17.1 C
New York
Saturday, August 13, 2022
Home Literature ആചാരങ്ങൾ...

ആചാരങ്ങൾ…

വെങ്കിഡേഷ് മുണ്ടൂർ✍

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടതെന്ത് ?

നാം ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടതെന്ത്. ആദ്യം വന്ദിക്കേണ്ടത് ആരെ.. ഏതൊരു ഭക്തനും മുന്നിലുള്ള ചോദ്യമാണിത്.  അതിനുള്ള ഉത്തരമാണിത്. ഭക്തര്‍ ദേവന്റെ വാഹനം പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍ വാഹനത്തെയും ദ്വാരപാലകരെയും തൊഴുതുവേണം ദേവനെ അല്ലെങ്കില്‍ ദേവിയെ തൊഴേണ്ടതെന്നാണ് ശാസ്ത്രം

ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്തായാലും ശ്രീകോവിലിനു മുന്നിലെ കവാടത്തില്‍ അല്ലെങ്കില്‍ വാതിലിനിരുവശതും ആയുധധാരികളായി നില്‍ക്കുന്ന കാവല്‍ക്കാരാണ് ദ്വാരപാലകര്‍. ശ്രീകോവിലിലേക്ക് പ്രവേശിക്കുമ്പോള്‍ തന്ത്രി അല്ലെങ്കില്‍ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താന്‍ അകത്തേക്ക് പ്രവേശിക്കുവാന് ദ്വാരപാലകര്‍ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം. അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്‌കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കരമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ഭഗവാന്‍ നാരായണന്‍ (ശ്രീകൃഷ്ണന്‍) ദ്വാരപാലകര്‍ എട്ടുപേരാണ്.  ശ്രീ കോവിലിനു മുന്നിലിരുവശത്തും വലതുവശത്ത് ചന്‍ണ്ടന്‍ ഇടതുവശത്ത് പ്രചന്‍ണ്ടന്‍ എന്നീ പേരുള്ള ദ്വാരപാലന്മാരും പിന്നീട് ശ്രീകോവിലില്‍ നിന്ന് ആദ്യത്തെ കവാടത്തില്‍ വലതുവശത്ത് ശംഖോടനും ഇടതുവശത്ത് ചക്രോടനും അവിടെ നിന്നും രണ്ടാമത് കവാടത്തില്‍ ഇരുവശത്തും ജയന്‍ ഇടതുവശത്തും വിജയന്‍ വലതു വശത്തും അവിടെനിന്നും അടുത്ത കവാടത്തില്‍ ഭദ്രയന്‍ ഇടതു വശത്തും സുഭദ്രയന്‍ വലതു വശത്തും പിന്നീടുള്ള നാലാമത്തെ കവാടത്തില്‍ അതായത് ചുറ്റമ്പല വാതിലിനിരുവശത്ത് ഇടതു ദാത്രിയും വലതു വിദാത്രിയും എന്നു പേരുള്ള ദ്വാരപലകരാണ് ക്ഷേത്രസങ്കല്‍പ്പത്തിലുള്ളത്.

ശ്രീ മഹാദേവനു ദ്വാരപാലകര്‍ രണ്ടു പേരാണുള്ളത്. വിമലന്‍ ഇടതു വശത്തും സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.ദേവിക്ക് ദ്വാരപാലകര്‍ രണ്ട് പേരാണുള്ളത് ശംഖനിധി ഇടതു വശത്തും പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു

ശ്രീ ഗണേശന് വിഘ്‌നേശ്വരന് വികടന്‍ ഇടതു വശത്തും ഭീമന്‍ വലതു വശത്തും ദ്വാരപാലകരായുണ്ട്. സുബ്രമണ്യ സ്വാമിക്ക് നാലു പേരാണ് ദ്വാരപാലകര്‍ ശ്രീകോവിലില്‍ ഇരുവശത്തും ജയവിജയന്മാര്‍ ഇടത്‌വലത് വശത്തു ദ്വാരപാലകര്‍ ആയും പ്രവേശന കവാടത്തില്‍ ഇടത്‌വലത് വശത്തായി സുദേഹന്‍ സുമുഹന്‍ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്

ശ്രീ ഭൂതനാഥന്‍ ശബരിഗിരീശന്‍ അയ്യപ്പ സ്വാമിക്ക്  ദ്വാരപാലകരായി കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായിj പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ട് പതിനെട്ടാം പടിക്ക് ഇരുവശത്തുമായി നിലകൊള്ളുന്നു.

വെങ്കിഡേഷ് മുണ്ടൂർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: