17.1 C
New York
Thursday, January 27, 2022
Home Literature അയൽക്കൂട്ടം (നർമ്മകഥ)

അയൽക്കൂട്ടം (നർമ്മകഥ)

️ ലതീഷ് കൈതേരി തളിപ്പറമ്പ, കണ്ണൂർ

നീയെന്താ വൈകിയത് ശ്യാമളേ ?

അതൊന്നും പറയണ്ടടി , ഞാൻ വരുമ്പോൾ കുമാരിയുടെ മോനും കൂട്ടരും കൂടി നേരത്തെ ആ കയറ്റത്തിൽ ഇരുന്നു അടി തുടങ്ങി. ഞായറഴ്ചയായാൽ ഇവൻമാരെ കൊണ്ട് വല്യ പൊറുതിമുട്ടാ!

എന്തുചയ്യനാടീ അവന്മാരോട് പറഞ്ഞാൽ വല്ലതും കേൾക്കുമോ? നമ്മുടെ കൗൺസിലറുടെ ദത്തുപുത്രൻ മാരാണ് ഇവന്മാരൊക്കെ , പിന്നെ നിന്റെ മോനും മോശമല്ല എട്ടോ ചിലദിവസങ്ങളിൽ അവരുടെ കൂടെ ഞാൻ അവനെയും കാണാറുണ്ട്.

എന്റെമോനോ ?

അതേടി നിന്റെ മോൻ തന്നെ.

നീ ചുമ്മാ പറയാതെ

അല്ലെടി ഞാൻ കണ്ടതല്ലേ ,അവന്മാരെല്ലാരും കൂടി ഒരു ബോട്ടിൽ അടിക്കുമ്പോൾ നിന്റെ മോൻ ഒറ്റക്കിരുന്നു ഒരുബോട്ടിൽ വായിലേക്ക് കമുത്തുന്നുണ്ടായിരുന്നു.

ആന്റി അത് ബിയർ ആയിരിക്കും. ശ്യാമളയുടെ കൂടെവന്ന മകൾ ബിന്ദുവിന്റെ ശബ്‍ദം .അല്ലാതെ ഒരുബോട്ടിലൊക്കെ ഒറ്റയ്ക്ക് അടിച്ചാൽ ചേട്ടൻ കാലിയാകും.

അതൊന്നും എനിക്കറിയത്തില്ല..ഞാൻ കണ്ടതുകൊണ്ടു പറഞ്ഞെന്നുമാത്രം. അവനെ ഒന്ന് സൂക്ഷച്ചാൽ നിനക്ക് നല്ലതു.

അതൊക്കെ ഞാൻ സൂക്ഷിച്ചോളാം നീ ഇതു ഉറക്കെ പറഞ്ഞു മറ്റുള്ളവരെ കൂടി അറിയിക്കേണ്ട .ആ കുമാരിക്കൊക്കെ അല്ലെങ്കിൽ തന്നെ കണ്ണുകടിയാ എന്റെ മോൻ നേരം വണ്ണം ജോലിക്കു പോകുന്നതിൽ. അവനെ താഴ്ത്തിക്കെട്ടാൻ അവരൊരു കാരണം നോക്കി നിൽക്കുവാ

അതെന്തിനാടി നിന്റെ മോൻ കളക്ടർ ഉദ്യോഗത്തിനൊന്നും അല്ലാലോ പോകുന്നത് ബസ്സിലെ ബെല്ലടിക്കാനല്ലേ ?

അതേടി നിനക്കും അവനോടു പൂച്ചാണ് എനിക്കറിയാം .എങ്കിലും അവൻ മറ്റുള്ളവരെ പോലെ കവല നിരങ്ങി നടക്കുന്നില്ലലോ? ഞാൻ നിന്റെ കൊച്ചിനെ ഉദ്ദേശിച്ചു പറഞ്ഞതല്ലാട്ടോ

അതുവിട്ടുകള , അയല്കൂട്ടം ഇപ്പോൾ തുടങ്ങും .നമുക്ക് അപ്പുറത്തെ വശത്തേക്ക് പോകാം.

വരിസംഖ്യ വെക്കാനുള്ളവരെല്ലാം വെച്ചോ ?മേരിയുടെ ചോദ്യം

എല്ലാം കൂട്ടി ഞാൻ അടുത്ത ആഴ്ച്ച തരാം , ആമിനയുടെ മറുപടി.

അപ്പൊ നിന്റെ ഇരുപതിനായിരം കടമെടുത്തതിന്റെ പലിശയോ ?

അതും തരാം ചേച്ചി

തരാം തരാം എന്നുപറയുന്നത് അല്ലാതെ ഒന്നും കാണുന്നില്ലാലോ ആമിന?

വേണമെന്നുവച്ചിട്ടല്ലോലോ ഞാൻ തരാം, അതും പറഞ്ഞു ആമിന അവിടുന്ന് പെട്ടെന്നിറങ്ങി.

