ലക്ഷ്മി അനന്തൻ ( സിനി – സീരിയൽ ആർട്ടിസ്റ്റ് )
ഞാൻ ലക്ഷ്മി അനന്തൻ, തിരുവനന്തപുരം സ്വദേശി ആണ്. മലയാള സിനിമ സീരിയൽ രംഗത്ത് കുറച്ചേറെ വർഷങ്ങൾ ആയി ഒരു അഭിനേത്രി ആയി പ്രവർത്തിച്ചു വരികയാണ്. കുറെയേറെ സ്റ്റേജ് ഷോകളും, ഏഷ്യാനെറ്റ്, അമൃത, zee കേരള തുടങ്ങിയ പ്രമുഖ ചാനലുകളിൽ പരമ്പരകളും കോമഡി ഷോ കളും ചെയുന്നുണ്ട്.
മലയാള സിനിമകൾ ഷൂട്ടിംഗ് പുരോഗമിക്കുന്നു, ഒരുപാട് ചിത്രങ്ങൾ റിലീസ് നായി ഒരുങ്ങുന്നു. സ്റ്റേജ് ഷോ കളിൽ അവതാരകയായി പ്രോഗ്രാമുകൾ anchoring ചെയുന്നുണ്ട്. ഒഴിവു സമയങ്ങളിൽ കവിത എന്ന് പറയാൻ കഴിയാത്ത പൂർണത ഇല്ലാത്ത ചില വരികൾ കുത്തികുറിക്കുകയും ചെയ്തു. പലതും അപൂർണ്ണമാണ്. ചില സുഹൃത്തുക്കൾ ഞാൻ എഴുതിയതോക്കെ കണ്ടു വായിച്ചു തുടങ്ങിയപ്പോൾ നന്നായി എഴുതുന്നുണ്ടലൊ എന്ന് അഭിപ്രായം വരുകയും ചെയുന്നു. കിട്ടിയ പ്രോത്സാഹനങ്ങളിൽ നിന്നും പ്രജോതനം ഉൾക്കൊണ്ട് ചില വരികൾ ഞാൻ ശ്രദ്ധിച്ചു എഴുതുവാൻ തുടങ്ങി, അതൊക്കെ കവിതകൾ ആണോ എന്നറിയില്ല, അതൊക്കെ നിങ്ങളിലേക് കാഴ്ചവെക്കുന്നു, വിലയിരുത്തുക, സപ്പോർട്ട് ചെയുക…
ആത്മ തലങ്ങൾ (കവിത)
അറിയില്ല നീ എൻ ഹൃദയത്തിൽ എങ്ങോ,
മറഞ്ഞു നീങ്ങും പകൽ അസ്തമിച്ചിടുമോ.
കാലൊച്ച കേൾക്കാൻ വിതുമ്പുന്നു ഓമലേ,
ശൂന്യമാം മൗനത്തിൽ എൻ കർണ്ണഭരങ്ങൾ.
പിച്ഛിച്ചിതറുന്നോരെൻ മനോവ്യാപാര,
വിപ്ലവം സൃഷ്ടിച്ചു നീങ്ങുനീ കാലമേ.
കണ്ണുനീർ ദാഹിച്ചു വീണ്ടും കപോതലം,
എൻ ആത്മ സ്തംഭങ്ങൾ തോറ്റുതന്നീടുമോ?
മംഗല്യം ചാർത്തിയെൻ മാറിൽ അലംകൃത,
സമ്പാദ്യമായി നീ കാത്തുവെച്ചീടുമോ.
നീയാം പ്രപഞ്ചത്തിൽ നീന്തുമീ, മേഘത്തിനെന്നുനീ തന്നീടും ആത്മസങ്കീർത്തനം.
സിന്ദൂരരേഖതൻ കുങ്കുമപ്പൂവിനും,
താലിചുമക്കുമീ മഞ്ഞച്ചരടിനും,
എന്ത് കല്പിച്ചുനീ പുരുഷവൃന്ദങ്ങളെ…
തോൽക്കില്ല തോൽക്കില്ല ജീവിത മത്സരം,
തോറ്റെന് കരുതേണ്ട കാലമേ നിൻ വിധി.
പൊട്ടിച്ചിരിച്ചു ത്രസിക്കാൻ വിതുമ്പുന്നു,
അന്തർമുഖനാം എൻ ആത്മസായൂജ്യമേ.
എന്തിനു നാം വൃധാഅശ്രു പൊഴിക്കുന്നു,
കപടമാം ജീവിത നശ്വര യാത്രയിൽ.
സ്വപ്നസാഫല്യം ഞാൻ വാനോളം ആശിച്ചു,
എൻ അഭിലാഷത്തെ കടലോളം മോഹിച്ചു,
സംശയിക്കേണ്ട എൻ ആത്മവിശ്വാസത്തെ,
അട്ടഹസിക്കുമീ ആത്മ ധൈര്യത്തെയും.
ബാഹ്യസൗന്ദര്യത്തിൻ ചില്ലുപാത്രങ്ങളെ,
പൊട്ടിച്ചിതറിയോ തൽക്ഷണം കൊണ്ടുനീ..
എന്തിനു നാം അഹന്തയെ വഹിക്കുന്നു,
കാലമേ നീതന്നെ കാട്ടികൊടുക്കുക.
ഒറ്റപ്പെടും ഞാൻ ഏകയായ് ഒരിക്കലെൻ
ശ്വാസനിശ്വാസം നില്ക്കുമ്പോള് മൂകയായ്,
അന്നുനീ കാണുമോ കൂട്ടിനുണ്ടാകുമോ?
പ്രണയം തുളുമ്പുമെൻ ആത്മാവിലലിയുവാൻ.
ഇല്ലെന്നറിഞ്ഞിട്ടും നോവായി തുടിക്കുന്നു,
നിത്യമെന്നുള്ളിൽ അനശ്വര പ്രണയമേ.
നന്ദി
ലക്ഷ്മി അനന്തൻ