നീർമാതള മലർ വിരിഞ്ഞപോലെ,
നീഹാരമുതിരുമൊരുഷസ്സു പോലെ,
നീർമണി ഉതിരും വെൺശംഖുപോലെ,
പ്രണയത്താൽ കുറുകുന്ന പ്രാവു പോലെ,
മൃദുവാം വാക്കോ കവിതപോലെ,
ചിരിയിൽ മൂക്കുത്തിത്തിളക്കം പോലെ,
കരിമേഘചായലഴിഞ്ഞപോലെ,
മിഴിയോ നീലത്തടാകം പോലെ,
കാരുണ്യം വഴിയുന്ന കടലുപോലെ,
സ്നേഹം പകരുമൊരമ്മപോലെ,
അത് തേടിയലയും വേഴാമ്പൽ പോലെ,
സാഹിത്യ നഭസ്സിലെ താര പോലെ,
ചഞ്ചലചിത്തയായ് ഭാവന തീർക്കുമാ
ആകാശഗോപുരം കടന്നുവന്നെത്തുന്ന
സ്വപ്നാടകയാം കാമിനിയെപ്പോലെ,
സങ്കല്പലോകത്തെ യഥാർത്ഥമെന്നപോൽ
വിരചിച്ചെടുക്കുമാ മാന്ത്രികനേപ്പോലെ,
ഉൻമാദിനിയെപ്പോലെ, ഉദാത്ത നടനം പോലെ,
അനുവാചകർ തൻ ഹൃദയത്തിലൊരു നവആന്ദോളനംചാർത്തുമലകൾ പോലെ ,
ആമിയെ ഓർക്കുമ്പോളെത്രയോ
വൈവിധ്യ രാഗലയങ്ങൾ തൻ സമ്മേളനം.
സോയ✍