17.1 C
New York
Thursday, September 23, 2021
Home Literature അഹല്യ (കഥ) ...

അഹല്യ (കഥ) രാജൻ പടുതോൾ

✍രാജൻ പടുതോൾ

കര്‍ക്കടകം ചിങ്ങം വിത്യാസമില്ലാതെ എന്നും അമ്മ രാമായണം വായിച്ചിരുന്നു.പലവട്ടം വായിച്ചുതീര്‍ന്നതുകൊണ്ട് ബാലകാണ്ഡംമുതല്‍ അയോദ്ധ്യകാണ്ഡംവരെ കിളിപ്പാട്ടിലെ മിക്കഭാഗങ്ങളും അമ്മയ്ക്ക് ഹൃദിസ്ഥമായിരുന്നു.വെളുപ്പാന്‍കാലത്ത് കുളിച്ചുകയറുന്നതുമുതല്‍ നടക്കുമ്പോളുമിരിക്കുമ്പോളും അടുക്കളയില്‍ പുകയുമ്പോളും ചവുട്ടിമെതിച്ചതിന് ഭൂമിദേവിയോട് മാപ്പുചോദിച്ച് പായയില്‍ ചുരുണ്ടുകൂടുമ്പോളും ഏതെങ്കിലും രാമായണഭാഗം അമ്മ ജപിച്ചുകൊണ്ടേയിരുന്നു.

അമ്മയെപ്പോലെത്തന്നെയായിരുന്നു അമ്മൂമ്മയും. പ്രഭാതംമുതല്‍ പ്രദോഷംവരെ രാമായണം ഉരുവിട്ടുകൊണ്ടേയിരിക്കും.
ലഹരിപോലെ മനസ്സിനെ കീഴടക്കിയ അവരുടെ രാമഭക്തിയുടെ രസതന്ത്രം വളരെ കാലം എനിക്ക് അത്ഭുതമായിരുന്നു.ദുരിതത്തിന്റെ എരിചട്ടിയില്‍ പിറന്ന് വീണ് കരിഞ്ഞ് പൊരിഞ്ഞ് ജീവിക്കുന്ന അവര്‍ക്ക് രാമായണം എന്ത് സാന്ത്വനമാണ് നല്‍കുന്നതെന്നറിയാന്‍ എന്റെ പരിമിതമായ സാഹിത്യകൗതുകത്തിന് കഴിഞ്ഞിരുന്നില്ല.

ഒരു കര്‍ക്കടകത്തിലെ മധ്യാഹ്നത്തില്‍ രാമായണവായന അടയാളംവച്ച് നിര്‍ത്തിക്കൊണ്ട് അമ്മൂമ്മ ആ രഹസ്യം അമ്മക്ക് ചൊല്ലികേള്‍പ്പിക്കുന്നത് ഞാനും കേട്ടു.
” നമ്മളൊക്കെ അഹല്യമാരാണ്.സൂര്യവംശത്തിന്റെ ഉച്ചവെയിലില്‍ ചുട്ടുപഴുത്ത് തപിക്കുന്ന വലിയ പാറക്കെട്ടുകളാണ്.അഹല്യയെപോലെ രാമനാമം ജപിച്ച്ജപിച്ച് തപിക്കാന്‍ വിധിക്കപ്പെട്ടവര്‍.മോചകന്‍ രാമനെത്തുന്ന കാലം വരെ പൊരിവെയിലില്‍ പിടിച്ചുനില്‍ക്കാന്‍ നമുക്കാവില്ല.എന്റെ താപം നിനക്കും നിന്റെ താപം നിന്റെ മകള്‍ക്കും പകര്‍ന്നുകൊടുത്ത് സ്വയം പൊരിഞ്ഞവസാനിക്കുന്നവരാണ് നമ്മള്‍. രാമനാമത്തിന്റെ സങ്കടം ഉള്ളില്‍പേറുന്ന അഹല്യമാരാണ് നമ്മള്‍ പെണ്ണുങ്ങള്‍. കണ്ണീര് ഉറഞ്ഞുകൂടിയ പാറക്കെട്ടുകളാണ് നമ്മള്‍

രാമന്‍ പവമാണ്.അച്ഛന്‍ ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്തുകൊണ്ട് പതിനാല് കൊല്ലം കാട്ടിലലഞ്ഞു അദ്ദേഹം. മറ്റെ രാമന്റെ കഥേം അത് തന്നെ.അച്ഛന്റെ കോപം തീര്‍ക്കാന്‍ അമ്മയെ വെട്ടിക്കൊന്നു. ഏഴു കടലിലു മുക്ക്യാലും കഴുകിപ്പോവാത്ത ചോരക്കറപുരണ്ട മഴുവും തോളില് താങ്ങി ലോകം ചുറ്റുകയാണ് ആ പാവം.

അവര് കടന്നുപോയേക്കാവുന്ന വഴിയിലെ അത്താണിയാവാനുള്ളതാണ് പെണ്‍ജന്മം. ക്ഷിപ്രകോപികളായ മുനിമാരുടെ പത്നിമാരാണ് നമ്മള്‍. മക്കളെക്കൊണ്ട് അമ്മമാരെ വെട്ടിക്കൊല്ലിക്കുകയും പിന്നീട് പാപമോചനത്തിന് അവര്‍ക്ക് ഉപായം ഉപദേശിച്ചുകൊടുക്കുകയും ചെയ്യുന്ന മുനിമാര്‍ക്ക് വേണ്ടി ചാരിത്ര്യം കാത്തുസൂക്ഷിക്കണം നമ്മള്.ദശരഥരുടെയും ജമദഗ്നികളുടെയും മക്കളുടെ വഴിയില്‍ അവരുടെ ശ്രീപാദാംബുജത്തിന് തണുപ്പുപരുന്നതാണ് നമ്മുടെ ദൗത്യം.

ജീവിതം നിത്യദുഃഖമായ പെണ്‍ജന്മത്തിന്റെ കഥയാണ് രാമായണം. ദുഃഖത്തെ ദുഃഖംകൊണ്ട് ശാന്തമാക്കാനാണ് നമ്മള്‍ രാമായണം വായിക്കുന്നത്. സീത, കൗസല്യ, അഹല്യ,താര, മണ്ഡോദരി, ഭരത -ലക്ഷ്മണ -ശത്രുഘ്നന്മാരുടെ ഊമകളായ ഊര്‍മ്മിളമാര്‍ …അവരെയെല്ലാം വായിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ സങ്കടം മറക്കുന്നു. അതാണ് രാമായണ രസായനത്തിന്റെ സാരാംശം ”

വീര്‍പ്പ് മുട്ടിയും കണ്ണീര് തുടച്ചും ആയിരുന്നു അമ്മൂമ്മ ആ കഥ പറഞ്ഞത്. കഥ കേട്ടിരുന്ന അമ്മ കണ്ണീരുപോലും വാര്‍ക്കാനാവാതെ ശിലീഭൂതയായി. എന്നിട്ടും അമ്മയുടെ ചുണ്ടുകള്‍ മാത്രം വിറച്ചുകൊണ്ടിരിന്നു. രാമ, രാമ,രാമ, രാമ.

✍രാജൻ പടുതോൾ

COMMENTS

1 COMMENT

  1. മനോഹരം, സത്യത്തിൽ അതുതന്നെ യല്ലേ ഓരോ സ്ത്രീജന്മവും. രാമസ്പർശംമേൽക്കാൻ കാത്തുകിടക്കുന്ന അഹല്യമാർ…

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...
WP2Social Auto Publish Powered By : XYZScripts.com
error: