തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ
🕉️ ഓം നമോ ഭഗവതേ വാസുദേവായ
🕉️ ഓം ശ്രീമൂകാംബികായെനമ:
2021 ജനുവരി 24 മുതൽ 30 വരെ നക്ഷത്ര വാരഫലം
🔯 മേടം രാശി🔯 (അശ്വതി, ഭരണി, കാർത്തിക 1/4)
സാമ്പത്തിക സ്ഥിതിയിൽ പുരോഗതി വന്നുചേരും- ബന്ധുസമാഗമത്തിന് യോഗം കാണുന്നു കുടുംബത്തിൽ രോഗ കൊണ്ട് വിഷമിക്കുന്ന അവസ്ഥയുണ്ടാകും – ശനിദോഷ പരിഹാരമായി ശാസ്ത്രാ വിന് നീരാജനവും വിഷ്ണു പ്രീതിയ്ക്ക് വിഷ്ണു സഹസ്രനാമ ജാപവും നടത്തുക
🔯 എടവം രാശി🔯
(കാർത്തിക 3/4, രോഹിണി മകീര്യം 1/2
സാമ്പത്തികമായി മെച്ചപ്പെടുന്ന അവസ്ഥയുണ്ടാകും – മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ വേവലാതികൾ വന്നേക്കാം യാത്രകളിൽ പ്രതീക്ഷാച നേട്ടം ഉണ്ടാകില്ല – പരിഹാരങ്ങൾ ഗണപതി ക്ഷേത്രത്തിൽ ഒറ്റയപ്പം നിവേദിക്കക്കുക വിഷ്ണു സഹസ്രനാമം ജപിക്കുക
🔯 മിഥുനം🔯
മകീര്യം 1/2, തിരുവാതിര, പുണർതം 3/4)
ശരിരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം -വിദേശ യാത്രയുമായി ബന്ധപ്പെട്ടവർ ഈ വാരം അനുകൂലമാണ്
വാഹനയാത്രയുമായി ചില പ്രയാസങൾ വന്നേക്കാം
പരിഹാരം – ദേവി ഭജനം ശിവഭജനം മുതലായവ നടത്തുക.
🔯 കർക്കിടകം🔯
(പൂണർതം 1/4, പൂയ്യം, ആയില്യം)
രോഗ ദുരിതങ്ങൾക്ക് സമാധനം ഉണ്ടാകം വിവാഹ കാര്യങ്ങൾ ചിന്തിക്കുന്നവർക്കു ലമാണ് – മുടങ്ങി കിടക്കുന്ന വിടുപണികൾ വീണ്ടും തുടങ്ങാനുള്ള അവസരങ്ങൾ വന്നു ചേരും
പരിഹാര :- ദേവി പ്രീതികരമായ വഴിപാടുകൾ സമർപ്പിക്കുക
🔯 ചിങ്ങം🔯
(മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷയേകുന്ന തീരുമാനങ്ങളുത്തു മറ്റുള്ളവർക്ക് വഴി കാട്ടാൻ കഴിയും – പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കുന്നവർക്കു നുകൂല സമയമാണ് പരിഹാരം – വിഷ്ണുക്ഷേത്രത്തിൽ സഹസ്രനാമർച്ച ചെയ്യുക
🔯 കന്നി🔯
(ഉത്രം3/4, അത്തം, ചിത്തിര 1/2)
ഈ വാരം ഇവർക്ക് നല്ലതാണ്. ചിലവിനേക്കാൾ വരവ് മെയ്യപ്പെട്ന്നതാണ്. – രോഗ ദുരിതങ്ങളിൽ നിന്ന് മോചനം – യാത്രകളിൽ നേട്ടം വന്നുചേരും. പരിഹാരം ദേവി ക്ഷേത്രത്തിൽ നെയ്യവിളക്ക് സമർപ്പാച് പ്രാർത്ഥിയ്ക്കുക
🔯 തുലാവം🔯
(ചിത്തിര 1/2, ചോതി വിശാഖം 3/4)
വിടുപണി ആലോചിക്കുന്നവർക്ക് അനുകൂല സമയമാണ് തർക്കങ്ങളിൽ മൗനം പാലിക്കുന്നത് ബുദ്ധി
പരിഹാരം – ശിവ-ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാർത്ഥിക്കുക
🔯 വൃശ്ചികം🔯
വിശാഖം 1/4, അനിഴം, തൃക്കേട്ട, )
പുതിയ ആശയങ്ങൾ മുന്നിൽ വരും – വീട്ടിലേക്ക് വേണ്ട അലങ്കാര വസ്തുക്കൾ വാങ്ങുവാൻ അവസരം ഉണ്ടാകം – വിദേശത്തു യാത്ര തടസ്സം നേരിട ന്നുവർക്ക് തടസ്സങ്ങൾ മാറി നാട്ടിൽ വരാൻ വഴിതെളിയും – ആദ്യ ത്യഭഗവാനെ സ്മരിക്കുക
🔯 ധനു🔯
(മൂലം പൂരാടം ഉത്രാടം 1/4) പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും – വ്യാപാര മേഖല വിപുല പെടുത്താൻ ആലോചിക്കുന്നവർക്ക് അനുകൂലമാണ് – സാർക്കാർ സഹായങ്ങൾ വന്നു ചേരും
പരിഹാരം – സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം വഴിപാട് സമർപ്പിച്ചാൽ ദോഷഫലങ്ങൾ കുറഞ്ഞു കിട്ടും
🔯 മകരം🔯
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) ഈ രാശിക്കുറിൽ ജനിച്ചവർക്ക് ജന്മവ്യാഴവും ജന്മശനിയും നടക്കുന്ന സമയമായതിനാൽ എല്ലാ കാര്യങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുന്ന സമയമാണ് – ആരോഗ്യ കാര്യത്തിലും ശ്രദ്ധിയ്ക്കണം
പരിഹാരമായി വിഷ്ണു, ശാസ്ത ഭജനങ്ങൾ നടത്തുക
🔯 കുംഭം🔯
(അവിട്ടം 1/2, ചതയം പൂരുരുട്ടാതി 3/4) വായ്പകൾക്ക് അപേക്ഷിച്ചവർക്ക് അനുകൂലത്തിൽ വരും – ദൂരയാത്ര പോകുവാനുള്ള വസരങ്ങൾ വന്നു ചേരും- സന്താനങ്ങളുടെ പഠന കാര്യത്തിൽ പുരോഗതി വന്നു ചേരും- അയ്യപസ്വാമിക്ക് ശനി ജപവും മഹാവിഷ്ണുവിന് പാൽപ്പായസവും സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ദോഷഫലം കുറഞ്ഞു കിട്ടും
🔯 മീനം🔯
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി ) ഈ വാരത്തിൽ നേട്ടങ്ങൾ ഉണ്ടാകുവാൻ സാധിക്കുന്നതാണ് – സുഹൃത്തുക്കളിൽ നിന്ന് അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കാം – സർക്കാർ വക ആനുകൂല്യം പ്രതീക്ഷിക്കുന്നവർക്ക് തീരുമാനം അനുകൂലമായി വന്നുചേരും – ദേവി ക്ഷേത്രങ്ങളിൽ കടും മധുര പായസം വഴിപാട് സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