ഇരുട്ടിൽമുങ്ങിയരാവുമാപേമാരിയുമെന്തേ
പകരുന്നിതെന്നിൽതീവ്രമോരുദുഖത്തിന്
പുകച്ചുരുളുകൾഅനിർവ്വചനീയമാംവണ്ണം? .
മത്സരിക്കുന്നുവോഎൻകണ്ണീരാപേമാരിയോട്?
എന്റെഹൃദയതുടിപ്പുകളെന്റെആത്മരോദനം
എന്നിൽനിന്നകറ്റിനീകടിഞ്ഞാണിട്ടതല്ലേ
എന്നിലെസംഗീതംഎൻമനസിന്റെമാറ്റൊലി
എന്നോനീഎനിക്കന്യമാക്കിയില്ലേ
ഇരുണ്ടൊരെൻഅകതാരിൽകൂടുകൂട്ടിയ
അഭ്രപാളികളിലെനിഗുഢതയിലെങ്ങോ
അരക്ഷിതത്തിന്അലകൾപായിച്ചതുംനീയേ
എന്നാത്മാവിനെതടവറയിലാക്കിയതുംനീ
ഇന്നോളമെൻചേതനക്കു കടിഞ്ഞാണിട്ടതും
എന്നുംനിൻസ്വാർത്ഥസുഖത്തിനായ്നീ
എൻമനസ്സിനെതൊട്ടിലിട്ടാട്ടിയപ്പോളും
എന്നിലെഞാനാതടവറയിൽചുരുണ്ടുകൂടി
ജനാലകൾക്കപ്പുറത്തെകൂരിരുട്ടിൽപേമാരി
അനിർഗ്ഗളംപതിക്കവേതോരാത്തകണ്ണീരാൽ
അറിയുന്നുഞാനെന്നുള്ളിലെചിറകടികൾ…
അനിശ്ചിതമൊരുവെമ്പലിന്മൂളലുകൾ…
പുനർജ്ജനിയോ ഇതുയർത്തെഴുനേൽപ്പോ
നീ അടച്ചിട്ട തടങ്കലിൽ നിന്നു ഞാൻ മോചിത
പറന്നുയരട്ടെ ഞാനീ മേഘപാളികൾക്കപ്പുറം
വീണ്ടുമൊരുഷസ്സിൻ മനോഹാരിതയിലേക്കായ്
പിരിഞ്ഞു പോയൊരെൻ ജീവന്റെഊർജ്ജവും
പിടയുമെൻ ചേതനതൻ സംഗീതവും മിന്നലായ്
എന്നുള്ളിലേക്കൂർന്നിറങ്ങുവതിപ്പോൾ അവിരളം
ചേർത്തിടട്ടെയാ സംഗീതം എൻ ചേതസ്സിലിന്നു.
ചോർന്നു പോയൊരാ കാവ്യമാധുരി പകരട്ടെ
എന്നുൾക്കാമ്പിലുമെൻ ഹൃദയത്തിലും ഞാൻ.
നിൻതടവറക്കു പുറത്തു കാണ്മതൊരുലോകം
സ്വന്തമാക്കിടട്ടെ അതു സാമോദമിന്നു ഞാൻ..
ചന്ദ്രിക മേനോൻ✍️

