17.1 C
New York
Wednesday, December 1, 2021
Home Literature അസ്തമയം(കവിത)

അസ്തമയം(കവിത)

✍️ബിന്ദു വേണു ചോറ്റാനിക്കര.

പരസഹായമില്ലാതെ തൻ
കാര്യങ്ങൾക്കായ് മറ്റുള്ളവരുടെ
കാരുണ്യത്തിനായ് കാത്തു കിടക്കും
അമ്മതൻ മിഴിയിൽ കാണാം ദയനീയഭാവം
ചോരനീരാക്കി വളർത്തിയ മക്കൾക്ക്‌
താനൊരു ഭാരമായെന്നൊരു
തോന്നലുമാ ഉൾത്തടത്തിൽ
ഇനി പിച്ചവച്ച് നടക്കില്ലെന്നുള്ള
യാഥാർഥ്യവുമറിയുന്നു പാവം
ജീവിതസായാഹ്നത്തിൽ
വിടപറയാനുള്ള നേരവും വന്നണഞ്ഞു
അസ്തമയ സൂര്യനെ
നോക്കിക്കിടക്കുമാ മിഴികളിൽ നനവ്
പടർന്നുവോ?
മൃത്യുവിനെക്കാത്തു കിടക്കും താനും
അന്തിക്കതിരവനും ഒരുപോലെയോ?
കേവലം ദിനരാത്രങ്ങൾമാത്രമോ ഇനി
തനിക്കായ്..
ഈ ജന്മത്തിൽ അനുഭവിച്ച സുഖ
ദുഃഖങ്ങളെല്ലാം ഒരു നിമിഷം
മനതാരിൽ മിന്നിമറയുന്നു
ഈ ജന്മത്തിലെ കർത്തവ്യങ്ങളെല്ലാം
തീർത്ത ചാരിതാർത്ഥ്യമാ മിഴികളിൽ..
ആർക്കുമൊരു ഭാരമാകാതെ
മൃത്യുവിൻ വരവിനായ്
കാതോർത്തു കിടക്കവേ ആ
മിഴികളിൽ ഉറ്റവരെ വിട്ടുപോകും
വേദന കണ്ണുനീർത്തുള്ളികളായ്
പെയ്തിറങ്ങുന്നു….

✍️ബിന്ദു വേണു
ചോറ്റാനിക്കര.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: