… വരി തെറ്റിയാൽ എന്തെങ്കിലും കാരണം കാണുമെന്ന് അമ്മ പറഞ്ഞു തന്നി
ട്ടുണ്ട്…
ഒന്നിന് എന്തെങ്കിലും പരിക്കുപറ്റിയാൽ മറ്റുള്ളവ തിരിഞ്ഞു നടക്കും പിറകെ വരുന്നവയെ വിവരം അറിയിക്കും.. ഓരോ മുഖത്തും ഉമ്മ കൊടുത്ത് ‘ തിരക്കിട്ട്പോവുന്ന ഉറുമ്പുകൾ’
ചെറുപ്പത്തിൽ ആ കാഴ്ചകൾ കാണുക ഭയങ്കര രസമായിരുന്നു.”
അതു കാണാനായി മാത്രം ഒരുഉറുമ്പിനെ ഞെരടിക്കൊല്ലുകയുംചെയ്തിട്ടുണ്ട്…. അയൽപക്കത്തെകൂട്ടുകാരിയും ചേർന്നാണ് ആ വകകുറുമ്പുകൾ കാട്ടിയത്…,

ജീവിതം മാറിമറിഞ്ഞപ്പോൾ;
കാലം കടന്നു പോയപ്പോൾ അറിയാത്ത അർത്ഥങ്ങൾ മനസ്സിലായപ്പോൾ:വേദന തോന്നി… ” ഒരെറുമ്പിനെപ്പോലും കൊല്ലരുത്; എല്ലാ ജീവനും വിലയുണ്ടു്, മൂത്തവർ പറഞ്ഞു തന്ന വാക്കുകൾ…
എല്ലാ ജീവജാലങ്ങൾക്കുമുണ്ടു് ബന്ധവും; സ്വന്തവും;വിരഹവുംവേദനയും….
വീണ്ടും കണ്ണുകൾ നിശ്ചലനായികിടക്കുന്ന ഉറുമ്പിലെത്തി;
ഒരുറുമ്പു്മുത്തം കൊടുക്കുകയാണ്…
ഒരു വേള അത് ഭാര്യയായിരിക്കുമോ?
അതോ ഭർത്താവോ?
അതാ അടുത്ത രണ്ടെണ്ണം കൂടി ധൃതിയിൽ മുത്തമിടുന്നു….മകനോ അതോ മകളോ?
അതോ അമ്മയോ അല്ലെങ്കിൽഅടുത്ത ബന്ധുവൊ?..??
ഒരു ദീർഘനിശ്വാസം കണ്ഠനാളത്തിൽ വീണുടഞ്ഞു …
ആകെ ഒരുദുഃഖം … അറിയാതെ ചെയ്ത
അപരാധത്തിന് കണ്ണനോട് മാപ്പിരന്നു.
“എന്റെ കൃഷ്ണാ പൊറുക്കണേ…,
അത്തരുണത്തിൽ ഒന്നു കൂടി ആ ഉറുമ്പിനെ നോക്കി….പാവങ്ങൾ!!
മരിച്ച ഉറുമ്പിന്റെ അന്ത്യകർമ്മങ്ങളുടെ
തിരക്കിലാണെന്നു തോന്നുന്നു:
ആർത്തലച്ചു കരയുന്നത് ഭാര്യയാണോ” എന്നാലും എന്നെഒറ്റയ്ക്കാക്കി പോവ്വാണോ?
എന്നോ? ” അച്ഛാ ഞങ്ങൾക്കിനിആരുണ്ട് …. എന്ന് മകനോ അതോ മകളോ..
ചങ്കുപൊട്ടിക്കരയുന്നത്…?
കൺകോണുകളിൽ കണ്ണുനീർ
കിനിഞ്ഞിറങ്ങി…. തനിക്ക് വേണ്ടപ്പെട്ടവർ വിടവാങ്ങിയപ്പോൾ ”വേർപാടിന്റെ വേദന ” യെന്തെന്നു താനറിഞ്ഞതാണ് … നേര്യതിന്റെ കോന്തല കൊണ്ട് കണ്ണു തുടച്ചു.

നിശ്ചലനായി കിടന്ന ഉറുമ്പിനെതോളിലേറ്റി മറ്റൊരു ഉറുമ്പു് മുമ്പെനടന്നു.” ‘പിറകെ അച്ചടക്കത്തോടെബാക്കി ഉറുമ്പുകളും വരിവരിയായിനടന്നു നീങ്ങുന്നു…. വിലാപയാത്ര!

ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പ്…!

ഇത്രയും ആത്മസംയമനം ഇന്നത്തെ
മനുഷ്യർക്കോ സമൂഹത്തിനോ ഉണ്ടോ?
ഒരു അവജ്ഞ ഉള്ളിന്റെയുള്ളിൽ ഉടലെടുത്തു.
“ഞാനോവലുത്: നീയോ വലുത് ..,
എന്ന് അലമുറയിടുന്ന കശ്മലന്മാർ ‘
മനുഷ്യ ജന്മത്തിന്റെ മിഥ്യാധാരണകൾ പലപ്പോഴും കാടുകയറുന്നു..
കണ്ടു പഠിയ്ക്കട്ടെ ഈ നിസ്സാരജീവികളെ … അഹന്തയും മാത്സര്യബുദ്ധിയും കൈമുതലാക്കിയമനുഷ്യ ജന്മങ്ങൾ!!
എന്തിനും ഏതിനും കൊല്ലും കൊലയും: പരസ്പര ബഹുമാനമോസ്നേഹമോ ആർക്കുണ്ടു്..?ബന്ധങ്ങളുടെ ആഴമോ
പരപ്പോ ഇവർക്കറിയുമോ…..?
സ്വാർത്ഥ താല്പര്യങ്ങൾക്കായിമാത്രം ജീവിക്കുന്ന സത്വങ്ങൾ….

ഇതിപ്പോൾ മനുഷ്യർക്കിടയിലുണ്ടാകുന്ന
ഒരുഅപകടമായിരുന്നുവെങ്കിൽ;
ആപത്തിൽപ്പെട്ടവനെ രക്ഷിക്കാൻ പോലും മെനക്കെടാതെ..
” സ്മാർട്ട് ഫോണിൽ “ഫോട്ടോയെടു
ക്കുന്ന തിരക്കിലായിരിക്കും’
അല്ലെങ്കിൽ ചോര വാർന്നു മൃതപ്രായ
മായവന്റെയൊപ്പം ഒരു സെൽഫി’
” വിലപ്പെട്ട ഒരു ജീവന്റെ “വിലയേക്കാൾ ഫോട്ടോയ്ക്കും സെൽഫിക്കും,പ്രാധാന്യം നൽകുന്ന ന്യൂ ജെനറേഷൻ’..!
ഇവർക്ക് ബന്ധങ്ങളുടെ വിലയറിയുമൊ…? വേർപാടിന്റെ വേദനയറിയുമോ..? മാതാപിതാക്കളുടെയോ,സഹോദരങ്ങളു
ടെയോ നേർത്ത നൊമ്പരങ്ങളുടെ.. വിങ്ങലുകളറിയയുമൊ..?
വിഷമത്തോടെ തിരിച്ചു നടന്നു.”
എല്ലാവർക്കും നല്ലതു വരുത്തണേകണ്ണാ…. ” കിടക്കയിലേക്കു ചായുമ്പോൾ ഉറുമ്പിൻകൂട്ടം ഉമ്മറപ്പടിയിലൂടെ പുറത്തേക്കൊഴുകി നീങ്ങിയിരുന്നു…!

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...
WP2Social Auto Publish Powered By : XYZScripts.com
error: