17.1 C
New York
Wednesday, December 1, 2021
Home Literature ഉപരോധങ്ങളിൽപ്പെട്ടുപോകുന്നവർ (കവിത)

ഉപരോധങ്ങളിൽപ്പെട്ടുപോകുന്നവർ (കവിത)

✍️ബീനാ പൂഞ്ഞാർ

നേരം പുലരും മുൻപേ ഉണർന്ന്
അടുക്കളയിലെ പാത്രങ്ങളുമായി
യുദ്ധത്തിലേർപ്പെട്ട്
വീട്ടിലെ ജോലിയെല്ലാം തീർത്ത്
ഉപജീവനമാർഗത്തിന്
തിടുക്കത്തിലുള്ള വരവിൽ,

ഗൃഹയുദ്ധത്തിന് തല്ക്കാലശമനം
വരുത്തി, ഉച്ചയ്ക്കുള്ളത്
പൊതിഞ്ഞെടുത്ത്
ധൃതിയിൽ അന്നത്തെ വറ്റു തേടി
നിരത്തിലേക്കിറങ്ങിയ നേരം
കൊടികുത്തി ഉറയുന്നു
ഉപരോധം.

തകൃതിയായി… കാക്കിക്കും
ഖദറിനുമിടയിലൂടെ നുഴഞ്ഞുകയറി
പോകാമെന്നു നിനച്ചതും മുൻപിൽ
സമരാനുകൂലികൾ വഴി തടഞ്ഞു.
മറ്റൊരു യുദ്ധത്തിന് മുറവിളി കൂട്ടി
സമരാനുകൂലികൾ
നിർബന്ധിക്കുമ്പോലെ.

ശക്തമായി ചെറുത്തു
നിന്നെങ്കിലും കിട്ടി
മാനഹാനിയും,ശകാരവും
ധനനഷ്ടവും,
മോശക്കാരിയെന്നപേരും.

പുതിയ പടത്തിന്റെ
ചർച്ചക്കിറങ്ങിത്തിരിച്ച കലാകാരനും
പ്രതികരണമദ്ധ്യേ പൊട്ടി വാഹന
ചില്ലൊന്ന് പിന്നെ ജഗപൊഗ,
മാനഹാനി, വ്യക്തിഹത്യ മുതൽനഷ്ടം,
പോലീസ്സ്റ്റേഷൻ, മാധ്യമവേട്ട
കണ്ണും കാതും കരയിക്കും വിധം.
സമൂഹമാധ്യമങ്ങൾവഴിയും
ഒളിഞ്ഞും തെളിഞ്ഞും.
തെറിയഭിഷേകവും പ്രഹരവും.

വിലക്കയറ്റത്തിനെതിരെ
പ്രതിരോധിക്കുമ്പോൾ,
അതിന് കാരണക്കാർ
ആയവരെക്കൂടെ
ബുദ്ധിമുട്ടിക്കേണമെന്ന
വാദത്തിൽ പിന്തുണയുമായി
നിരവധിപേർ.

അതിനെതിരെ പൊരുതി
കുറച്ചുപേർ. ഏതൊരു
സമരത്തിനും വിജയവും
പരാജയവുമെന്ന രണ്ടുവശങ്ങളെന്ന്
വാദിക്കുന്ന ആദർശവാദികൾ

സമരങ്ങളും പൊതുമുതൽ
നശിപ്പിക്കലും
ദേഹോപദ്രവം ഏൽപ്പിച്ചും
നേടിയെടുക്കുന്ന ജയിലിൽ നിന്നൊന്ന്
പരോളിലിറങ്ങാം

പെട്രോളും ഡീസലും
മണ്ണെണ്ണയും ഒറ്റയടിക്കങ്ങ്
ഉപേക്ഷിക്കാനാവില്ലെങ്കിലും
പഴയക്കാലത്തിലേക്ക്
ഒന്നുമടങ്ങി പോകാം,

നാൽക്കാലികളോട്
കൂടെ ഓടിയിട്ട് തോറ്റുപോയാൽ,
കാലാളുകളുടെ കൂടെയോടി
ജയിക്കാം നമുക്ക്.

✍️ബീനാ പൂഞ്ഞാർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: