17.1 C
New York
Wednesday, December 1, 2021
Home Literature അരുന്ധതിദേവി ബിഎ.ബിഎഡ്. (കഥ)

അരുന്ധതിദേവി ബിഎ.ബിഎഡ്. (കഥ)

നനഞ്ഞ പ്രഭാതം…. ഓലത്തുമ്പിൽ നിന്നും…ഇറ്റുവീഴുന്ന മഴത്തുള്ളികളെ നോക്കി… അവളിരുന്നു.. മഴയുടെ സംഗീതം കേട്ടുറങ്ങാൻ തനിക്ക് എത്ര ഇഷ്ടമായിരുന്നു.. ആ താളാത്മകമായ അനുഭൂതിയിൽ ലയിച്ചു മയങ്ങാൻ എന്തു കൊതിയായിരുന്നു.. ഓട്ടിൻ പുറത്ത് ചരൽ വാരിയെറിയുംപോലെ.. വീഴുന്ന..മഴത്തുള്ളികൾ…!!ചിലപ്പോൾ
കാതിൽ എത്തുന്ന മഴയുടെ നനുത്ത ശബ്ദം.. ഹൃദയത്തെ കുളിരണിയിച്ചിരുന്നു… അതൊരുകാലം… !!!

ഇപ്പോൾ മഴ കോരിചൊരിയുന്നു… പ്രകൃതി തണുത്തുവിറയ്ക്കുന്നു… തന്റെ ഹൃദയവും പ്രകൃതിയെ പോലെ വിലപിക്കുകയാണ്… എന്നിട്ടും അന്തരംഗം ചുട്ടു പഴുക്കുന്നു….
തുറിച്ചുനോക്കുന്ന.നാളയെ എങ്ങനെനേരിടണമെന്നറിയില്ല……??

അമ്മാവനാണ് ആലോചനയുമായി വന്നത്.. രണ്ടു കുട്ടികളുള്ള 42 കാരൻ..വേണ്ടത്ര സ്വത്ത്.. ഭാര്യ മരിച്ചിട്ട് മൂന്നു വർഷമായി കുട്ടികളെ നോക്കാൻഒരാളുവേണം.. ബംഗ്ലാവും തൊടിയുമായി സുഖമായി ജീവിയ്ക്കാം.

വയ്യ!”’ ഇനി ഈ മുറിവേറ്റഹൃദയത്തിന് വിലപറയാൻ വയ്യ..ആകാവുന്നത്ര സഹിച്ചു. ഇനി അയാളുടെ കുട്ടികളെ നോക്കി ഒരു ആയയെ പോലെ… ഒരുപക്ഷേ അയാൾക്ക് തന്നെ സ്നേഹിക്കാൻ കഴിഞ്ഞേക്കാം… എങ്കിലും ഒരു പരീക്ഷണത്തിന് ഇനി താനില്ല…. അരുന്ധതി ദേവി എന്നേ മരിച്ചുകഴിഞ്ഞു….ഇന്നുള്ളത്, അവളുടെ പ്രേതം മാത്രം. നിരാശ നിഴൽ വീഴ്ത്തിയ കണ്ണുകളും ,നഷ്ടസ്വപ്നങ്ങളുടെ ശവപ്പറമ്പായി മാറിയ ഹൃദയവും അല്ലേ ഇന്നവൾക്ക് ഉള്ളൂ…!!!”

കൗമാരത്തിൽ..തുടിക്കുന്ന..യൗവ്വനത്തിൽ… ഊർജ്ജസ്വലമായി ഓടിച്ചാടി നടന്നിരുന്ന അരുന്ധതി ഇന്നെവിടെ…? കോളേജ്ക്യാമ്പസിൽ…തന്നെ. ആരാധിച്ചു, തനിക്കുവേണ്ടി.. കവിതകളെഴുതി നടന്ന രവിവർമ്മ ഇന്നെവിടെ?
തന്നെ അരുമയായി സ്വന്തമാക്കാൻ കൊതിച്ച അദ്ദേഹതിന്റെ വീട്ടുകാർക്ക്.. തന്റെസാമ്പത്തികവും കുടുംബവും വിലങ്ങുതടിയായി പോയി. ഒരു സാധാരണക്കാരന്റെ വീട്ടിൽനിന്ന് സംബന്ധം ചെയ്യുവാൻ ആ വീട്ടുകാർ ഒരുക്കമല്ലായിരുന്നു..

ആശിക്കാൻ വകയില്ലാത്തത്.. ആഗ്രഹിക്കാൻ താനും അശക്തയായിരുന്നു.. വേദനയുടെ കൈപ്പുനീർ.. മാത്രം സമ്മാനിച്ച ഇന്നലെകളെ, ഒരുൾക്കിടിലത്തോടെ.. അവളോർത്തു.. തന്നോട്അല്പം, ദയകാട്ടാത്ത വിധിയെ മനസ്സാ ശപിച്ചു..!

കിടക്കയിൽ..വശംചെരിഞ്ഞുകിടന്നുറങ്ങുന്ന തന്റെ പൊന്നു മകൻ.. നാളെ അവന്..അഞ്ചുവയസ്സ്. തികയുകയാണ്.. നിഷ്കളങ്കത ചന്ദനം ചാർത്തിയ കുഞ്ഞുമുഖം.. പാവം കുട്ടി.. അവന്റെ ദുർവിധി… ഒരുവന്റെ ബീജത്തിൽ പിറന്നു മറ്റൊരുവന്റെ പിതൃത്വത്തിന്റെ പങ്കുപറ്റി വളർന്ന കുരുന്നു ജീവൻ……! ആരുംതുണയില്ലാതെ ആയപ്പോൾ കിട്ടിയ.. ഒരു അത്താണിയായിരുന്നു..അയാൾ.. ! തന്റെ അമ്മയ്ക്ക് വേണ്ടി മാത്രമാണ് അന്നത്‌ സമ്മതിച്ചത്‌ അമ്മയുടെ ചർച്ചയിൽ പെട്ട ഒരു ബന്ധുവിന്റെ മകൻ…. തന്റെ നിസ്സഹായാവസ്ഥയിൽ… തന്നെ തന്നെ മോനേ ഏറ്റെടുത്തപ്പോൾയും മോനെയും ഏറ്റെടുത്തപ്പോൾ ഒരു ബഹുമാനം തോന്നിയതാണ്‌… പക്ഷെ ആ ബന്ധം അധികനാൾ നിന്നില്ല മറ്റൊരുവളുടെ തൊലിവെളുപ്പ്.. കണ്ടപ്പോൾ..അയാൾനിഷ്ക്കരുണം തങ്ങളെ ഉപേക്ഷിച്ചുപോയി…..!

അച്ഛന്റെ മരണശേഷം തന്നെയും അനിയനെയും വളരെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയെടുത്തത്…ഡിഗ്രി കഴിഞ്ഞപ്പോൾ തുടർന്നു പഠിക്കാൻ, ഒരു നിവൃത്തിയുമില്ലായിരുന്നു.. നാളികേരവും.. പത്തുപറനിലത്തിലെ ആദായവുമായിരുന്നു ആകെയുള്ള സ്വത്ത്. ഏതോ ഒരു കമ്പനിയിൽ അനിയനു കിട്ടിയ..തുച്ഛമായ ശമ്പളത്തിന്റെ… പങ്കു പറ്റിയാണ് ബിഎഡ്എടുത്തത്….. ഒരു ടീച്ചർ ആയി ജോലികിട്ടിയാൽ തന്റെ..കുടുംബം,രക്ഷപ്പെടുമെന്നായിരുന്നു അവളുടെ വ്യാമോഹം… പക്ഷേ ഒരു, വിവാഹം നടത്തി വിടുന്നതായിരുന്നു.. അമ്മയുടെഏറ്റവുംവലിയ..
ആഗ്രഹം…

അങ്ങനെയാണ്..തനിക്കിഷ്ടമില്ലാഞ്ഞിട്ടും ആ വിവാഹത്തിനു സമ്മതം മൂളിയത്.. അനിയനുംനിർബന്ധിച്ചു…
” ചേച്ചി ഞാൻ വളരെ ദൂരെയാണ് അമ്മയും ചേച്ചിയും ഒറ്റക്കിവിടെ…? ചേച്ചിക്ക് ഒരുജീവിതമായാൽ
ഞങ്ങൾക്ക് രണ്ടുപേർക്കും..ഒരു
സമാധാനമാവും”
ശരിയാണ്അവന് ജോലിക്കു പോകാൻപറ്റുമോ..? ഇവിടെയാണെങ്കിൽ അമ്മയ്ക്ക്അമ്മാമൻ കൂട്ടിനുണ്ട്..

ഉള്ളതൊക്കെ..വിറ്റുപെറുക്കി ഒരു വിധം മംഗളമായിട്ടാണ്തന്റെവിവാഹംനടത്തിയത്…അമ്മേ വിട്ടുപോകാൻ മനസ്സ് അനുവദിച്ചില്ല…കരഞ്ഞു കരഞ്ഞു തളർന്നു…

അന്യസ്ഥലത്ത് ആദ്യമായിട്ട്… ഒരു അപരിചിതയേപോലെ അവളിരുന്നു…തന്നെവരണമാല്യംഅണിയിച്ച ആളെ ഒന്ന് രണ്ടു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു.. കൂട്ടുകാരൊക്കെ.. ചേർന്നുള്ള.. സൽക്കാരവും മിനുക്കവും അകത്തെ ജനലഴികളിലൂടെ തനിക്ക് കാണാമായിരുന്നു… അടക്കംപറച്ചിലും അട്ടഹാസംപോലെയുള്ള ചിരിയുടെ മുഴക്കവും… പുതിയ അന്തരീക്ഷം…!! പുതിയ മുഖങ്ങൾ..!!!അമ്മയും അകന്ന ബന്ധത്തിലുള്ള ഒരമ്മാവനും മാത്രമേ ഇപ്പോൾ ഈ വീട്ടിൽ ഉള്ളൂ… സഹോദരങ്ങൾ ഒക്കെ വളരെയധികം ദൂരെയാണത്രേ… ലീവ് അനുസരിച്ചെ അവരെത്തുകയുള്ളൂ…

അയാൾ മുറിയിലേക്ക് കയറി വന്നപ്പോൾ മദ്യത്തിന്റെ മനം മടുപ്പിക്കുന്ന..ഗന്ധംമൂക്കിലേക്കിരച്ചുകയറി…
മുല്ലമലരുകളുടെയും ചന്ദനത്തിരിയുടെയും, സമ്മിശ്രഗന്ധത്തിൽ നിറഞ്ഞ പാൽഗ്ലാസുമായി ഭർത്താവിന്റെ സവിധത്തിലേക്ക്നടന്നടുക്കുന്ന നവോഢയെ സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂ…അതിപ്പോൾയാഥാർഥ്യമാവുകയാണ്…
പക്ഷേ കയ്യിൽ പാൽഗ്ലാസ്സ് ആരും തന്നില്ല… വന്നു കയറിയപ്പോൾ മുതൽ താൻ ഈകട്ടിലിന്റെ ഓരത്തു ഇരിപ്പ് ഉറപ്പിച്ചതാണ് ജനാലയുടെഅടുത്തു വല്ലാത്ത, തിക്കുംതിരക്കും കണ്ടു.. പുതിയപെണ്ണിനെകാണാനെത്തിയ..നാട്ടിൻപുറത്തുകാർ,..അഭിപ്രായങ്ങൾ അടക്കം പറച്ചിലുകൾ.. ചിലതൊക്കെ തന്റെ കാതിലും വന്നുവീണു..
” നല്ല പെണ്ണ്.. ഇത്രയും സുന്ദരിയെ ഈ കുടിയന് കിട്ടിയല്ലോ…,,
“വേറെഎവിടെയെങ്കിലുമായിരുന്നെങ്കിൽ…ഈകൊച്ചിന് രാജകുമാരിയെപ്പോലെവഴാമായിരുന്നു… “‘
ഹൃദയം ഒന്ന് പിടഞ്ഞതവളറിഞ്ഞു..
എന്താ പറഞ്ഞതിന്റെയൊക്കെ അർത്ഥം…? അത്രയ്ക്കും നികൃഷ്ടമായ ഒരിടമാണോ ഇത്…? കുടിയൻ എന്ന ലേബൽ നാട്ടുകാർ തന്നെ സമ്മാനിച്ച ആളാണെങ്കിൽ??
ഉള്ളിന്റെയുള്ളിൽ ഉരുണ്ടുകൂടിയ വേദന…. ചങ്കു പൊട്ടുന്നത് പോലെ തോന്നി.. ആരോടാണ് പറയുക? അവൾ അമ്മയേയും അനുജനേയും ഓർത്തു… ഈശ്വരാ ഈകേട്ടതൊന്നും സത്യമാകല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു….

അയാൾ അടുത്തെത്തി സിഗരറ്റിന്റെ പുകമുഖത്തേക്ക്.. ഊതി.. രൂക്ഷമായ ഒരുനോട്ടത്തോടെ.. താടിബലമായി പിടിച്ചുയർത്തി ഉറക്കെ ഒരു ചിരിയായിരുന്നു… ” എന്താ പേടിച്ചു പോയോ..?,,,
അരുന്ധതി ദേവി BA ബിഎഡ്…. കൊള്ളാം.പാലൊന്നും…കൊണ്ടുവന്നില്ലേ… “?
“ഇങ്ങനെയൊക്കെയാണോ…
ആദ്യരാത്രി…?” നിറഞ്ഞുതുളുമ്പുന്ന..പാൽപാത്രവുമായി നമ്രമുഖിയായി പ്രിയതമന്റെ അടുത്ത്.. എത്തുന്ന മണവാട്ടിപെണ്ണ്….ഹ.. ഹാ… ഹ.. ആ അട്ടഹാസം ചുവരുകളിൽ മാറ്റൊലികൊണ്ടു…
ഭയന്നു വിറച്ചു പോയി.കണ്ണുകൾ അറിയാതെ,നിറഞ്ഞു…ആകൈകളിൽ തനിക്ക് അഭയംതരേണ്ടആളാണ്…
” എനിക്ക് പേടിയാവുന്നു, എന്നു പറയുമ്പോഴേക്കും അയാൾ തന്റെ തോളിൽ മുറുകെപ്പിടിച്ചു…” നിനക്ക് പാൽകുടിക്കണമെന്ന്നിർബന്ധമുണ്ടോ? കവികൾ എഴുതുമ്പോലെ ഉം…?.. ഞാൻ വേറൊരു സൂത്രം തരാം.

“ഡേയ്ബാബു….അതിങ്ങുകൊണ്ടുവാഡേയ്.”.ഒരു തടിയൻ വട്ടക്കണ്ണും ചുവപ്പിച്ച് ഒരു കുപ്പിയും ഗ്ലാസ്സുമായി പെട്ടെന്ന്കയറിയിവന്നു……
“ഇതാഅളിയാപെങ്ങക്കൊഴിച്ചുകൊട്”ഇവർ എന്തിനുള്ള പുറപ്പാടാണ് ഹൃദയം പെരുമ്പറ മുഴക്കി..
ദേവീകാത്തുകൊള്ളണേ….! ഗ്ളാസിലേക്ക് ഒഴിച്ചമദ്യം അയാൾ തന്നെ മൂക്കിനു താഴെ തൊട്ടുതൊട്ടില്ല എന്ന…നിലയിൽപിടിച്ചു…”ഉം…ആദ്യംഇതിന്റെ..ഗന്ധംശ്വസിക്ക്….” അപ്പോൾ നിന്റെ അറപ്പും വെറുപ്പുമൊ ക്കെ മാറും… ഓരോ അടി പിന്നോട്ടുവച്ച്… ഭിത്തിയിൽപ്പോയി മുട്ടിനിന്നു…,
” നീ പോടെ ബാബു… നീ കണ്ടാൽ ഇവൾക്ക് കുറച്ചിലാ.. “വ്യംഗ്യത്തിന്റെ ആഴം.. ശരിക്കും മനസ്സിലാക്കി.. അയാളേതായാലും പുറത്തുപോയി….
” ചേട്ടാ എനിക്ക് ഭയങ്കര തലവേദന ഞാൻ..അമ്മയുടെഅടുത്ത്പോട്ടെ….കരച്ചിലിന്റെ..വക്കോളംഎത്തിയിരുന്നു… താൻ മറുപടി ഒരു അട്ടഹാസമായിരുന്നു..
” അമ്മയോടൊത്തുറങ്ങാനാണോ നിന്നെ ഞാൻ കെട്ടിയത് നീയൊരു മണ്ടിതന്നെ…പിന്നീടുണ്ടായബഹളങ്ങൾ… !തന്റെ വായിൽ ബലമായി അയാൾ..മദ്യംഒഴിച്ചു..ഓക്കാനിച്ചിട്ടുംകാറിതുപ്പിയിട്ടുമൊന്നും..അയാൾചെവിക്കൊണ്ടില്ല…ഇരുട്ടിന്റെ..നിഗൂഢതയിൽഒരു..ദുഷ്ടമൃഗത്തെപ്പൊലയാൾ..തന്നെകടിച്ചുകീറിയതവളറിഞ്ഞു…. മുറിവേറ്റ മാൻപേടയേപ്പോലെ തളർന്നു വിവശയായി… എപ്പോഴോ മയങ്ങി…. പ്രഭാതത്തിൽ ഉണർന്നിട്ടും ഉണരാത്ത തുപോലെ കിടന്നു..
അലങ്കോലമായ കിടക്കയും പൂക്കളും.. വശം ചരിഞ്ഞു ഉറങ്ങുന്ന തന്റെ ഭർത്താവ്.. ഉറങ്ങുമ്പോൾ എത്ര നിഷ്കളങ്കൻ… പൊട്ടിവന്ന തേങ്ങൽ കടിച്ചമർത്താൻ..അവൾപാടുപെട്ടുവെങ്കിലുംശബ്ദം പുറത്തുകേട്ടയാൾ ഉണർന്നു…..
ചിരകാല പരിചിതരെപോലെ.. തന്നെ വാരിയണച്ച് തലയിലും നെറ്റിയിലും ഒക്കെ തുരു തുരെചുംബിച്ചു… രാത്രിയിൽ കണ്ട ആളെ അല്ല എന്ന് തോന്നി… ഈ സ്നേഹം അത്രയും എവിടെ ഒളിപ്പിച്ചുവച്ചിരുന്നു എന്ന്ആശങ്കപ്പെട്ടു…. അണപൊട്ടി ഒഴുകിയ ദുഃഖം മുഴുവൻ ആമാറിൽ.. കിടന്നുകരഞ്ഞുതീർത്തു..
“ക്ഷമിക്ക്‌…മോളേ,ഇന്നലെഅല്പംകൂടിപ്പോയി..അതിന്റെ,കോളാ..ഞാനറിയാതെഎന്തൊക്കെയോപറഞ്ഞു, നിനക്ക്
വേദനിച്ചുകാണും, എന്നോട്ക്ഷമിക്കൂ.. “കാതുകളെ, വിശ്വസിക്കാനായില്ല..,

“എന്റേട്ടാഎനിക്കിതുസഹിക്കാനാവില്ലഎന്നോട് ഇങ്ങനെയൊന്നും പെരുമാറരുതേ.., ആശ്വാസത്തിന്റെ പൊൻതിരിവെട്ടവുമായി ആ കരങ്ങൾ തന്നെ.. താലോലിച്ചപ്പോൾ അവൾക്കാശ്വാസമായി…

ഒന്നും സംഭവിക്കാത്തതുപോലെ അമ്മയുടെ മുന്നിൽ എത്തി അമ്മ ഇതൊന്നുംഅറിഞ്ഞിട്ടില്ല..അവൾക്ക് സമാധാനമായി…
” മോളെ അവന് ചായകൊണ്ട്കൊട്…, ആദ്യമായി തനിക്ക്….കിട്ടിയ അംഗീകാരം ഒരു ഭാര്യയുടെ കടമ..
മനസ്സിൽ സന്തോഷം തിരയടിച്ചു. അന്ന് രാവിലെ രണ്ടു പേരും കൂടി ക്ഷേത്രത്തിൽ പോയി…
ഉച്ചയ്ക്ക് ശേഷം ഒരു ബന്ധുവീട്ടിൽ പോയി തിരികെ വന്നപ്പോൾ ഒരു സമാധാനം ഒക്കെ തോന്നി.. താൻ വെറുതെ പേടിച്ചു… സന്ധ്യക്ക് വിളക്ക് കൊളുത്തി… നിലവിളക്കിനു മുമ്പിൽ ഇരുന്ന് നാമം ജപിച്ചു… തന്റെ അമ്മയെപ്പോലെഇവിടുത്തെ
അമ്മയ്‌ക്ക്നാമം ജപിക്കുന്ന പതിവില്ലേ.. ഏതോ ഒരു പുസ്തകം നോക്കിക്കോണ്ട്… അവർ, ചുറ്റുതിണ്ണയിൽ..ഇരിക്കുന്നത്കണ്ടു.

രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു….. തന്റെ ഭർത്താവിന്റെനർമ്മസല്ലാപങ്ങൾ.. അവൾക്ക് നന്നേ പിടിച്ചു… പെട്ടെന്ന് കറണ്ട് പോയി.., അശ്രീകരം ഇവിടുത്തെ കരണ്ട്ഇങ്ങനാഇടയ്ക്കിടയ്ക്ക് പോകും… അമ്മ ശപിക്കുന്നത് കേട്ടു…
” സുരേഷേട്ടാ എവിടെയാമെഴുകുതിരി ഞാൻ കത്തിക്കാം..താൻ ഇരുട്ടിൽ നിന്ന് ഉറക്കെ പറഞ്ഞു…
” ഇനി ഉറങ്ങാൻ നേരം എന്തിനാ മെഴുകുതിരി? …… അരുന്ധതീ….. എന്നുറക്കെ വിളിച്ചു താൻ ചെന്നു മെല്ലെ കതകടച്ചു. രാവിന്റെ ഇരുണ്ട യാമങ്ങളിൽ തന്റെ ഭർത്താവിന്റെ കരങ്ങളിൽ അവൾ ഭദ്രമായി ഉറങ്ങി..ആദ്യം താൻ വെറുതെ അദ്ദേഹത്തെ തെറ്റിദ്ധരിച്ചത് ഓർത്ത് അവൾ പശ്ചാത്തപിച്ചു…….

പുലരിയുടെ പൊൻവെളിച്ചംഅവളുടെ കൺപോളകളെ തഴുകി ഉണർത്തി.. ജനാലയിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തിൽ തന്റെ പ്രിയതമനെ അവൾതിരിച്ചുകിടത്തി…ഞെട്ടിത്തരിച്ചുപോയി.. വിശ്വാസം വരാതെ അവൾ ഒന്നുകൂടി നോക്കി.. താൻ എന്താണ് ഈ കാണുന്നത്..? താനറിയാത്ത ഒരാളുടെ കൂടെ താനിന്നലെ…!!!!!

എന്റമ്മേ.. ഭൂമി പൊട്ടിപിളർന്നു താൻ ഇപ്പോൾ താണുപോയെങ്കിൽ…. എന്നവൾ ആശിച്ചു.. വസ്ത്രങ്ങൾ വാരിവലിച്ച് ചുറ്റി പുറത്തേക്കോടി… “അമ്മേ അമ്മേ” ദിഗന്തങ്ങൾപൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചു… കിണറ്റിൻകരയിൽ വെള്ളംകോരിക്കൊണ്ടുനിന്ന ഒരു സ്ത്രീ തിരിഞ്ഞുനോക്കി പറഞ്ഞു. . ” അമ്മ അമ്പലത്തിൽ പോയിരിക്കുവാ കുഞ്ഞേ,
ഹൃദയം മുറിഞ്ഞു പോകുന്നു.. താനിവിടെ വഞ്ചിക്കപ്പെടുന്നുവോ..? തന്റെ ഭർത്താവ് എന്ന് പറഞ്ഞ ആ മനുഷ്യൻ എവിടെ ഒരു രാത്രി മാത്രം പരിചയമേ ഉള്ളൂ തനിക്കയാളെ.. ഇരുട്ടിന്റെ.. മറവിൽതാൻ.. കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ആ ശബ്ദം പോലും തനിക്ക്തിരിച്ചറിയാൻകഴിഞ്ഞില്ലല്ലോ..

മരവിച്ചുപോയ നിമിഷം.!ഒരു പ്രതിമ കണക്കെ,അവൾ…മുറ്റത്ത്കുത്തിയിരുന്നു. താൻ എന്തൊക്കെയാണ് കണ്ടത്..? സത്യമോ അതോ മിഥ്യയോ?ഇതെന്തൊരുചതി…തന്റെഭർത്താവായിവേഷംകെട്ടിയ,ആദ്രോഹിയെവിടെ? അവൾ അലമുറയിട്ടു കരഞ്ഞു….
വടക്കേ അറ്റത്തെ മുറിയിൽ നിന്നും ഒന്നും അറിയാത്തവനെ പോലയാൾ പുറത്തു വന്നു…
” എന്താ എന്താ ഇവിടെ,, വെറുതെ ശബ്ദമുണ്ടാക്കി,നാലാളെ..അറിയിക്കേണ്ട നിനക്ക് തന്നെയാ അതിന്റെ നാണക്കേട്… അയാൾ പുറത്തേക്ക് നടന്നു പോയി…

രാത്രികൾ അവൾക്ക് ഭീകരങ്ങൾ ആയി മാറി അവൾ അയാളുടെ, കാലുപിടിച്ചുകേണുകഴിഞ്ഞതൊക്കെ ഒരു…അക്ഷരത്തെറ്റായിമറക്കാം….
ഒന്നുംഅറിഞ്ഞു കൊണ്ടല്ലെന്ന് വിശ്വസിക്കാം.., തന്റെ
നിലനിൽപ്പിനായി അവൾകേണു…
പക്ഷേ, എന്നുംരാത്രിയിൽ,ആവീട്ടിലെ കരണ്ട് പോകും അവളോടൊപ്പം ശയി ക്കുന്ന പുരുഷന്മാരുടെ മുഖം അവൾ
ക്കൊരിക്കലും..കാണാനായില്ല…. അമ്മയാണ് മെയിൻസ്വിച്ച് ഓഫ്‌ ആക്കുന്നത് എന്ന്…
ഒരു ദിവസം അവൾ കാണാനിടയായി.. വിശ്വസിക്കാനായില്ലതാനകപ്പെട്ടത് അഗാധമായ…ഗർത്തത്തിലാണെന്നവൾ..മനസ്സിലാക്കി,കരകയറുക
അസാധ്യം തന്നെ… എങ്ങനെ ഇവിടെ നിന്നും രക്ഷപ്പെടും…????
ഭർത്താവ് എന്ന് പറഞ്ഞു തന്റെ കഴുത്തിൽ..കുരുക്കിട്ടവനെ..രാത്രിയുംപകലുംപലപ്പോഴായി അവൾ കണ്ടിരുന്നു ഒന്നും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല..അല്ലെങ്കിൽ അയാളോടെന്തു പറയാൻ?..

ഒരു പെരുമഴയുള്ള രാത്രിയിൽ അവൾ അവിടുന്ന് ഇറങ്ങി പോന്നു., അന്നയാൾ ദൂരെ എവിടെയോ പോയിരുന്നു… ഇറങ്ങുമ്പോൾ ആ തള്ളയോട് പറയാൻ മറന്നില്ല… ” “എന്നെ..വിറ്റ്നിങ്ങളിനിസമ്പാദിക്കേണ്ട, എങ്കിലും നിങ്ങളൊരമ്മയല്ലേ നിങ്ങളുടെ പെൺമക്കൾക്കീ ഗതിവന്നാൽ……സഹിക്കുമോ.? “അവളുടെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു..
” മോളെ നിനക്ക് പോകണമെങ്കിൽ പൊയ്ക്കോ, അവൻ നാളെയോ മറ്റന്നാളോ എത്തുകയുള്ളൂ… പിന്നെ എന്നെ ഏൽപ്പിച്ച കാര്യം ഞാൻ ചെയ്യുന്നു എന്നേയുള്ളൂ ഞാൻ അതിനുള്ള ശമ്പളം വാങ്ങുന്നു… അല്ലാതെ എനിക്ക് അയാളുമായിഒരു ബന്ധവുമില്ല…”.എനിക്ക്പെൺമക്കളും ഇല്ല… ഒരിക്കൽ ഇതുപോലെ ഒരുത്തൻ കൂട്ടിക്കൊണ്ടുവന്ന് തെരുവിലിട്ടിട്ടുപോയഒരുപാവമാണ്ഞാനും. !
നിന്നെപ്പോലെ..എത്രയോപെൺകുട്ടികളെ ഇവിടെ കൊണ്ടുവന്നു.. കല്യാണം ആയി നടത്തിക്കൊണ്ടു വന്നത് നിന്നെ മാത്രം.. അത് കണ്ടു ഞാൻ സന്തോഷിച്ചതുമാണ്. എന്നാൽ നിന്നോടും;ഇതേരീതിആവർത്തിക്കുമെന്ന് ഞാൻ കരുതിയില്ല… “നീ രക്ഷപെട്ടോളൂ ഞാൻഅറിഞ്ഞില്ലെന്ന് നടിക്കാം.”. അവർ പറഞ്ഞു നിർത്തി.

കേട്ടതൊന്നും അവൾക്ക് വിശ്വസിക്കാനായില്ല. ശരീരമാകെ വിറയ്ക്കുന്നതുപോലെ.. ബോധം..മറയുന്നുവോ
എന്നവൾ ശങ്കിച്ചു…. രക്ഷപ്പെട്ടേ മതിയാകൂ….. ആത്മസംയമനം പാലിച്ചു…
…………..വീട്ടിലെത്തി അമ്മയുടെ മടിയിൽ വീണ് മതിയാവോളം കരഞ്ഞു……. ആമാതൃഹൃദയം,പൊട്ടിപ്പിളർന്നതവളറിഞ്ഞു, എത്ര കഷ്ടപ്പെട്ടാണ് ഇവിടം വരെ കൊണ്ടെത്തിച്ചത്.. ഇതായിപ്പോൾ…ഈയവസ്ഥയിൽതിരിച്ചെത്തിയിരിക്കുന്നു…
പ്രകൃതിയിൽ പരിണാമങ്ങൾ അനുസ്യൂതം നടന്നു… മഴ, വെയിൽ, മഞ്ഞ്…ഋതുഭേദങ്ങളുടെ, മാറ്റങ്ങളിൽ… അവളുടെ ഉദരത്തിൽ ഒരു കുരുന്ന് ജീവൻ വളർന്നു
വരുന്നുണ്ടെന്നറിഞ്ഞു … വീണ്ടും തകർന്ന ദിവസം… !!അമ്മയും മകളും ആവോളം പരിതപിച്ചു.. എന്തു ചെയ്യും,,. ദിനരാത്രങ്ങൾനിശബ്ദമായികടന്നുപോയി… ഒരു പുലർകാല വേളയിൽ.. സൃഷ്ടിയുടെ വേദന അവളറിഞ്ഞു… അർദ്ധമയക്കത്തിന്റെ ആലസ്യത്തിൽ കണ്ടു… തന്റെ ജീവന്റെ തുടിപ്പുമായി ഒരു ഓമൽ കുരുന്ന്‌..!!!.ആകുഞ്ഞിനെ വെറുക്കാൻ അവൾക്കായില്ല..
ദൈവം തന്ന നിധിപോലവൾ അവനെ വളർത്തി…
ഇനിയൊരു ബന്ധത്തിന് അവൾ ഒരുക്കമല്ലായിരുന്നു… ജീവിതത്തിൽ ഉണ്ടായഅനുഭവം..ധാരാളമായിരുന്നു.. ഇനിയൊരു പരീക്ഷണത്തിന് താനില്ല..
” അമ്മേ ഞാനും എന്റെ മോനും ഒരിക്കലും അമ്മയ്ക്ക് ഒരു ഭാരമാവില്ല…,
” മോളെ പെണ്ണായാൽ ഒരുആൺതുണവേണം എത്രയായാലും നിന്നെ ഇവിടെ കണ്ടാൽ അപവാദം കേൾക്കാനേ നേരമുണ്ടാവു… അമ്മയുടെ നിസ്സഹായത…വേവലാതി…. പാവം. !

എങ്ങോട്ട്തിരിഞ്ഞാലും ആളുകളുടെ അർത്ഥം വച്ചുള്ള സംഭാഷണം… തന്റെ..വിശേഷങ്ങൾനാട്ടുവിശേഷമായി മാറിയിരിക്കുന്നു…
” ഒരു കുട്ടി ഉള്ളത് ആരുടേതാണെന്ന് ആർക്കറിയാം.. ഭർത്താക്കന്മാർഅഞ്ചാറുപേരുണ്ടായിരുന്നു എന്നല്ലേ കേട്ടത്?,
തൊഴിലില്ലാത്തവന്മാർ..നാട്ടിടവഴികളിലും ആൽത്തറയിലും മറ്റും ഇരുന്നു പിറുപിറുത്തു..ഒന്നും കേൾക്കാത്ത പോലെ അവൾ നടന്നു…

അമ്മയ്ക്ക് തീരെ വയ്യാതായി… പൈക്കളെയൊക്കെ വിറ്റു.. വീട്ടിൽ വരുമാനത്തിന് കുറവ് വന്നപ്പോൾ അവൾ ട്യൂഷന് കൂടുതൽ വീടുകൾതേടിയലഞ്ഞു
ആവർത്തിച്ചാവർത്തിച്ച് അമ്മ നിർബന്ധിച്ചു.. മോളെ അയാൾ നിന്നെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കികൊള്ളും.. നീ അതു സമ്മതിക്ക്…ഞാനിനി എത്രകാലാന്ന് വെച്ചാ…

മനസ്സിലിട്ട് പല ആവർത്തി കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്കി… ഒരന്തവും കണ്ടില്ല.. ഈശ്വരാ എല്ലാം നല്ലതിന് വേണ്ടി ആയിരിക്കണേ… ഇനിയൊരിക്കൽ കൂടി നവവധു ആകാൻ താനില്ല.. !! എന്തിന് ഇനി ഒരു നുകം കൂടി തന്റെ കഴുത്തിൽ കെ ട്ടുന്നു… ജീവിതകാലം മുഴുവൻ കുടുംബ ബന്ധമെന്നനുകത്തിൽ കെട്ടി അസഭ്യവാക്കുകളുടെ ചാട്ടവാറ ടിയേറ്റു പിടയുന്ന എത്രയോ പെൺകുട്ടികൾ ഇന്ന് പുരുഷന്റെ കയ്യിലെ നുകം വലിക്കുന്ന കന്നുകൾ മാത്രമാണ്….
ഹൃദയം കീറി മുറിക്കുന്ന വേദന…. ഇത് അസഹനീയമാണ് ഇനി ഇത് വയ്യ.. താൻ ജന്മം നൽകിയ തന്റെ പൊന്നു മകനുവേണ്ടി ജീവിക്കുവാൻ ഇനി ഒരാളുടെ സഹായം തനിക്ക് വേണ്ട.. ഒരു ജോലി ശരിയായാൽ അത് മാത്രം മതി.. വിവാഹ ജീവിത
ത്തോട് ആസക്തിയുണ്ടെങ്കിലല്ലേ അതിന്റെ ആവശ്യമുള്ളൂ തനിക്ക് അങ്ങനെ ഒരാഗ്രഹം അവശേ-
ഷിക്കുന്നില്ല.. !

ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിൽ ഉരസി.. തന്റെ ആഗ്രഹങ്ങളുടെ ലാളിത്യം നഷ്ടപ്പെട്ടിരിക്കുന്നു.. പിന്നെ ഒരു പരുക്കൻ ജീവിതം.. !! വേണ്ട..”താൻനൊന്തുപെറ്റ
തന്റെ കുഞ്ഞിനുവേണ്ടിജീവിക്കണം…!
ജീവിച്ചുകാണിക്കണംഈലോകത്തെ.”

” മോളെ അമ്മാവൻ വന്നിരിക്കുന്നു ഇന്ന്കാലത്ത്കുന്നംകുളത്തേക്ക്
പൂവ്വാത്രെ..അവരോടെന്താ പറയുക… ഉവ്വെന്ന് പറയട്ടെ.. കുട്ട്യേ……..?
നിസ്സഹായതയുടെ നിഴലാട്ടം കണ്ണിലേന്തി തന്റെ അമ്മ…
” വേണ്ടമ്മേ ഇനി ആരുടെ കൂടെയും എന്റെ ജീവിതം പങ്കുവയ്ക്കാൻ ഞാൻ ഒരുക്കമല്ല… എന്റെ മകനെ നോക്കി ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോളാം ഇല്ലെങ്കിൽ ഞങ്ങൾ ഒന്നിച്ചു മരിച്ചോളാം “എന്നാലും ഇനി ഒരുത്തനു പന്തു തട്ടാൻ എന്റെ ജീവിതം കൊടുക്കില്ല…… ഭ്രാന്തമായ ആവേശത്തോടെ അവളുറക്കെ പറഞ്ഞു…മച്ചിലും;കൽച്ചുവരുകളിലും ആ സ്വരം മാറ്റൊലികൊണ്ടു… കണ്ണു തിരുമ്മി ഉണർന്നെണീറ്റ മകനെ അവൾആവേശത്തോടെ വാരിപ്പുണർന്നു… “ന്റെ മോനെ” തള്ളയുടെ ചിറകിൻ കീഴിലൊളിച്ച ഒരു കോഴികുഞ്ഞിനെ
പ്പോലെ അവൻ ചുറ്റും പകച്ചു നോക്കി… അരുന്ധതി ദേവി അപ്പോൾവിങ്ങി..വിങ്ങി കരയുകയായിരുന്നു.😪

രത്ന രാജു

COMMENTS

2 COMMENTS

  1. നല്ല കഥ, ഒരു സിനിമ കണ്ടത് പോലെ തോന്നി. അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: