പങ്കുവയ്ക്കാനും
പുസ്തകത്താളിൽ
കുറിക്കാനുമായില്ല
ആ നേരമല്ലോ
പോകാനുറച്ചത്
ത്രിശങ്കുവെന്നൊന്ന്
കേട്ടതുണ്ടെങ്കിലും
എഴുതിയിരുന്നില്ല
അതേക്കുറിച്ചൊന്നുമേ
ഇന്നിതെന്തേ,
ത്രിശങ്കുവിതോ?
സ്വർഗ്ഗവാതിലോ
തുറക്കുന്നതില്ല
നരകവാതിലത്
എവിടെന്നറിയില്ല
ഭാരമറ്റൊരു
കുഞ്ഞുപക്ഷിതൻ
തൂവൽകണക്കെ
പാറിനടക്കേണ്ട
ജീവനനതിനിന്ന്
ഹൃദയഭാരമതു
താങ്ങാനാവതില്ല
പറയുവാനുണ്ടിന്നേറെ
എഴുതുവാനുണ്ട്
അതിലുമേറെ
നാവും തൂലികയും
അന്യമായൊരു
നേരമിതിലല്ലോ
തികച്ചും..തികച്ചും
ഞാനനാഥനായ്
ഇനിയല്ലേ ഞാൻ
ആത്മാഹുതി
ചെയ്യേണ്ടൂ..
മരിച്ചവർക്കിനിയും
മരിക്കാനാകുമോ??