അന്നുകണ്ട സ്വപ്നവും സ്വർഗ്ഗവും
നിർജ്ജീവ കബന്ധങ്ങളായീടും
ആ വസന്തകാലമത്രയും കൊഴിഞ്ഞെങ്ങോപോയ്..
കാണുന്നു വരണ്ട ഭൂമിയും വറ്റിയ
നദികളും
ഉണങ്ങിയ ചെടികളും ജീവികൾതൻ
ജഡങ്ങളും
പണമെത്രയും നൽകാമെന്നോതുന്ന
കുബേരൻ
കേഴുന്നതൊന്നു തൊണ്ട
നനയ്ക്കുവാൻ
കൊതിയാവുന്നമ്മേ ഒരിറ്റുജലംകാണുവാനെന്നോതുന്നു ബാലിക
വരുമൊരുദിനം മഴയെന്തെന്നും
അരുവിയും
പുഴയുമെന്തെന്ന ചോദ്യ വുമായൊരു
തലമുറ
ഒരിറ്റു ദാഹനീരിനായ് തൊണ്ടപൊട്ടി ആസന്നമൃതരായ ജനങ്ങൾ
പ്രാകൃതമായന്യോന്യം ഭത്സിച്ച് വിഭ്രാന്തിയോടെ ക്ഷണികമായൊരു ജീവനായ് യുദ്ധത്തിലായീടുമൊരു ജനതയെ കണ്ടീടും നാം കാലവിളംബമില്ലാതെ
നെഞ്ചുപൊട്ടി ചൊല്ലി അരുതെന്ന് തെല്ലിട കാതോർത്തിരുന്നെങ്കിൽ ഈ വിലാപം കേൾക്കാതിരുന്നേനെ
ഓർത്തീടുക,
മൂകമായ് നൊമ്പരത്തോടോതുന്നുണ്ട് വേരറുത്തിട്ട വൃക്ഷങ്ങളത്രയും അരുത്…..,അരുതെന്ന്..,
ദീപ ദേവിക✍
പരിസ്ഥിതി ദിന സമർപ്പണം…… കവികൾ കാലങ്ങൾക്ക് മുമ്പേ നടക്കുന്നവർ