കണ്ടൊടിമേരി ഞാൻ നിന്നോടുപറഞ്ഞതല്ലേ ? അവൾക്കൊന്നും കാശുകൊടുത്താൽ തിരിച്ചുകിട്ടില്ലന്നു.. അത്യാവശ്യത്തിനു മേടിച്ചതൊന്നും അല്ലാലോ അവളുടെ മകന് ബൈക്കുമേടിക്കാൻ എടുത്തതല്ലേ ? ഇപ്പൊ എന്തായി അടവ് അടക്കാത്തതുകൊണ്ടു വണ്ടി ബാങ്കുകാരും കൊണ്ടുപോയി. പിള്ളേരുടെ താളത്തിനൊത്തു തുള്ളാൻ പോയാൽ ഇങ്ങനെ ഇരിക്കും. നാരായണിഅമ്മയുടെ കമന്റ്

അവള് തരും ചേച്ചി എവിടുന്നും കിട്ടിയില്ലെങ്കിൽകഴുത്തിൽ കിടക്കുന്ന മലവിറ്റിട്ടെങ്കിലും പൈസ അടക്കുമെന്നു അവള് പറഞ്ഞിട്ടുണ്ട് .

കമലയെ കണ്ടില്ലലോ ഇന്ന് ?

അവളിവിടെ ഇല്ല .മകളുടെ അടുത്ത് പോയിരിക്കുകയാ.

കഴിഞ്ഞ ഞായറാഴ്ച അവളുടെ വീട്ടിൽ നടത്തിയ അയൽ കൂട്ടത്തിൽ അവളുടെ വീട്ടിൽ നിന്നും തന്നത് തേങ്ങയിട്ട ഒരു അവിലും മധുരമില്ലാത്ത ഒരു ഗ്ലാസ്സ് ചായയും. ഞാനോക്കെ പയ്യനെ ടൗണിൽ അയച്ചിട്ടാ ബിസ്ക്കറ്റും കേക്കുമൊക്കെ വാങ്ങിവെച്ചതു.

അനിതയുടെ ആ ഡയലോഗ് കേട്ടയുടൻ ഇന്നത്തെ കോർഡിനേറ്റർ ജിൻസി അടുക്കളയിലേക്കു ഓടി .തൊട്ടുപിറകെ പിറകെ മകൻ ജോണി ശരവേഗത്തിൽ കടലക്ഷ്യമാക്കി സൈക്കിൾ പായിച്ചു.

ഇപ്രാവശ്യം നടക്കുന്ന വാർഡ് മത്സരങ്ങളിൽ നമ്മുടെ അയൽക്കൂട്ടം കപ്പെടുക്കണം. കഴിഞ്ഞപ്രാവശ്യം കമ്പവലിമത്സരം അവസാന നിമിഷം ആണ് കയ്യിൽ നിന്നും പോയത്.

അതുശരിയാ അതു ആ കമലയുടെ പണിയാ , അവളാണ് എന്റെ കാലിൽ കയറി ചവിട്ടിയത്. അപ്പോഴാണ് ഞാൻ കമ്പ വിട്ടത്

ഓ…ഇന്നവൾ ഇല്ലാത്തതുകൊണ്ട് അവളെ കുറ്റം പറഞ്ഞോ .കൂട്ടത്തിൽ ഉള്ള സ്കൂൾ ജയയുടെ കമന്റ് .ആൾക്ക് സ്‌കൂളിൽ കഞ്ഞിവെപ്പാണ് പണി.

അപ്പൊ നീ കസേരക്കളിക്കു ഞാൻ ഇരുന്ന കസേരയിൽ നിന്നും എന്നെ തള്ളിയിട്ടു നീ ഇരുന്നതോ ?

അത് സാരമില്ലെടീ , നമ്മുടെ കൂട്ടത്തിൽ ആര് ജയിച്ചാലും നമ്മുടെ അയൽക്കൂട്ടത്തിനല്ലേ പേര്.

ഓഹോ …അപ്പൊ ഞാൻ ജയിച്ചാലും പോരേ ? നീ തള്ളിയിട്ടതിനു ഞാൻ വൈദ്യന് കൊടുതത്തു അഞ്ഞൂറ് രൂപയാണ് മനോജേട്ടൻ സമാധാനിപ്പിച്ചതുകൊണ്ടാ ഞാൻ അന്ന് പ്രശനമാക്കാതിരുന്നത്.

ആരു നമ്മുടെ ആളോ ?

അതെ നിന്റെ കണവൻ തന്നെ. മൂപ്പരുപറയുമ്പോൾ എനിക്ക് ഒന്നും എതിരുപറയാൻ കഴിയില്ല.

അതെന്താടീ നീ നിന്റെ വീട്ടിൽ രാജേട്ടനോട് ഉച്ചത്തിൽ അലറുന്നത് കാണാലോ .പിന്നെ എന്താ എന്റെ മനോജേട്ടൻ പറയുമ്പോൾ നിനക്കിത്ര ഭവ്യത .

മതിയെടി , സ്വന്തം പല്ലിൽ കുത്തി നാറ്റിക്കണ്ട. നാരായണിയമ്മ ഇടപെട്ടു .കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഓട്ടമത്സരത്തിനൊന്നും എന്റെ പേരുചേർക്കണ്ട എനിക്ക് വയ്യ.

അത് ശരിയാ ആ ഓട്ടം നേരെ പരലോകത്തത്തേക്കു പോകേണ്ടി വരും. മേരിയുടെ കമന്റ്

ഒന്നുപോടി നിങ്ങളെയല്ലാരുടേയും അടിയന്തരചോറുണ്ടിട്ടെ ഞാൻ പോകു .

നിന്റെ അയല്പക്കത്തു കല്യാണം കഴിച്ചുവന്ന കുട്ടി എങ്ങനെ ഉണ്ടെടീ ?ജയയുടെ ചോദ്യം ശ്യാമളയോട്

അഹങ്കാരിയാടീ ,,കുറെ സ്വർണ്ണവുമായൊക്കെയാണ് വന്നത്. അതിന്റെ ജാഡയാണ്

അതിനു നീ അവളോട്‌ സംസാരിച്ചോ ?

ഇല്ലാ

പിന്നെങ്ങനെയാ നീ ആ കൊച്ചിനെ കുറ്റം പറയുന്നത് ?

അതല്ലടീ ഈ കുറെ പണ്ടവുമൊക്കെ ഇ ട്ടുവരുന്ന എല്ലാ പെൺപിള്ളേർക്കും ഒടുക്കത്തെ ജാഡയാകും

നിന്റെ മോൾക്ക് നീ അഞ്ചുപവനെ കൊടുത്തുള്ളൂ എന്നുവെച്ചു ലോകത്തുള്ള പെങ്കൊച്ചുങ്ങളെ മൊത്തം കുറ്റം പറയരുത്. നിന്റെ ആ കവല നിരങ്ങുന്ന ചെക്കന് എന്തായാലും ഇത്രയും നല്ല കുടുംബത്തിൽ നിന്നും ഇത്രനല്ല പെണ്ണിനേയും കിട്ടില്ല. അതിന്റെ കുശുമ്പു നീ എടുക്കേണ്ട. നാരായണി അമ്മയുടെ കമന്റ്

പയ്യൻ സൈക്കിളുമായി വരുന്നതുകൊണ്ട് ജിൻസി അടുക്കളയിലേക്കു പോയി.

എനിക്കറിയാം അവളും അവിലുകുഴച്ചുവെക്കുമെന്നു .അതുകൊണ്ടാ അവള് കേൾക്കാൻ വേണ്ടി തന്നെയാ ഞാൻ പറഞ്ഞതു .എന്റെ വീട്ടിൽ വന്നു അഞ്ചു ബിസ്കറ്റും അഞ്ചു പാഴാവുമാ അവൾ തട്ടിയത് .അവളും കുറച്ചു പൈസ ചിലവാക്കട്ടടി.

( അയൽക്കൂട്ടത്തിലുള്ളവർ ചെയ്യുന്ന ഒരു പാട് നല്ലകാര്യങ്ങളോട് തികഞ്ഞ ബഹുമാനം ഉണ്ട് . ഇതു ഒരു നർമ്മ കഥമാത്രമായി കാണാൻ അപേക്ഷ )

️ ലതീഷ് കൈതേരി
തളിപ്പറമ്പ, കണ്ണൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിത രാമമൂർത്തി : മയൂഖം വേഷ വിധാന മത്സര വിജയി

ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി. മത്സരങ്ങൾ തത്സമയം ഫ്ലവർസ് ടിവിയിൽ...

ഓർമ്മകൾ മായുന്നു ( കവിത )

മറന്നുപോകുന്നു മനസിലോർമ്മകൾമറഞ്ഞു പോകുന്നു കണ്ണിലീകാഴ്ചകളൊക്കെയും.വിങ്ങുന്നു മാനസം കാഴ്ചയില്ലാതെവരളുന്നു മിഴികൾ -ഉഗ്രമാം വിജനത പേറുമീവഴികളിൽഏറുംഭയത്താൽ നൂറുങ്ങുന്നുഹൃദയവും.അരികിലായ്, അങ്ങകലെയായ്ഓർമ്മകൾ പുതപ്പിട്ട കാഴ്ചകളെങ്ങോമറഞ്ഞുപോയ്.കാണ്മതില്ലെൻ നാടിൻ തുടിപ്പായൊ -രടയാള ചിത്രങ്ങളെങ്ങുമെങ്ങും,കാൺമതില്ലെൻ നാടിന്നതിരിട്ടകാഴ്ചത്തുരുത്തിന്നോർമ്മകളും .മറന്നു പോയ് ഓർമ്മയിൽ വരച്ചിട്ടസംസക്കാര സുഗന്ധത്തുടിപ്പുകളും...

തങ്കമ്മ നൈനാൻ (78) ഡാളസിൽ നിര്യാതയായി

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് മക്കൾ: മോൻസി-ജോൺ...

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...
WP2Social Auto Publish Powered By : XYZScripts.com
error: