17.1 C
New York
Friday, January 21, 2022
Home Literature ഇന്ദ്രജിത്ത് (കഥ)

ഇന്ദ്രജിത്ത് (കഥ)

കെ. പി. ശ്രീകുമാരി✍

സുവർണ്ണ ലങ്കയിലെ അന്ത:പുരം ‘ഇന്ദ്രജിത്തിൻ്റെ കൊട്ടാരം
ഉച്ചമയക്കത്തിലാണ് ഇന്ദ്രജിത്ത്’. പ്രാണനാഥനെ ആലവട്ടം കൊണ്ട് മെല്ലെ വീശുന്നുണ്ട് സുലോചന.
നിദ്രയിലമർന്ന പ്രിയനെ പ്രേമ പുരസ്സരം വീക്ഷിച്ചു കൊണ്ടു നില്ക്കുന്ന അവളുടെ ചുണ്ടിൽ ഒരു മന്ദസ്മിതം പ്രകടമാകുന്നുണ്ട്.
ഒരു പരിചാരകൻ വാതിൽക്കൽ വന്ന് സഹോദരന്മാർ കാണാൻ വന്നിട്ടുണ്ട് എന്നറിയിച്ചു.
ഗാഢനിദ്രയിലാണ് ” പക്ഷെ വിളിക്കാതെ വയ്യ. കാരണം അനുജന്മാരെ അത്ര ജീവനാണ്
സുലോചന മുഖം അല്പം താഴ്ത്തി മെല്ലെ വിളിച്ചു.
സ്വാമിൻ.: ”….
കണ്ണു തുറന്ന ഇന്ദ്രജിത്ത് പ്രിയതമയെ നോക്കി ‘
ചിരിച്ചു കൊണ്ടവൾ മൊഴിഞ്ഞു.’ അനുജന്മാർ എത്തിയിട്ടുണ്ട്.
പെട്ടെന്ന് ഇന്ദ്രജിത്ത് ചാടി എഴുന്നേറ്റു.
സുലോചനയെ ചേർത്തു പിടിച്ച് മുന്നോട്ടു നടന്നു.
ഇല്ല – സ്വാമി’ ഞാൻ വരുന്നില്ല.. നിങ്ങ ൾ സംസാരിക്കൂ.
ഇന്ദ്രജിത്തവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അറയക്കു പുറത്തിറങ്ങി.
ദർബാർ ഹാളിൽ അതികായനും ത്രിശ്ശിരസ്സും ഇരിക്കുന്നു
മേഘനാഥൻ മുന്നോട്ടു ചെന്ന് രണ്ടു പേരേയും ആശ്ലേഷിക്കുന്നു. കൈ പിടിച്ച വരെ അടുത്തിരുത്തി.
എന്താ രണ്ടു പേരും കൂടി ഒന്നിച്ച് ‘
മുഖത്തേക്കു സൂക്ഷിച്ചു നോക്കിയിട്ട്
എന്തോ അസ്വസ്ഥത ഉണ്ടല്ലോ?
പറയു ..
എന്താ അതി – ..
മടിക്കാതെ കാര്യം പറയൂ
ത്രിശ്ശി രസ്സാണു തുടങ്ങിയത്.
ജ്യേഷ്ഠാ ….
കൊട്ടാരത്തിൽ നില്ക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ പത്നിമാർ രണ്ടും സ്വൈര്യം തരുന്നില്ല.
എന്താ അതി ഇവൻ പറയുന്നതു ശരിയാണോ?
ശരിയാണു ജ്യേഷ്ഠാ …..
അച്ഛൻ സീതാദേവിയെ കട്ടു കൊണ്ടു വന്നത് ഒട്ടും ശരിയായില്ല’ ഭാര്യയെ കട്ടുകൊണ്ടു പോയാൽ ഏതെങ്കിലും ഭർത്താവ് അടങ്ങിയിരിക്കുമോ?
മാത്രവുമല്ല ദേവാംശ. മുള്ള ശ്രീരാമൻ ഈ കുലം മുടിച്ചേ മടങ്ങൂ. അതിനു മുമ്പ് ഒന്നുകിൽ സീതയെ മടക്കിക്കൊടുക്കുക അല്ലെങ്കിൽ വിഭീഷ ണ നിളയച്ഛൻ ചെയ്തതുപോലെ നമുക്കും ചെയ്യാം എന്നും ‘ അക്ഷ കുമാരൻ മരിച്ചപ്പോഴേ അച്ഛനിതു ചെയ്യണ മായിരുന്നു എന്നും മറ്റും പറഞ്ഞ് ദിവസവും ശണ്ഠകൂടുന്നു.
പാവം അക്ഷൻ…..
അതു പറയുമ്പോൾ ത്രിശ്ശി രസ്സിൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അതി- ത്രിശ്ശി അവർ പറഞ്ഞത് തെറ്റാണെന്നു പറയാൻ വയ്യ.
പക്ഷെ ഇളയച്ഛനോ നമ്മുടെ ഭാര്യമാർക്കോ ഇല്ലാത്ത ഒരു ഉത്തര വാദിത്വം നമുക്കുണ്ട്.
പുത്രധർമ്മം’
അതു നമ്മൾ നിർവഹിച്ചേ മതിയാവൂ
പ്രത്യക്ഷ ദൈവങ്ങളാണ് മാതാപിതാക്കൾ അപ്പോൾ അവരോടുള്ള കടമയ്ക്കാണ് മുൻ തൂക്കം കൊടുക്കേണ്ടത്.
ഓരോരുത്തരും അവരവരുടെ കർമ്മങ്ങൾ നിറവേറ്റണം
സീതാദേവിയിൽ പിതാവിന് പ്രണയ മുദിച്ചത് തെറ്റാണെന്നു പറയാൻ കഴിയുമോ?
അവർ മറ്റൊരാ ളു ടെ ഭാര്യയാതു കൊണ്ട് പാടില്ലായിരുന്നു എന്നത് ശരി തന്നെ. പക്ഷെ നിങ്ങൾ ഒന്നോർ ത്തു നോക്കൂ ഈ ലങ്കയിലുള്ള ഓരോ സ്ത്രീയും അദ്ദേഹത്തിൻ്റെ സംരക്ഷണയിൽ സുരക്ഷിതരാണ്. ഇവിടുന്നോടിപ്പോയ വി ഭീഷണ നിളയച്ഛൻ്റെ സരമച്ചെറിയമ്മ പോലും. ആ സ്ഥിതിക്ക് സീതയുടെ കാര്യത്തിൽ അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നു കരുതണം
ഇപ്പോൾ കടലിൽ ചിറകെട്ടി ശ്രീരാമചന്ദ്രൻ സുബേലാ ചലത്തിൽ തമ്പടിച്ചിരിക്കുന്നു ‘മന്ത്രി പ്രവരനും കുംഭകർണ്ണനിളയച്ഛനും വീരചരമം വരിച്ചു.ആ സ്ഥിതിക്ക് പിൻമാറ്റത്തെ ക്കുറിച്ച് ചിന്തിച്ചിട്ടു കാര്യമില്ല.
അഥവാ നമ്മൾ സീതയെ കൊണ്ടുപോയി കൊടുത്താൽ നമ്മൾ ഭീരുക്കളാണന്നേ അവർ കരുതൂ. എല്ലാം വ്യക്തമായി അറിഞ്ഞിട്ടും കുംഭകർണ്ണനിളയച്ഛൻ മുന്നോട്ടു തന്നെ ഗമിച്ചില്ലേ അതാണ് ഒരു ധീരോദാത്ത നായക ധർമ്മം.
നമ്മൾ ഒരു കാര്യം മാത്രം ചെയ്യുക ഇപ്പോൾ പുത്രധർമ്മത്തിനു മുൻതൂക്കം കൊടുത്ത് അച്ഛനൊപ്പം നിൽക്കുക.
അനുജന്മാരേ പിതാവിൻ്റെ ഇഷ്ടങ്ങൾക്ക് മറുത്തു പറയുന്നത് ശരിയല്ല
സ്വർണ്ണത്തിൻ്റെ മാറ്റുരയ്ക്കുന്നതു പോലെ അദ്ദേഹ ത്തിൻ്റെ ശരിയും തെറ്റു മല്ല നമ്മൾ നോക്കേണ്ടത് ‘
നമ്മൾ ശരികളല്ലേ ചെയ്യുന്നത് അല്ലെങ്കിൽ തൻ്റെ ചെയ്തികളിൽ പിതൃ ഹിതമല്ലാത്ത എന്തെങ്കിലും സംഭവിച്ചു പോയോ? എന്നു മാത്രമാണ്.
അച്ഛൻ നമ്മളോടൊന്നും ആവശ്യപ്പെട്ടിട്ടില്ല.
അറിഞ്ഞു കൊടുക്കുന്ന പുത്രൻ ഉത്തമൻ പറഞ്ഞു ചെയ്യുന്നവൻ മദ്ധ്യമൻ. അറിഞ്ഞിട്ടും പറഞ്ഞിട്ടും ചെയ്യാത്തവൻ അധമൻ
ഓരോരുത്തരും അവരവരുടെ കർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു ജീവിക്കുക. വിധിയെ തടുക്കാൻ ആർക്കുമാവില്ല. മാറ്റി എഴുതാനും പറ്റില്ല.
ത്രിശ്ശിരസ്സ് ആലോചനയിലിരിക്കുന്നതു കണ്ട് മേഘനാഥനും അതികായനും പരസ്പരം നോക്കി.
എന്താ ത്രിശ്ശീ നീ ആലോചിക്കുന്നത് ജ്യേഷ്ഠാ ഞാനാലോചിക്കുകയായിരുന്നു ഓരോ മനുഷ്യരും അവരവരുടെ ധർമ്മം മാത്രം ചിന്തിച്ചു നടന്നാൽ ഈ ലോകം എത്ര നന്നായേനേ?
ശരിയാണനു ജാ പക്ഷെ ആരും അങ്ങനെ ചിന്തിക്കുന്നില്ല എന്നതാണു ദു:ഖസത്യം
നിങ്ങൾ ഒന്നുറച്ചു തീരുമാനിക്കൂ ഭീരുവിനെപ്പോലെ തോറ്റു പിന്മാണോ അതോ ധീരനെപ്പോലെ യുദ്ധം ചെയ്യണോ .?
ഏതായാലും ഞാൻ നിങ്ങളെ നിർബന്ധിക്കുകയില്ല.
യുദ്ധത്തിൽ ഞാൻ മരിച്ചാൽ എൻ്റെ സുലോചന സഹ മരണം വരിക്കും അതാണവളുടെ ധർമ്മം
ജ്യേഷ്ഠാ ഞങ്ങൾക്ക് താങ്കളേപ്പോലെ ധീരനായി മരിക്കണം’
മേഘനാഥനെ ചുറ്റിപ്പിടിച്ചവർ ആ തോളിലേക്കു ചാഞ്ഞു.
മേഘനാഥൻ പ്രിയ അനുജന്മാരെ ചുറ്റിപ്പിടിച്ചു
അല്പനേരം അതേയിരുപ്പിൽഇരുന്നു
മനസ്സിനാശ്വാസമായപ്പോൾ അതികായനും ത്രിശ്ശിരസ്സും ജ്യേഷ്ഠൻ്റെ കാൽതൊട്ടു വന്ദിച്ചു.
ശരി ജ്യേഷ്ഠാ ഞങ്ങൾ പോവട്ടേ?
നിൽക്കൂ ഞാനും വരുന്നു. നാളത്തെ യുദ്ധത്തെക്കുറിച്ചു പടയാളികൾക്കു ചില നിർദ്ദേശങ്ങൾ കൊടുക്കാനുണ്ട്.
മൂന്നു പേരും കൊട്ടാരത്തിനു വെളിയിലേക്കു നടന്നു നീങ്ങി.

കെ. പി. ശ്രീകുമാരി✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: