17.1 C
New York
Thursday, December 2, 2021
Home Literature ഇന്നിന്റെ പ്രണയം (കവിത)

ഇന്നിന്റെ പ്രണയം (കവിത)

🖋️ബിന്ദു വേണു

പെണ്ണെ അറിയുക ചോര മണക്കും പ്രണയം…
അതുമാത്രമാണിന്നിന്റെ ശാപമെന്നറിയുക നീ…
പ്രണയാതുരനായവന്റെ മനസ്സിന്നുൾത്തടത്തിൽ
വിരിയും നിഗൂഢഭാവമറിയാതെ പോകരുതേ….

കേവല മൊരാത്മഹത്യയിൽ തീരാനുള്ളതല്ല നിൻ ജീവിതം…
പിറന്നനാൾതൊട്ടു വളർത്തി വലുതാക്കിയ
മാതാപിതാക്കൾക്കായ് ജീവിക്ക നീ….

ഒരു പ്രണയത്താലോ മാംഗല്യത്താലോ
പൊലിയേണ്ടതല്ല നിൻ ജീവിതം…
ദൃഢപ്രതിജ്ഞയെടുക്കാൻ വൈകിടല്ലേ നീ….

ഇന്നിന്റെ പ്രണയത്തിലെവിടെയുണ്ടാ ത്മാർത്ഥത…
അവന്റെ താളത്തിനൊത്തവൾ നിന്നില്ലെയെങ്കിലവളുടെ
ജീവനെടുക്കാൻ ഭ്രാന്തമാം ചിന്തകൾ…

ഇന്നലെയുടെ പ്രണയം
നിഷ്കളങ്കതയുടെ സ്നേഹം മാത്രം…
വിതുമ്പുന്ന ചുണ്ടുമായ് വിട പറയുമെങ്കിലും
പ്രണയം നിരസിച്ചാലും കാണാം മിഴികളിൽ
ബാക്കിവച്ച സ്നേഹത്തിൻ മിന്നലാട്ടം..

🖋️ബിന്ദു വേണു

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: