തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ
🕉️ ഓം നമോ ഭഗവതേ വാസുദേവായ
🕉️ ഓം ശ്രീ മൂകാംബികായെ നമ:
20 21 ജനുവരി 10 മുതൽ 17വരെ :അശ്വതി മുതൽ 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജന്മ രാശിഫലങ്ങൾ പൊതുവിൽ
☮️മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം)
ഈ രാശിക്കൂറിൽ ജനിച്ചവർക്ക് ഈ വാരം പൊതുവിൽ അത്ര ഗുണകരമല്ല’സ്ഥാനചലനങ്ങൾ അർത്ഥനാശം ,മേലധികാരികളുമായി അഭിപ്രായ ഭിന്നത ഇവ വന്ന് ചേരാം -കർമ മേഘലകളിൽ തടസ്സങ്ങൾ ഉണ്ടായേക്കാവുന്നതാണ്.
പരിഹാരങ്ങൾ:- ശനിദോഷ പരിഹാരമായ ശാസ്താവിന് നീരാജനം, മഹാവിഷ്ണുവിങ്കൽ അർച്ചനയും നടത്തിയാൽ ദോഷഫലങ്ങൾ കുറഞ്ഞു കിട്ടും
☮️എടവക്കുർ (കാർത്തിക അവസാന3 പാദം + രോഹിണി + മകീര്യം ആദ്യ പാദം)
ഈ വാരം ഈ രാശിയിൽ ജനിച്ചവർക്ക് പൊതുവിൽ ഗുണാധിക്യമുള്ള വാരമാണ്.-വാരാദ്യം ധ ന പ ര മാ യ ഇടപാടുകളോ രേഖാപരമായ കാര്യങ്ങളോ നടത്തുമ്പോൾ ശ്രദ്ധ കൂടുതൽ വേണ്ടുന്ന സമയമാണ് – കുടുംബ ജീവിതത്തിൽ വഴക്കുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം
പരിഹാരം :– ദേവി ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പ്പാഞ്ജലി നെയ്യ് വിളക്ക് സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക.
☮️മിഥുനം രാശീ (മകീര്യം അവസാന രണ്ട് പാദം + തിരുവാതിര + പുണർതം ആദ്യ പാദം)
ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക – പൊതു കാര്യത്തിൽ ഇടപ്പെടുമ്പോൾ ശ്രദ്ധ വേണം – സൗഹൃദങ്ങളിൽ തെറ്റിദ്ധാരണ പരത്തുവാൻ സാദ്ധ്യത കൂടുതലാണ്.- തൊഴിലന്വേഷകർക്ക് നേട്ടങ്ങൾ ഉണ്ടാക്കൻ പറ്റിയ വാരമാണ്
പരിഹാരങ്ങൾ :-
വിഷ്ണു ക്ഷേത്രത്തിൽ പുഷ്പ്പാഞ്ജലി പാൽപ്പായസം നെയ് വിളക്ക് സമർപ്പിക്കുക.
☮️കർക്കിടകം രാശി (പുണർതം അവസാനപാദം + പൂയ്യം + ആയില്യം )
വിവാഹാലോചനകൾ നടക്കുന്നവർ അനുകൂല സമയമാണു – കുടുംബത്തിൽ മംഗളകർമ്മങ്ങൾ വന്നു ചേരും -ഗൃഹനിർമ്മാണങ്ങൾ നടത്തുവാൻ ഉദേശിക്കുന്നവർക്ക് അനുകൂല സമയമാണ്
പരിഹാരങ്ങൾ -ദേവി ക്ഷേത്രത്തിൽ വിളക്ക്, മാലാ പായസം വഴിപാടുകൾ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക
☮️ചിങ്ങം രാശി (മകം + പൂരം + ഉത്രം ആദ്യ പാദം)
ഈ വാരം ചിങ്ങം രാശിക്കാർ അത്ര മെച്ചമുള്ളതല്ല.- സ്ഥിരവരുമാനങ്ങൾക്കു് തടസ്സങ്ങൾ വരാൻ സാദ്ധ്യത കാണുന്നു. സന്താനങ്ങളുടെ പ്രവർത്തിയിൽ മനസ്സ് വിഷമിക്കുവാൻ സാദ്ധ്യത കാണുന്നു ‘-യാത്ര വേളയിൽ രേഖകൾ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട് –പരിഹാരങ്ങൾ :- വിഷ്ണു ക്ഷേത്രത്തിൽ സഹസ്രനാമ പുഷ്പ്പാഞ്ജലിയും പാൽപ്പായസവും വഴിപാട് സമർപ്പിക്കുക
☮️കന്നി രാശി (ഉത്രം അവസാന3 പാദ o+ അത്തം + ചിത്തിര ആദ്യ രണ്ട് പാദം)
കന്നി രാശിയിൽ ജനിച്ചവർക്ക് ഈ വാര o അനുകൂലമാണ് – സാമ്പത്തിക പ്രയാസങ്ങൾക്ക് ഒരു പരിധി വരെ സമാധാനം കിട്ടും – പരിഷകളിൽ വിജയം ഇവ കാന്നുന്നു. നിർത്തിവെച്ച പദ്ധതികൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂലമാണ്
പരിഹാരങ്ങൾ –ഹനുമാൻ സ്വാമിക്ക് അവ ൽ നിവേദ്യം സമർപ്പിച്ച് പ്രാർത്ഥിക്കുക
☮️തുലാവം രാശി (ചിത്തിര അവസാന രണ്ട് പാദം + ചോതി + വിശാഖം ആദ്യ പാദം) സുഹൃത്തുക്കളിൽ നിന്ന് അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കും പാ ഭരോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ രോഗവർദ്ധനവുണ്ടായേക്കാം -വിദേശത്തു ജോലി ചെയ്യുന്നവരിൽ നാട്ടിലേക്ക് വരുവാൻ ഉള്ള ശ്രമം വിജയിക്കും – ധന പരമായ കാര്യങ്ങളിൽ ശ്രദ്ധ വേണം
പരിഹാര ര ങ്ങൾ –ദേവി ക്ഷേത്രങ്ങളിൽ നെയ്യ് വിളക്ക് – പുഷ്പ്പാഞ്ജലി – കടുo മധുര പായസം സമർപ്പിച്ച് പ്രാർത്ഥിക്കുക
☮️വൃശ്ചികം രാശി (വിശാഖം അവസാനപാദം + അനിഴം + തൃക്കേട്ട )
പ്രതീക്ഷിച്ച സഹായങ്ങൾ ലഭ്യമാകില്ല.പകരം മാർഗങ്ങൾ സ്വീകരിക്കുന്നതായി വരും രോഗ ദുരിതങ്ങൾ വർദ്ധിയ്ക്കും -ദാമ്പത്യ കലഹങ്ങൾ വരാതെ ശ്രദ്ധ വേണoshare മാർക്കറ്റിംഗിൽ പ്രവർത്തിക്കുന്നവർ നേട്ടങ്ങൾ ഉണ്ടാകും
പരിഹാരങ്ങൾ – ശിവഭജനം ,സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം ഇവ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക
☮️ധനുരാശി (മൂലം + പൂരാടം + ഉത്രാടം ആദ്യ പാദം)
ഈ രാശിക്കൂറുകാർക്ക് ഈ വാരം പൊതുവിൽ ഗുണമാണ് – കഠിന പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുവാൻ സാധിക്കും ആരോഗ്യ പരമായും വാരം അനുകൂലമാണ്
എതിരാളികൾ നിഷ്പ്രഭരാകുന്ന വാരമാണിത്
ദേവപ്രീതിക്ക് വേണ്ടി പുഷ്പ്പാഞ്ജലിയും പായസം വഴിപാടും കഴിപ്പിച്ച് പ്രാർത്ഥിക്കുക
☮️മകരം രാശീ – (ഉത്രാടം അവസാന പാദo+ തിരുവോണം + അവിട്ടം ആദ്യ രണ്ട് പാദം)
കർമമേഖലയിൽ സ്വന്തം അഭിപ്രായങ്ങൾക്ക് ആദരവും പരിഗണനയും ലഭിക്കും – കച്ചവടക്കാർക്ക് നേട്ടങ്ങൾ വന്നു ചേരും വിദ്യാർത്ഥികൾക്ക് പOന കാര്യങ്ങളിൽ മികവ്വ് പ്രദർശിപ്പാക്കാൻ സാധിക്കില്ല – അപവാഭങ്ങളും ദുഷ്പ്പേര് ഉം വന്നു ചേരാൻ ഇടയുള്ള
സമയമാ ന്ന്
നവഗ്രഹക്ഷേത്രത്താൽ ശനിയാഴ്ച ദിവസം ശനീശ്വരന് നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുക ‘
☮️കുംഭം രാശി (അവിട്ടം അവസാന രണ്ട് പാദം + ചതയം + പൂരുരുട്ടാതി ആദ്യ 3 പാദം)
ഈ രാശി കുറുകാർക്ക് ഏഴര ശനിദോഷ നടക്കുന്നതിനാൽ എല്ലാ കാരjങ്ങൾക്കും തടസ്സങ്ങൾ വന്നു eചരും
ധനനഷ്യം സംഭവിക്കുവാൻ സാദ്ധ്യതയുള്ള കാലഘട്ടമാണ്. ശരിരത്തിന്ന് ക്ഷതങ്ങൾ, സംഭവിക്കുവാൻ സാദ്ധ്യത യുള്ളസ മ യ മാ ണ് – ശ്രദ്ധിക്കുക.
പരിഹാരങ്ങൾ :- ശിവക്ഷേത്രത്തിൽ രുദ്രസക്തO കഴിപ്പിക്കുകയും ശാസ്താവിന് നെയ്യ് വിളക്ക് മാലാ വിളക്ക് എന്നിവയും ദേവിക്ക് ഗുരുതി പുഷ്പ്പാഞ്ജലിയും നടത്തി പ്രാർത്ഥിക്കുക ‘
☮️മീനം രാശീ (പൂരുരുട്ടാതി അവസാനപാദം + ഉത്രട്ടാതി + രേവതി)
കർമ്മ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാൻ സാധിക്കും – ജോലിയിൽ മാറ്റത്തിനോ പ്രമോഷനോ ശ്രമിക്കുന്നവർക്കു അനുകൂല വ സ്ഥയാണ്
വീട് മോടി പി.ടിപ്പിക്കുവാൻ ആലോചനയുള്ളവർക്ക് സംഗതികൾ നടപ്പാക്കാൻ കഴിയുന്ന കാലമാണ്. വ്യവഹാര കാര്യങ്ങളിൽ വിജയം വന്ന് ചേരും
പരിഹാര o: –
ഹനുമാൻസ്വാമിയ്ക്ക് വെറ്റില മാല ചാർത്തുകയും ഗണപതി ഭഗവാന് ഒറ്റയപ്പം വഴിപാട് സമർപ്പിച്ച് പ്രാർത്ഥിക്കുക
ദോഷഫലാനുഭവങ്ങൾക്കു് ശക്തി കുറഞ്ഞു
കിട്ടും🙏🙏