അന്തിയ്ക്ക്
ഇടവഴിയിലൂടെ
ശ്രദ്ധിച്ച് നടക്കണേയെന്ന്
എത്ര വട്ടം പറഞ്ഞതാ
പെണ്ണിനോട്?
കേള്‍ക്കാഞ്ഞിട്ടല്ലേ
പൂഴിമണലില്‍
മുഖം പൂഴ്ത്തി കിടന്നോന്‍
പ്രാണനില്‍ കടപ്പല്ലാഴ്ത്തിയത്..
രാത്രിയില്‍
കണ്ണാടി നോക്കരുതേയെന്ന്
എത്ര തവണ പറഞ്ഞതാ
മണ്ടിയോട് ?
കേള്‍ക്കാഞ്ഞിട്ടല്ലേ
കണ്ണിലൂടേയും
മൂക്കിലൂടേയും
വായിലൂടേയും
ചെവിയിലൂടേയുമൊക്കെ
ഒലിച്ചിറങ്ങിയ
ചുവപ്പ്
പ്രണയമാണെന്ന് ധരിച്ച്
ഉറങ്ങാന്‍ കിടന്നത്..
പെണ്ണേ നീയിപ്പോളൊരു
ശവമാണെന്ന് നിനക്കറിയില്ലലോ ?
ഞാന്‍ അതൊട്ട് പറയാനും
പോണില്ല
ഉറക്കത്തിലെന്ന്‍ കരുതി
നീയിപ്പോള്‍ കാണുന്ന
സ്വപ്നം ഏതെന്ന്
ഞാന്‍ പറയട്ടെ?
കതിര്‍ മണ്ഡപം
ആലിലത്താലി
കൂട്ടുക്കാരികള്‍ ആരും
പോകാത്തിടത്തേക്ക്
ഒരു ഹണിമൂണ്‍ ട്രിപ്പ്
മനോജ് മേനോൻ
മനോഹരമായ കവിത. ആശംസകൾ