17.1 C
New York
Wednesday, December 1, 2021
Home Literature ഉപ്പുതൂണ് (കവിത) ഡോളി തോമസ്, കണ്ണൂർ

ഉപ്പുതൂണ് (കവിത) ഡോളി തോമസ്, കണ്ണൂർ

ഡോളി തോമസ്, കണ്ണൂർ ✍

കനൽ പൂക്കുന്ന തെരുവോരങ്ങളിലെ
പുകനിറഞ്ഞ ഏതോ കോണിൽ
അവളും അവനും, കണ്ടുമുട്ടി.

അവനൊരഗ്നിയായി ജ്വലിക്കുന്നതും,
അതിന്റെ പ്രതിജ്വാലയിൽ
അവളിലെ ഹിമപാളികൾ
ഉരുകാൻ തുടങ്ങുന്നതും
അവളറിഞ്ഞു.

അവൻ കടന്നുപോയ തെരുവോരങ്ങളിലൊക്കെയും,
ഒരു സഹയാത്രികയായ് അവളുമുണ്ടായിരുന്നു.

എന്നോ അവന്റെ സിരകളിൽ
പ്രണയത്തിന്റെ കനൽ
എരിയാൻ തുടങ്ങി.
അവർ സഞ്ചരിച്ച സമാന്തരങ്ങളിൽ,
എപ്പോളോ അപഭ്രംശം സംഭവിച്ചിരുന്നു

അവന്റെ വാക്കുകളിൽ
അക്ഷരങ്ങൾ നിര തെറ്റാൻ
തുടങ്ങിയതും അവളറിഞ്ഞു.
പലതിന്റെയും തുടക്കമാണിതെന്ന്
ഭീതിയോടെ അവൾ
മനസ്സിലാക്കുമ്പോളേക്കും,
അവന്റെ കനൽചൂടിൽ
അവൾ ഉരുകാൻ തുടങ്ങിയിരുന്നു.

അവളിലേക്ക്, അവൻ പകർന്ന കനൽ,
തെരുവിനെ ഒന്നായ് ചാമ്പലാക്കി
കെട്ടടങ്ങുമ്പോളേക്കും,
അവളൊരു ഉപ്പു തൂണായ്
പരിണമിച്ചിരുന്നു.

ഡോളി തോമസ്, കണ്ണൂർ

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: