17.1 C
New York
Saturday, September 18, 2021
Home Literature ഇവൾ പെണ്ണ്.(കവിത)

ഇവൾ പെണ്ണ്.(കവിത)

കെ.പി.സാരഥി കളരിക്കൽ.✍

പുലർകാലവേളയിൽകുളികഴിഞ്ഞെത്തുന്ന
പൂന്തിങ്കൾപോലെയവളെന്നുമെന്നും.
പുരുഷന്റെകാൽതൊട്ടുവന്ദിച്ചുവേണത്രേ
പുത്രിതൻകടമകൾനിറവേറ്റുവാനായ്.

പണ്ടെങ്ങോപാടിപ്പതിഞ്ഞുപഴകിയ
പെണ്ണിൻമഹത്വത്തിൻപൊൻമൊഴികൾ
പഴയൊരുകാലത്തെയോർമ്മപ്പെടുത്തുവാൻ
പാഴായ്മറഞ്ഞോരോചരിത്രങ്ങളും.

പതിവ്രതാരത്‌നങ്ങൾമകുടങ്ങൾ ചാർത്തിയ
ഇതിഹാസകാലത്തിൻ നേർ രേഖയായ്
ഇരുപത്തിയൊന്നാംകാലത്തിനിപ്പുറവും
പതിവ്രതയാംപെണ്ണുങ്ങളൊരലങ്കാരമോ!?

ആണിന്റെ പിന്നിൽ മറഞ്ഞു നടന്നൊരു
അബലയാംപെണ്ണിൻയുഗമല്ലിത്.
നാവിന്റെമൂർച്ചയുംനെഞ്ചൂക്കിൻ ശക്തിയും
സർവ്വംസംഹരിക്കാനായ്നേടിയവൾ!

പുരുഷന്റെനിഴലിൽജീവിതംനയിച്ചാലും
പെണ്ണിൻ മഹത്വമത് മാറുകില്ല.
ആണിനെആണായ്മതിക്കുന്നവൾക്കേ
പെണ്ണിലെപെണ്ണിനെയടുത്തറിയു.

നിന്നിടംകുഴിക്കുന്നകുഴിയാനപോലവൾ
ചൊല്ലിനാൽകുഴിവെട്ടിക്കാത്തിരുന്നാൽ
ഗൃഹത്തിൻ ഹൃത്തടം ഓട്ടവീണ വളളം പോൽ
നാശത്തിൽ മുങ്ങിക്കമിഴ്ന്നു വീഴും.

ഭക്തനെകാക്കുന്നദേവിയെപോലവൾ
പുരുഷന്റെയിംഗിതംനിറവേറ്റിയാൽ.
ഭക്തനുംദേവിയുംശ്രീകോവിലിനുളളിലെ
അജ്ഞാതശക്തിയായ്തെളിഞ്ഞിരിക്കും.

കാലമിതുമാറിമറിഞ്ഞുകഴിഞ്ഞാലും
പെണ്ണിലെപെണ്ണെല്ലൊമി തൊന്നു തന്നെ.
ധൈര്യവുംശക്തിയുംതന്റേടമൊക്കെയും
സ്വായത്തമാക്കിനീമുന്നേറണം.

ശിവനുംശക്തിയുമൊന്നുചേർന്നാലവർ
പ്രപഞ്ചത്തെപ്പോലുംഭസ്മമാക്കാം.
പുരുഷന്റെ തോളാടു ചേർന്നു നിന്നാലവൾക്ക്
ആകാശമണ്ഡലവുംകൈയ്യടക്കാം.

ഒറ്റയ്ക്കു നിന്നുപൊരുതിയാൽ ജീവിതം
കൈവിട്ടുപോകുമെന്നറിവതില്ല നാം.
ബഹുദൂരംചെന്നിട്ടുപിന്തിരിഞ്ഞു നോക്കിയാൽ
നിന്നിടംകണ്ണുനീർമറച്ചിരിക്കാം.

പ്രകൃതിക്ക് വലുതുംചെറുതു മില്ല – പിന്നെ
യെല്ലാം ഒന്നായ് കാണുന്നവൾ.
സ്ത്രീ പുരുഷ മേൽക്കോയ്മ പാടെ മറന്നേയ്ക്കു
വന്നവരെല്ലാരുമൊരിടത്തു നിന്ന് ….!!

കെ.പി.സാരഥി കളരിക്കൽ.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...
WP2Social Auto Publish Powered By : XYZScripts.com
error: