“ജനിച്ച മണ്ണും വളർന്ന വീടും
ഭാഗം വെച്ചു”
ജന്മബന്ധത്തിൽ
സ്നേഹകൊയ്ത്തിന്റെ
വിളവെടുപ്പ്
ഒസ്യത്തായിട്ടൊന്നും
ആർക്കും എഴുതിയില്ല
സ്വയം തെരെഞ്ഞെടുക്കാം
അമ്പത്താറക്ഷരക്കൂട്ടിന്റെ
ലാഭനഷ്ട കണക്കെടുപ്പ്
ദിവസം
നോവും വിശപ്പും
ചില്ലക്ഷരങ്ങളിൽ
കൂടുകൂട്ടി പിന്നെ
വഴിപിരിഞ്ഞതും
ഇണപിരിഞ്ഞും ഒന്നായതും
നിനവും കനവും മടങ്ങിവന്ന
ദിനാരാത്രങ്ങളിൽ
മനസ്സിൽ
ഫീനിക്സ് പക്ഷിയുടെ
ഉയിർത്തെഴുന്നേൽപ്പിന്റെ
ഘോഷയാത്ര തുടർന്നതും
ഓർമ്മകളുടെ മുറ്റത്തു
ഇരുളാർന്ന പാതയിൽ
വീർപ്പുമുട്ടുന്ന ചിന്തകളെ
മിഴിനീരോടെ യാത്രയാക്കിയതും
ചിരിയും കണ്ണുനീരും
സന്തോഷവും സമാധാനവും
സ്നേഹവും കൂട്ടാഴ്മയും
പടലപിണക്കങ്ങളും
എല്ലാംമെല്ലാം ഭാഗം വെച്ചു
യാത്രയായി
കാലത്തിന്റെ കൈപ്പടർപ്പിൽ
വിഭജനത്തിൽ തകർന്ന
രണ്ടു ജന്മങ്ങളിന്ന്
നഷ്ട ബോധത്തിൽ
അട്ടഹസിക്കുന്നു
നരച്ച സ്വപ്നങ്ങളും
മരിച്ച ചിന്തകളുമായി
പാതിവെന്ത ശരീര
ദുർഗന്ധം കാറ്റിൽ
അലമുറയിടുമ്പോൾ
ആത്മ സംഘർഷങ്ങളുടെ
ചുടലപറമ്പിൽ രണ്ടനാഥർ
ആത്മാവ് കീറി മുറിച്ചിട്ട്
ഓടുന്നവർക്കു
തിരിഞ്ഞു നോട്ടം
അനിവാര്യമല്ലല്ലോ
വിസ്മരിക്കാം ഇന്നലെകളെ
ലോകവും മനുഷ്യരും
ബന്ധങ്ങളെ
മതിൽക്കെട്ടിനുള്ളിലാക്കിയിരിക്കുന്നു
പ്രീതി പി✍