സുമ റോസ് ഇടുക്കി
അക്ഷരം ചേർത്ത്
അർത്ഥം മെനയാൻ
അലഞ്ഞു തളർന്ന പേന .
അർത്ഥം തരാൻ
മടിക്കുന്ന വാക്കാണിതെന്ന്
തർക്കിച്ച കടലാസ്.
എന്താണെന്നറിയാതെ
എന്തെക്കെയോ
കുത്തിക്കുറിച്ചു
അപ്പോഴും ഈ പേന.
ആകൃതി ഇല്ലാത്ത
അക്ഷരങ്ങളിൽ
അലോസരപ്പെട്ട കടലാസ്.
ഇണങ്ങാത്ത
അക്ഷരങ്ങളിൽ
നെഞ്ചുനീറി
പേന കുത്തിമുറിച്ചു
കടലാസിനെ.
മഷി പടർത്തി
കരഞ്ഞ് പ്രതിഷേധം
അറിയിച്ച കടലാസ്.
ഒടുവിൽ അർത്ഥപൂർണ്ണത
വെറും മിഥ്യയെന്ന്
തോന്നി പേനക്കും
പിന്നെ കടലാസിനും .
Thakarthu eniyum othiri ezhuthane
Good
Good suma
Wow. Great one
Nice, best wishes
Superb
Super poem 👌
ഇത് നല്ലൊര് കവിത യാണ്…. “കടലാസും, പേനയും” എന്ന വിഷയത്തെ കുറിച്ച് ഒരു കവിത എഴുതാൻ കണ്ട പ്രചോദനം വളരെ നന്നായിരിക്കുന്നു. അതിൽ പറയാതെ പറയുന്ന പലതും ഇരിപ്പുണ്ട്. ഇന്നത്തെ തലമുറക്കുള്ള പലതും അക്ഷരങ്ങളാകുബോൾ ഒന്നും പറയാതെ കവി പേന അവിടെ നിർത്തുകയാണ്.
അഭിനന്ദനങ്ങൾ സുമ റോസ് സഹോദരീ… അഭിനന്ദനങ്ങൾ … ഒപ്പം ആശംസകളും ചേർക്കട്ടെ.