തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ
🕉️ ഓം നമോ ഭഗവതേ വാസുദേവായ
🕉️ ഓം ശ്രീ മൂകാംബികായെ നമ:
2021 ജനുവരി 17 മുതൽ 23 വരെ മേഷാദിരാശികളിൽ സഞ്ചരിക്കുന്ന അശ്വിന്യാദി നക്ഷത്രങ്ങളുടെ പൊതുവിലുള്ള വാരഫലം
മേടം രാശി – (അശ്വതി – ഭരണി – കാർത്തിക ആദ്യപാദം) ആരോഗ്യ പരമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അല്പം ആശ്വസം ലഭിക്കും സൽകർമ്മഫലങ്ങൾ അനുഭവിക്കുവാനുള്ള യോഗം കാണു .ഭവന നിർമ്മാണ കാര്യങ്ങൾ ആലോചിക്കുന്നവർക്ക
വാരം അനുകൂലമാണ് വാഹനണൾക്ക് വേണ്ടി പണം ചിലവാക്കും -വിദേശയാത്ര തടസ്സപ്പെട്ടവർക്ക് തടസ്സങ്ങൾ മാറികിട്ടും പരിഹാരം – ശാസ്താവിന് നീരാജനം സമർപ്പിക്കുക
☮️ എടവം രാശീ :- (കാർത്തിക 2, 3, 4 പാദങ്ങൾ രോഹിണി
മകീര്യം 1, 2, പാദങ്ങൾ )
തൊഴിൽപരമായി പുതിയ ആശയങ്ങളോ – സംരംഭങ്ങളോ മനസ്സിൽ വരും – സന്താനങ്ങളു ടെ വിവാഹ കാര്യങ്ങൾ ആലോചിക്കുന്നവർക്ക് അനുകൂല സമയമാണ്
വിദ്യാർത്ഥികൾക്ക് ഈ വാരം അനുകൂലമാണ്. സർക്കാർ ജീവനക്കാർ മേലധികാരികളുടെ ശാസനകൾക്ക് വിധേയമാകണ്ടി വരും
പരിഹാരങ്ങൾ – ശാസ്താവിന് ദീപം തെളിയിക്കും വ്യാഴാഴ്ച തോറും വിഷ്ണു ക്ഷേത്രത്തിൽ മാല സമർപ്പിക്കും ചെയ്യുക
☮️മിഥുനം രാശി – (മകീര്യം 3, 4 പാദങ്ങൾ തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ )
വ്യാഴം – ശനി ഇവ അഷ്ടമത്തിൽ സഞ്ചരിക്കുന്ന വരമായതിനാൽ പ്രയാസങ്ങൾ ഏറിയ വാരമാണ്. ധനനഷ്ടം മാനഹാനി ഇവ ഫലം ബിസിനസ് കാർ നഷ്ടസാധ്യത കൂടും വീട് നിർമ്മാണം’ മറ്റുമരാമത്തു പണിക്ൾ മുതലയവയ്ക്ക് അനുയോജ്യ സമയമാണ് പരിഹാരം – ശനിയാഴ്ച വ്രതമെടുത്തു ശാസ്താവിന് നീരാഞ്ജനം സമർപ്പിക്കുകയുo വ്യാഴ പ്രീതിക്ക് വേണ്ടി മഹാവിഷ്ണു ക്ഷേത്രത്തിൽ നെയ്യ് വിളക്ക് തെളിയിക്കുകയും ചെയ്യുക –
☮️ കർക്കിടകം രാശി – (പുണർതം 4, പൂയ്യം, ആയില്യം) ഇവർക്ക് ഈ വാരം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും -ഗൃഹം മോടിപിടിപ്പിക്കുന്ന കാര്യങ്ങൾ ആലോചനയിൽ വരും സാന്താനങ്ങളെ കൊണ്ട് സന്തോഷിക്കുവാനുള്ള വകയുണ്ടാകും- പണ ചിലവുകൾ വർദ്ധിയ്ക്കും
പരിഹാരങ്ങൾ :- സർപ്പക്ഷേത്രങ്ങളിൽ നൂറുംപാലും മഹാവിഷ്ണു ക്ഷേത്രത്തിൽ തുളസിമാല സമർപ്പണ oനടത്തുക.
☮️ ചിങ്ങം രാശി (മകം + പുരം + ഉത്രo 1 ) വ്യാഴവും ശനിയും അനിഷ്ട സ്ഥാനത്ത് സഞ്ചരിക്കുന്ന സമയമണ്-ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടാകാൻ സാദ്ധ്യത കാണുന്നു. ശത്രുക്കളുടെ ഉപദ്രവം കുറയും- ധനാഗമ മാന്ദ്യം കുറയും
പരിഹാരം -ദേവി ക്ഷേത്രത്തിൽ അർച്ചനയും വഴിപാടും രക്തപുഷ്പ്പാഞ്ജലിയും നടത്തി പ്രാർത്ഥിക്കുക
☮️ കന്നി രാശി (ഉത്രം 2, 3, 4+ അത്തo+ചത്തിര 1, 2)
ദൈവാനു കൂല്യമുള്ള കാലഘട്ടമാണി വാരം – എങ്കിലും സന്താനങ്ങളെ കൊണ്ട് ചില മനപ്രയാസണൾ വന്നേക്കാം – ആത്മീയ കാര്യങ്ങൾക്ക് ധനം ചിലവാക്കണ്ടി വരും -വിദ്യാർത്ഥികൾക്ക് പരിക്ഷാവിജയം പ്രതിക്ഷിക്കാം – രാഷ്ട്രിയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ വാരം നല്ലതാണ്
പരിഹാരങ്ങൾ ശവക്ഷേത്രത്തിൽ ധാര വഴിപാട് നടത്തി പ്രാർത്ഥിക്കു
☮️ തുലാവം രാശി (ചിത്തിര 3, 4+ ചോതി + വിശാഖം 1, 2, 3)
ബന്ധു ജനങ്ങളുടെ സഹായങ്ങൾ ലഭ്യമാകും പെൺമക്കളുടെ വിവാഹ കാര്യത്തിൽ അനുകൂല തീരുമാനമാകും – സർക്കാർ ജീവനക്കാർ കൃത്യനിർവ്വഹണത്താൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണ്ട സമയമാണ്
പരിഹാരങ്ങൾ – ശാസ്താവിന് നീരാജനം ശനിജപം മുതലായവ നടത്തി പ്രാർത്ഥിക്കുക
☮️ വൃശ്ചികം രാശി (വിശാഖo 4+ അനിഴം + തൃക്കേട്ട )
ആരോഗ്യസ്ഥിതി മെച്ചമായിരിക്കും -സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം കാണുന്നില്ല. വിദ്യാർത്ഥികൾക്ക് ഈ വാരം പൊതുവെ ഗുണമല്ല പരിഹാരങ്ങൾ – വ്യാഴ പ്രിതിക്ക് മഹാവിഷ്ണു ഭജനം ചെയ്ത് പ്രാർത്ഥിക്കുക
ധ നു രാശി (മൂലം +പൂരാടം + ഉത്രാടം 1)
പ്രവർത്തനമേഖലയിൽ മികവു തെളിയിക്കും -പുതിയ തൊഴിൽ മേഖലയിലെ അന്വേഷണം അനുകൂലമായി വരും -ശാരീരീക_ മാനസിക പിരിമുറുക്കങ്ങൾ വർദ്ധിക്കുo – ബാഹ്യമായ സഹായങ്ങൾ നിലയ്ക്കും
ഴുതു പ്രാർത്ഥിക്ക് ക
☮️ മകരം രാശി (ഉത്രാടം 2, 3, 4+ തിരുവോണം -+അവിട്ടം 1,2,) സന്താനങ്ങാള കൊണ്ട് മനോവിഷമങ്ങൾ നേരിടാൻ സാദ്ധ്യതയുണ്ട് പ്രവർത്തനമേഖലയിലെ മാന്ദ്യം സാമ്പത്തിക മേഖലയിലും വന്നു ചേരും
തൊഴിലന്വേഷകർക്ക് അല്പം കാലതാമസം നേരിടും
പരിഹാരങ്ങൾ – വ്യാട പ്രീതിയ്ക്ക് മഹാവിഷ്ണു ഭജനും ശനീശ്വരപ്രീതിക്ക് ശാസ്താഭജനവും നടത്തുക
☮️ കുംഭം രാശി (അവിട്ടം, 2, 3+ ചതയം + പൂരുരുട്ടാതി 1, 2, 3 )
ഈ വരം ഇവർക്ക് അത്ര മെച്ചമല്ല – പാഴ് ചിലവുകൾ വർദ്ധിയ്ക്കും അധികരികൾ പിഡിപ്പിക്കും -സഹായഹസ്തങ്ങൾ മാറിനിൽക്കും
പരിഹാരങ്ങൾ – ശാസ്താ ക്ഷേത്രങ്ങളിൽ ശനിയാഴ്ച ദിവസങ്ങളിൽ നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുക
☮️ മീനം രാശി – (പൂരുരുട്ടാതി 4+ ഉത്രട്ടാതി + രേവതി) ഈ രാശിയിൽ ജനിച്ചവർക്കു ഈ വാരം പൊതുവിൽ ഗുണകരമാണ്, _ നിർത്തിവച്ച കാര്യങ്ങൾ പുനരാരംഭിക്കും – അധികാരികളിൽ നിന്ന് അനുകൂല നിലപാടുകൾ വന്നു ചേരും –
പരിഹാരങ്ങൾ -ദേവി ക്ഷേത്രത്തിൽ രക്തപുഷ്പ്പാഞ്ജലി വഴിപാട് സമർപ്പിച്ച പ്രാർത്ഥിയ്ക്കുക