17.1 C
New York
Monday, September 27, 2021
Home Literature ആർദ്രനിമിഷങ്ങൾ (കഥ)

ആർദ്രനിമിഷങ്ങൾ (കഥ)

വൈകുന്നേരമാകുന്നതേയുള്ളൂ..നഗരം ശാന്തതയിലേക്ക് ചേക്കേറാൻ തുടങ്ങിയിരിക്കുന്നു..കൊറോണ സമയമായതുകൊണ്ടാവാം ജനങ്ങള്‍ പുറത്തിറങ്ങാന്‍ തന്നെ മടിക്കുന്നു..ഞാൻ ബസ്റ്റോപ്പിലേക്കു നടന്നു..ചെറിയ ചാറ്റൽ മഴ പെയ്തുകൊണ്ടേയിരുന്നൂ..ബസ്റ്റോപ്പിലെത്തി സമയം നോക്കി,അഞ്ചു മണി ആയിരിക്കുന്നു.ബസ് വരാൻ ഇനിയും അരമണിക്കൂറുണ്ട്..ഞാൻ വെറുതെ ചാറ്റൽമഴയിലൂടെ നഗരത്തിന്‍റെ മനോഹാരിത ആസ്വദിച്ചു നിന്നു.പെട്ടെന്നാണ് ഒരു പൊട്ടിക്കരച്ചിൽ കേട്ടത്..ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ സ്റ്റാൻഡിൻറെ ഒരു മൂലയിൽ ഒരു സ്ത്രീ ചുരുണ്ടു കൂടി കിടക്കുന്നു..പൊട്ടിക്കരച്ചിലിൻ്റെ ശബ്ദം നേർത്ത തേങ്ങലായ് മാറി..പിന്നെ വളരെ താഴ്ന്ന ശബ്ദത്തില്‍ അസ്പഷ്ടമായി എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി..ഞാൻ ശ്രദ്ധിച്ചു നോക്കുന്നതു കണ്ടാവണം അടുത്തുള്ള കടയിലെ വയസായ ചേട്ടന്‍ പറഞ്ഞു.

”അതൊരു പ്രാന്തിയാ സാറേ..ഒന്നരമാസായി ഇവിടെ കൂടിയിട്ട്..നാടറിയില്ല വീടറിയില്ല..ആരെങ്കിലും വല്ലതും കൊടുത്താൽ ആർത്തിയോടെ കഴിക്കും..കിടത്തവും ഉറക്കവും ഇവിടെത്തന്നെ സാറേ.ആർക്കും ഒരുപദ്രവുമില്ല ”

അയാള്‍ പറയുന്നത് കേട്ടു ഞാൻ വീണ്ടും അവിടേക്ക് നോക്കി..ഇപ്പോഴവർ എണീറ്റിരിക്കുവാണ്..കൈ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു..അധികം വയസ്സൊന്നുമായി കാണില്ല..ഏറിയാൽ ഒരു നാൽപ്പതു നാൽപ്പത്തഞ്ചു..ഇടയ്ക്ക് എൻ്റെ മുഖത്തേക്കും അവർ നോക്കി എന്തൊക്കെയോ പിറു പിറുക്കുന്നു..ഞാനാ കടയിൽ നിന്നും ഒരു പായ്ക്കറ്റ് ബ്രഡ്ഡും ഒരു കുപ്പി വെള്ളവും വാങ്ങി അവരുടെ അടുത്തേക്ക് നടന്നു.അവർക്കു നേരെ നീട്ടിയ പൊതിയിലേക്കും എൻ്റെ മുഖത്തേക്കും കുറച്ചു നേരം നോക്കിയ ശേഷം പെട്ടെന്നവർ ആ പൊതി വാങ്ങി പൊട്ടിച്ച് ബ്രഡ്ഡ് പീസ് ആർത്തിയൊടെ കഴിക്കാന്‍ തുടങ്ങി.. കുപ്പി വെള്ളത്തിൻ്റെ അടപ്പൂരി ഞാനവർക്കു നൽകുമ്പോൾ ബസ്സ് സ്റ്റാൻഡിലുള്ള യാത്രക്കാർ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു..അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നതു കൊണ്ടാവണം അവർ കഴിക്കുന്നതു നിർത്തി മുഖം കുനിച്ചിരുന്നു.

പിഞ്ഞിക്കീറാറായ പഴകിയ സാരിയും ബ്ളൗസും ദിവസങ്ങളായുള്ള കുളിക്കാതെയുള്ള മുഷിപ്പും നീളമുള്ള മുടി മൊത്തം ജഡ പിടിച്ചിരിക്കുന്ന കാഴ്ച്ച..ബോധമനസ്സ് നഷ്ടപ്പെട്ടുപോയാലുള്ള അവസ്ഥ എത്ര പരിതാപകരമെന്ന് ഞാൻ വെറുതേയോർത്തു..ഉപബോധമനസ്സിലൂടെ അവർ അവരുടേതായ ലോകത്താണ്..എന്തായിക്കാം ഇപ്പോൾ അവർ ചിന്തിക്കുന്നത്??കഴിഞ്ഞുപോയ കാലത്തിൻ്റെ ഓർമ്മകൾ തേടി പരക്കം പായുന്നതായിരിക്കുമോ??ആവോ..അറിയില്ല¡¡

ചിലപ്പോള്‍ ഏതെങ്കിലും നല്ല കുടുംബത്തിൽ ജനിച്ചവരായിരിക്കാം..ഏതെങ്കിലും രീതിയില്‍ ചതിക്കപ്പെട്ട് സമനില തെറ്റിയപ്പോൾ വീട്ടുകാരുപേക്ഷിച്ചതാകാം.. അല്ലെങ്കില്‍ കൊടിയ ദാരിദ്ര്യത്തിൽ ആശ്വാസമായി പ്രണയം നടിച്ചെത്തുന്ന കാമവെറിയൻമാർ കടിച്ചു തുപ്പിയതാവാം.. ചിലപ്പോള്‍ അവരൊരു സഹോദരിയും ഭാര്യയും അമ്മയുമായിരിക്കാം..ചിലപ്പോള്‍ ഒരു സാന്ത്വനം കൊണ്ട് അവർക്കു കഴിഞ്ഞു പോയ ജീവിതത്തെ ഓർമ്മ വന്നാലോ..ഞാനവിടെന്നു തന്നെ അടുത്തുള്ള മാനസിക കേന്ദ്രത്തിൽ വിളിച്ച് എൻ്റെ സ്വന്തം ഉത്തരവാദിത്തത്തിൽ അവിടെ അഡ്മിറ്റാക്കാനുള്ള ഏർപ്പാടും ചെയ്ത് അവിടെ നിന്നു മടങ്ങുമ്പോൾ എന്തിനെന്നറിയാതെ മിഴികള്‍ നിറഞ്ഞിരുന്നു..എനിക്കു പോകാനുള്ള ബസ്സിൽ കയറി ടിക്കറ്റെടുത്തു സീറ്റിൽ കണ്ണടച്ചിരിക്കുമ്പോഴും അവരുടെ നിഷ്കളങ്കമായ മുഖം മാത്രമായിരുന്നു മനസ്സിൽ.അപ്പോള്‍ പെയ്യുന്ന ചാറ്റൽ മഴയ്ക്ക് അതുവരെയില്ലാത്ത സൗന്ദര്യം തോന്നിയോ.? ആവോ..അറിയില്ല…¡¡¡¡

✍രാജേഷ് മാടക്കൽ, ഖത്തർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: