കുളിർ കാറ്റിലുലയുന്ന ചെറു മഴയാണവൾ ,
വേനൽച്ചൂടിനെ സംഗീതസാന്ദ്രമാക്കുന്നവൾ ,
ഏകാന്തതയെ സ്വയം വ രിച്ചവൾ ,
ഒറ്റപ്പെട്ട തുരുത്തിൽ ആരെയോ കാത്തിരിക്കുന്ന വൾ ,
മൗനത്തിൻ്റെ ദൃക്സാക്ഷിയായി എരിഞ്ഞുതീർന്നൊരു മണ്ചെരാത് .
ഇന്നലെയാണ് അവൾ മരണത്തെ വരിച്ചത്; പുഴയോരത്തെ കൊച്ചു കുടിലിൽ!
ത്രേസ്യാമ്മ നാടാവള്ളിൽ (തെരേസ ടോം)