ഒറ്റപ്പെടുത്തിയ
ആൾക്കൂട്ടങ്ങളിൽ നിന്നും
അവഗ്ഗണിക്കപ്പെട്ട
സമൂഹത്തിൽ നിന്നും
ദീർഘമായ മോചനം
വേണമായിരുന്നൂ..
അതിനാൽ,
അസ്ഥിയിൽപിടിച്ച ജീവിതം
കല്ലറയ്ക്കുള്ളിലെ കുഴിയിൽ
ഓർമ്മകൾ മൂടിവെച്ച് കിടന്നൂ..
ഇന്നലെ വരെ എന്റെ നെഞ്ജിൽ
ഒത്തിരി സ്വപ്‌നങ്ങൾ
ഉണ്ടായിരുന്നു.
ആ സ്വപ്നങ്ങൾക്കു മീതെ
ഇന്നൊരു തീഗോളം
കത്തിപ്പടരുന്നു..
കണ്ണീരിന്റെ പെരുമഴ നനഞ്ഞ്
എന്റെയൊപ്പം
കാണാമറയത്തിരുന്ന്
ചിരിച്ച ഭാഗ്യങ്ങൾ
ഇന്നലെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങി..
എരിയുന്നൊരഗ്നിഗോളം
വിഴുങ്ങിയ പറമ്പിൽ
ചാരം മൂടിയ കുറെ സ്വപ്നങ്ങൾ
മൂടലായ് മറയുന്നൂ..
ഇന്ന്,
അഹങ്കാരം ഇറക്കിവെച്ച്
ആത്മാവിനു മോക്ഷം
കിട്ടിയ പ്രേതങ്ങൾ ആണു
എന്റെ കൂട്ടുകാർ..
ഈ കൂട്ടത്തിലേക്ക്
ആരു എപ്പോൾ കടന്നു
വരുമെന്നും അറിയില്ല..
ഇതാണല്ലേ
‘എന്റെ’ എന്നഹങ്കരിച്ചവരുടെ
ശവവീടുകൾ
എന്നെന്തേ ആരും
ഇനിയും അറിയുന്നില്ല..
എന്തുണ്ടേലും
ഇത്രമാത്രമല്ലേ ഉള്ളൂ
ഞാനും നിങ്ങളും !
