17.1 C
New York
Thursday, February 9, 2023
Home Literature അമ്മ മനസ് (കവിത) ഷീജ ഡേവിഡ്

അമ്മ മനസ് (കവിത) ഷീജ ഡേവിഡ്

Bootstrap Example

നിത്യം പുലർകാല തെന്നലായ്
സുസ്മിതം
തൂകിയെൻ ചാരത്തണഞ്ഞിടും
പൊന്മകൻ
നിദ്ര തന്നാലസ്യമേവം വെടിഞ്ഞിടാ-
തേവം മയങ്ങുന്നതിത്ര നേരം സുഖം
അമ്മതൻ ചാരത്തണഞ്ഞു
സ്നേഹാമൃതം
തൂകി ഹർമ്യത്തിനലങ്കാരമേകുവോൻ
ഒന്നാമനായ്‌ ക്ലാസ്സിലെന്നും ഗുരുക്കൾ
തൻ
സ്നേഹ വാത്സല്യം ശിരസ്സേറ്റി
വാങ്ങുവോൻ
അന്തിയിൽ താതനോടേറ്റം തമാശക-
ളോതി സുഹൃത്തായ് സരസം
ലസിക്കുവോൻ
കൊച്ചനുജത്തി തൻ കൊഞ്ചലിൽ
നിർവൃതി
പൂകിയഭിമാനമേറ്റം വഹിക്കുവോൻ
ഇന്നുണരാത്തതെന്തിത്രനേരം ദേഹാ-
സ്വാസ്ഥ്യം മന : പീഡയേതും ഭവിച്ചുവോ
ചാലവേ വാതിലിൽ മുട്ടി വിളിച്ചിടാ-
നോങ്ങവേ മെല്ലെത്തുറന്നു വാതിൽ
സ്വയം
ക്ഷീണിതനായ് തെല്ലുഭാവം പകർന്നു
വന്നെത്തി മകൻ തണ്ടൊടിഞ്ഞ
മലർ പോലെ
ചേതനയറ്റൊരാ കൺകളിൽ
ദീനമാം
ഭാവം, വിളർത്ത കവിൾത്തടം,
ദുർമുഖം
കോമള മേനിയിലങ്ങിങ്ങു നേർത്തൊരാ
സൂചി തൻ പാടുകൾ! തേങ്ങലായ്
മാറവേ
ഞെട്ടിവിറച്ചുതരിച്ചു പോയമ്മതൻ
മാനസം…. ഹൃത്തിൻ ചലനം
നിലയ്ക്കുമോ?
നഷ്ടസ്വർഗങ്ങൾ പണിഞ്ഞതിൻ
മേലെയായ്
ചിറകറ്റ് വീഴും ശലഭങ്ങൾ പോലവേ
മക്കൾതൻ ജീവിതം ഭാസുരമാക്കിടാ-
നാവതും ദുഃഖം സഹിച്ചു പോരായ്മക-
ളേറ്റം മറച്ചു വെച്ചാഗ്രഹതൃപ്തി വരുത്തും പിതാക്കൾ തൻ മോഹന
സ്വപ്നം
തകർത്തെറിഞ്ഞീടും ലഹരി
യുവത്വത്തി-
നന്തകനോർക്ക പരിഷ്കൃത ലോകമേ
ഓർമ്മതൻ തേരിലായമ്മ തൻ
മാനസം
ഉണ്ണിതൻ ബാല്യത്തിലൂടെ തിരിക്കവേ
ഒച്ചയൊതുക്കി പുലമ്പുന്നു ജീവിത-
താളം ക്ഷണം തെറ്റി ഭ്രാന്തമായ്
വ്യർത്ഥമായ്
ഉണ്ണീ വരികെന്നരികത്തു തെന്നലായ്
കൊഞ്ചിക്കുഴഞ്ഞു നീയമ്മ തൻ
കണ്ണനായ്
അമ്മതൻ കൈ വിരൽ തുമ്പിലൂഞ്ഞാ-
ലിലായ്
തുള്ളിക്കളിച്ചിടും പൊന്മകൻ
കണ്ണനായ്
കാലപ്പകർച്ചയിൽ മാറ്റങ്ങളേന്തി നീ
യൗവ്വന സൗന്ദര്യമാകാതിരുന്നെങ്കിൽ
ഒക്കത്തു വെച്ചു നിന്നോമനപ്പുമുഖം
കണ്ടു ഞാൻ നിർവൃതി പൂകാൻ
കഴിഞ്ഞെങ്കിൽ……!

ഷീജ ഡേവിഡ്

Facebook Comments

COMMENTS

- Advertisment -

Most Popular

മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി മലയാളി മനസ്സിൽ എത്തുന്നു പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.

"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്. എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി യായ ശ്രീ കെ ജി...

മലയാളിമനസ്സ്.. ആരോഗ്യ വീഥി

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

തെറ്റു തിരുത്താനുള്ള ആർജ്ജവം നേടിയെടുക്കാം .......................................................................................................... സന്യാസി പതിവുപോലെ, തൻ്റെ പൂജാമുറിയിൽ കയറിയപ്പോൾ, അവിടിരുന്ന തൻ്റെ സ്വർണ്ണത്തളിക കാണാനില്ല! തൻ്റെ ശിഷ്യരിൽ ആരെങ്കിലുമായിരിക്കും അതെടുത്തതെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും, തന്നോടു രഹസ്യമായി പറയുവാൻ ഗുരു ശിഷ്യരോടു...

ശുഭദിനം | 2023 | ഫെബ്രുവരി 9 | വ്യാഴം ✍കവിത കണ്ണന്‍

വീട്ടിലേക്ക് പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: