നടന്നു ഇരുണ്ട വഴികൾ താണ്ടി ….
ചെന്നെത്തുന്ന നിഗൂഡ കാഴ്ച്ചകൾ അറിയാതെ .
മണ്ണിടിഞ്ഞ് പോകുന്നു കാല്കീഴിൽ കാലം ചെയ്ത്…!
എത്താറായി എന്ന് പടിഞ്ഞാറന്‍ കാറ്റും ചൊല്ലി .
കിഴക്ക് വീണ്ടും ഉദയം ആർക്കൊക്കെയോ വേണ്ടി ഉദിച്ചു.
അസ്തമയ ദിക്കിലേയ്ക്ക് നോക്കി ഒരു ദുഃശബ്ദം ചിലച്ചു .
പോയ വഴികളിൽ കൈവിട്ട ആയുധങ്ങളും വായ് വിട്ട വാക്കുകളും,
കൂട്ടിയുരുമ്മി അരോചകം ചെയ്യുന്നുണ്ടായിരുന്നു.
വാക്കുകള്‍ ശപിച്ച് കൊണ്ടേയിരുന്നു തന്റെ പിതൃത്വത്തെ ചൊല്ലി ….
ആയുധങ്ങളിൽ ചിന്തിയ ചോരമണം ചീഞ്ഞ നാറ്റമായി പരന്നു.
ദാഹം …..!
ഒരിറ്റ് നീരിനായി നാവുകൾ കുഴഞ്ഞു .
ഒരു വാക്ക് പോലും വരാതെ….
കൈകള്‍ കുഴഞ്ഞു ഒരായുധവും കൈപിടിയിലൊതുങ്ങാതെ ….
ഒരു മലർവാടിയ്ക്ക് വേണ്ടി വൈകിയ വേളയില്‍ ആഗ്രഹിക്കുകയാണ് …
സ്വപ്നങ്ങളിൽ പോലും ഭീതിതമായി ചോരമണം, വിരക്തമായി ശ്വാസം മുട്ടിച്ച് കൊണ്ടിരുന്നു .
മനോമുകുരത്തിലെ ദയവില്ലാത്ത ചിന്തകള്‍ എന്നന്നേയ്ക്കുമായി സൌരഭ്യം അനുഭവച്ചറിയാനുള്ള കഴിവിനെ രോഗാതുരമാക്കിയിരുന്നു.
സ്വയം തീർത്ത പടുകുഴിയിലേയ്ക്ക് കാലുകള്‍ ആരോ വലിച്ചിഴക്കുന്നു.
ഒാരോ വാക്കുകളും ചെയ്തികളും അധോഗർത്തമായി ഒരു ഇടുങ്ങിയ ശവക്കുഴി സ്വയം തീർത്തതാണെന്ന് കാലങ്ങള്‍ തെളിയിച്ച യാത്ര ….
മടങ്ങാൻ തരമില്ല.,
നടന്നടുക്കുക !
ഒരു തരി പ്രകാശം പോലും ചുറ്റു വട്ടങ്ങളിലില്ല,
എവിടെയും ഇരുട്ട് ….
ആ ഇരുട്ടിലായിരുന്നു ജീവിതം
വെളിച്ചമില്ലാതെ ജീവിച്ച ജീവിതം …
ഷക്കീർAMSഅറക്കൽ ✍