കരളുരുകി മിഴിനീരരുവിയായൊഴുകവേ
ചിന്തകളിടനെഞ്ചിൽ വേദനച്ചുഴിയാലുറയുന്നു …
അകലേക്കു മറഞ്ഞൊരാ ഓർമ്മകളൊക്കെയും
അടരാതെ സ്മൃതിയിൽ തെളിയുന്നു കാർമേഘമായ്
മഴപെയ്തു തോർന്നപോൽ മനവും മിഴികളും
വിടരാതെ വിതുമ്പുന്നു ചൊടിയിൽ ഗദ്ഗദങ്ങളും
മരവിച്ചതനുവിലെ നിഴൽ മാഞ്ഞു ,
ഇരുളിൽത്തളരുന്ന പ്രാണന്റെവേഗത്തിലെപ്പോഴൊ
തുറന്ന മിഴികളോടെ ചിന്തകളുറയുന്നു
ശ്വാസം നിലയ്ക്കുന്നു മൃതശരീരമെന്നപോൽ…
Facebook Comments