കൂട്ടിലേക്കെത്തിയത് കൂറ്റൻ പെരുമ്പാമ്പ്. സ്വജീവൻ നൽകി കുഞ്ഞുങ്ങളെ രക്ഷിച്ച് അമ്മ പക്ഷി. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ട്വിറ്ററിലൂടെ പങ്കുവെച്ച ഈ ദൃശ്യത്തെ അടിസ്ഥാനമാക്കി ഞാൻ രചിച്ച കവിത. അമ്മ പക്ഷി.
പാറുക പാറുക
അമ്മ പക്ഷീ നീ
പാറിപ്പറക്കുക
അമ്മ പക്ഷീ
പുലരി തൊട്ടന്തിയോളം
പാറിപ്പറന്നിട്ടും
പാതി വയറുമായി
നീ പോകയാണോ
നിൻ കൂടുന്നയാൻ
നീ പോകയാണോ
കൂട്ടിലോ കുഞ്ഞിളം
പൈതങ്ങളില്ലേ
കൊക്കിലൊളിപ്പിച്ചൊരാ
തീറ്റയുമായി അമ്മ
കൂടണയുന്നതും
കാത്തിരിക്കയല്ലേ
പാറമടയിലെ നിൻ
നീ ഡത്തിനരുകിലെ
പൊത്തിലൊരു
പെരുമ്പാമ്പൊളി –
ച്ചിരിക്കുന്നുണ്ടേ
നിൻ നീഡത്തിലേക്കു
കണ്ണും നട്ടിരിക്കുന്നുണ്ടേ
നിൻ ചൂടേറ്റു പൈതങ്ങൾ
ഉറങ്ങാറില്ലേ……
നിൻ ചൂടേറ്റവർ
ഉണരാറില്ലേ’……
നിൻ്റെ ചിറകിലൊളിച്ചവർ
കളിക്കാറില്ലേ’……
പാറുക പാറുക
അമ്മ പക്ഷീ നീ
പാറിപ്പറക്കുക
അമ്മ പക്ഷീ
ഒരു വേള പുലർകാലേ
അർക്കനുദിച്ചപ്പോൾ
ഇര തേടിയെത്തിയല്ലോ
ആ പെരുമ്പാമ്പ്
നിൻ നീഡത്തിങ്കൽ
അപകടം മണത്തൊരാ
നിൻ അമ്മ മനസ്സ്
ചിറകിട്ടടിച്ചു നിൻ
പൈതങ്ങളെ-
നീഡത്തിൻ പുറ_
ത്തെത്തിച്ചിട്ട്
സ്വയം ആ
പെരുമ്പാമ്പിൻ
ഇരയായി നീ
തീർന്നിടുമ്പോൾ
എന്നിലെ അമ്മ
മനസ്സ് തേങ്ങുന്നല്ലോ
എന്നമ്മ പക്ഷീ’…..
തേങ്ങി തേങ്ങി
ഞാൻ കരയുന്നല്ലോ.
പ്രമീള ശ്രീദേവി