17.1 C
New York
Monday, January 24, 2022
Home Literature അമ്മയുടെ അവകാശികൾ (കഥ)

അമ്മയുടെ അവകാശികൾ (കഥ)

രാജൻ പടുതോൾ✍

താന്‍ വരുന്നതും നോക്കി അമ്മ പൂമുഖത്തിരിക്കൂന്നണ്ടാവുമെന്ന് രവിക്ക് ഉറപ്പായിരുന്നു. ഡല്‍ഹിയില്‍ ജോലി കിട്ടിയതിനു ശേഷം നാലാം തവണയാണ് നാട്ടിലേക്ക് വരുന്നത്. പടി കടക്കുമ്പോള്‍ത്തന്നെ കാണാം പൂമുഖത്തിണ്ണയില്‍ പടിഞ്ഞാട്ടു നോക്കിയിരിക്കുന്ന അമ്മയെ..വേഷത്തിനും ഇരിപ്പിനും മാറ്റമുണ്ടാവാറില്ല. തിണ്ണയില്‍ തക്കോട്ടു കാലുനീട്ടി, പടിക്കലേയ്ക്ക് മുഖം തിരിച്ചിരിക്കുന്ന മട്ടിലേ പടികയറുന്ന രവി അമ്മയെ കണ്ടിട്ടുള്ളു. നീലക്കരയുള്ള വേഷ്ടിയും ഒരിക്കലും മാറാറില്ല.
ലീവു കഴിഞ്ഞു തിരിച്ചു പോവുമ്പോള്‍ തിണ്ണയില്‍ കെെയ്കുത്തി പടി കടന്നു താന്‍ മറയുന്നതുവരെ കണ്ണുവെട്ടാതെ നോക്കി നില്‍ക്കുന്ന അവര്‍ ഒരു പക്ഷെ താന്‍ തിരിച്ചു വരുന്ന ദിവസം വരെ അവിടെ ഇരിപ്പുറപ്പിയ്ക്കുകയാവാം എന്ന് അവനു തോന്നാറുണ്ട്.
പൂമുഖപ്പടയില്‍ി കാത്തിരിക്കാറുള്ള അമ്മയുടെ അസാന്നിദ്ധൃം അതുകൊണ്ട് അവനെ അസ്വസ്ഥനാക്കി.പൂമുഖത്ത് ഷൂസ് ചവുട്ടിക്കയറിയ ശബ്ദമോ, പെട്ടി ഇറക്കി വെയ്ക്കുന്ന ശബ്ദമോ അകത്തു പ്രതികരണം ഉണ്ടാക്കുന്നില്ലെന്നത് അവനെ അമ്പരപ്പിച്ചു.
തളത്തിലേക്ക് കടന്നപ്പോള്‍ അടുക്കളയ്ക്കപ്പുറത്തുനിന്ന് ആരേയോ സാന്ത്വനപ്പെടുത്തുന്ന ശബ്ദം കേള്‍ക്കുന്നത് അമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞറിയാന്‍ അവനു ബുദ്ധിമുട്ടുണ്ടായില്ല.മുറിവില്‍ എണ്ണ പുരട്ടുമ്പോഴും പനി മാറാന്‍ നെറ്റിയില്‍ കെെപ്പത്തിവെച്ച് അരികിലിരിക്കുമ്പോഴും അമ്മ ഈ സ്വരത്തിലാണ് അവനെ സാന്ത്വനപ്പെടുത്താറ്. ”സാരല്യാട്ടോ, അപ്പൂന്റെ വാവു പ്പ മാറും ട്ടോ….”ആ ഈണം ഒരു സാന്ത്വനത്തിന്റെ താരാട്ടായി അവന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്.

അവന്റെ ഊഹം ശരിയായിരുന്നു. അടുക്കളയ്ക്കപ്പുറത്തെ വെറകുപുരയില്‍ ശുശ്രൂഷയുടെ തലോടലില്‍ മുഴുകിയിരിക്കുകയായിരുന്നു അമ്മ. ഒരു നായക്കുട്ടിയുടെ കാലില്‍ മുറിവുകെട്ടിയിരിക്കുന്ന അമ്മയെ അവന്‍ ഒരു നിമിഷം കൗതുകത്തോടെ നോക്കിനിന്നു. തന്റെ സാന്നിദ്ധ്യംഅമ്മയുടെ ശ്രദ്ധയില്‍ പെടാതിതിരുന്നത് ഒരത്ഭുതമായി അവനു തോന്നി.മുറ്റത്തു കാലുകുത്തുന്നതിനു മുന്‍പ് അടുക്കളയിലിരുന്ന് തന്റെ കാലൊച്ച കേള്‍ക്കുന്ന അമ്മ അടുത്തെത്തിയ തന്നെ കാണുന്നില്ല.

”ങ്ആ,നീ എത്ത്യോ ? നിന്നെ നോക്കി പൂമുഖത്തിരിക്കുമ്പൊഴാ ദാ ഈ പാവം ഞൊണ്ടി ഞൊണ്ടി കേറിവവന്നത്..ഏതു മഹാപാപി ആണാവോ ഇതിന്റെ കാലു കല്ലെറിഞ്ഞൊടിച്ചത്‌ ?നീ പോയി വേഷം മാറ്റ്. ഞാന്‍ ദാ,വരുണു ” എന്നൊക്കെ അമ്മ പറഞ്ഞത് വെറും ഉപചാരം പറയലായിട്ടുമാത്രമേ അവനു തോന്നിയുള്ളു. തന്റെ സ്ഥാനം പിടിച്ചെടുത്ത നായയോട് അയാള്‍ക്ക് വല്ലാത്ത അമര്‍ഷം തോന്നി.

വേഷം മാറുന്നതിനിടയിലും കുളിമുറിയിലെ കാര്യങ്ങള്‍ക്കിടയിലും അവന്‍ ഓര്‍ത്തത് അമ്മയുടെ തന്നോടുള്ള അനാസ്ഥയെ കുറിച്ചു മാത്രമാണ്. അടുത്തകാലത്തായി അമ്മയുടെ കത്തുകളിലെ ഉള്ളടക്കത്തില്‍ വായിച്ച മാറ്റം അവന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു .ആദ്യമൊക്കെ തന്റെ ഊണിനെ ചൊല്ലിയും തന്നെ കാണാനുള്ള തിടുക്കത്തെ കുറിച്ചുമുള്ള വേവലാതികളില്‍ ഒതുങ്ങിയിരുന്നതായിരുന്നു ആ കത്തുകള്‍.ഈയ്യിടെയായി അതൊന്നും അമ്മയ്ക്ക് ഗൗരവമുള്ള വിഷയങ്ങളല്ല.ഒരു രാത്രി എവിടെനിന്നോ കയറിവന്ന ഒരു പൂച്ച തന്നെ ഉരുമ്മക്കിടന്നത്,തെക്കേലെ അമ്മിണിയുടെ ആട് പെറ്റത്, അതിലൊരു പിടയെ അമ്മ ദത്തെടുത്തത്, അടുക്കളയിലിഴഞ്ഞത്തിയ പാമ്പിനെ പാലും നൂറും കൊടുത്ത് കാവിലേയ്ക്ക് തിരിച്ചയച്ചത്,തന്റെ ഊണിന്റെ ഓഹരിക്കുവേണ്ടി മുറ്റത്തെ മാവില്‍ നേരം തെറ്റാതെയെത്തുന്ന കാക്ക കൊമ്പത്തുനിന്ന് കൊമ്പത്തേയ്ക്ക് പറന്ന് കളിക്കുന്നത്, പടിക്കലെ മാവ് പൂത്തത്, വരിക്കപ്ലാവ് ചൊട്ടയിട്ടത്, പൂവും കായും നിറഞ്ഞുനിന്ന പയറ്റിന്‍ ചെടികള്‍ പശു തിന്നത്, ……..അങ്ങനെയങ്ങനെ പക്ഷികളും പശുക്കളും പൂക്കളും മാമ്പൂവും മേളിച്ച ഒരു ഉദ്യാനത്തിലെ പുലരി പോലെ പ്രസന്നമാണ് ഈയിടയ്ക്ക് അമ്മയെയെഴുതിയ കത്തുകള്‍.

തനിക്കും അതൊരാശ്വാസമായിരുന്നു.ഒറ്റപ്പെടലിന്റെ വേദനയുടെ വിഷാദം നിറഞ്ഞ കത്തുകള്‍ തന്നെ കുത്തിനോവിച്ചിരുന്നു.വേവലാതികളുടെ തരിശുഭൂമിയില്‍ നിന്ന് പൂങ്കാവനത്തിലേക്കുള്ള ചുവടുമാറ്റത്തിലെ സൂചനകള്‍ കത്തുകളിലെ വരികള്‍ക്കിയില്‍ മറഞ്ഞുകിടന്നത് പക്ഷെ താന്‍ വായിച്ചില്ല..

പലഹാരവും ചായയും പകരുന്നതിനിടയിലും അമ്മ പറഞ്ഞത് പട്ടിയുടേയും പൂച്ചയുടേയും കഥകള്‍ തന്നെയാണെന്നത് അവന്റെ ക്ഷമ കെടുത്തി.
”അമ്മയ്ക്ക് പ്പോ എന്നെ വേണ്ടാതെയായി, അല്ലേ ? പട്ടീം പൂച്ചേം മതി ” തന്റെ ശബ്ദത്തിലെ ഇടര്‍ച്ച അമ്മ പിടിച്ചെടുക്കാതിരിക്കാനുള്ള അവന്റെ ശ്രമം ഫലപ്രദമായിയില്ല. തന്റെ നോവ് തന്നെക്കാള്‍ മുമ്പ് ഉള്ളില്‍ തട്ടുന്ന ആ പഴയ അമ്മയുടെ ആര്‍ദ്രത അവരുടെ കണ്ണുകളില്‍ നിറയുന്നത് അവന്‍ കണ്ടു.
വേഷ്ടിത്തലപ്പുകൊണ്ട് കണ്ണുതുടച്ചപ്പോള്‍ ആ മുഖം ചുവന്നു തുടുത്തതും ചുണ്ടുകള്‍ വിറപൂണ്ടതും നോക്കിയിരിക്കാന്‍ അവനായിയല്ല..
”ച്ഛീ, എന്താ അമ്മേ, ഇത്.? ഞാനൊരു തമാശ പറഞ്ഞതല്ലേ ?” എന്ന ചോദ്യം ഒളിച്ചുകളിയാണെന്നറിഞ്ഞിട്ടും തന്റെ ചോദ്യം സൃഷ്ടിച്ച വികാരവിക്ഷോഭം മറികടക്കാന്‍ വേറെ ഉപായമൊന്നുമില്ലാതെ അവന്‍ കുഴങ്ങി.
‘എനിക്ക് നീയല്ലാതെ ആരുമില്ല” കാല്‍ക്കീഴില്‍ ഉരുമ്മിക്കളിക്കുന്ന പൂച്ചയെ മാറിലേറ്റി തലോടിക്കൊണ്ട് അമ്മ വിതുമ്പി.” ഒരു രാത്രി എവിടെ നിന്നോ വഴിതെറ്റി വന്ന ഇവള്‍ എന്നെ മുട്ടിയിരുമ്മി കിടന്നത് ഞാനറിഞ്ഞില്ല. നീ എന്നെ ചേര്‍ന്നു കിടക്കുന്ന സ്വപ്നം കണ്ട് രസിച്ചുറങ്ങിയിരുന്ന ഞാന്‍ ഉണര്‍ന്നപ്പോള്‍ ഇവളുടെ തലയില്‍ വിരലോടിക്കുകയായിരുന്നു. ഉണര്‍ന്നിട്ടും ഒരു നിമിഷം അതു നീയ്യല്ലെന്നു വിശ്വസിക്കാനെനിക്കായില്ല.”അമ്മ നിര്‍ത്തി. പിന്നെ കുറെ കരഞ്ഞു.

അന്നത്തെ ദിവസം മുഴുവന്‍ അമ്മ പറഞ്ഞത് ആ പൂച്ചയില്‍ നിന്നു തുടങ്ങിയ തുടര്‍ക്കഥയായിരുന്നു. പട്ടിയിലും ,കാക്കയിലും, പ്ലാവിലും, മാവിലും , പയറുതിന്ന് തൃപ്തയായ പശുവിലും മോനെ കണ്ട അമ്മയുടെ തുടര്‍ക്കഥ. അമ്മ എല്ലാത്തിലും മോനെ കാണുന്നു. അവര്‍ക്ക് ഈ ചരാചരം മുഴുവന്‍ നിറഞ്ഞ സാന്നിദ്ധ്യമാണ് മോന്‍.

പറഞ്ഞ് പറഞ്ഞ് നേരം സന്ധ്യയായപ്പോള്‍ അമ്മ സന്ധ്യാനാമം ചൊല്ലി.
”ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോ-
ളുണ്ണികള്‍ മറ്റു വേണമോ മക്കളായ് !”

രാജൻ പടുതോൾ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...

ടെക്സസ് ഫെഡറൽ ജീവനക്കാരുടെ വർദ്ധിപ്പിച്ച മണിക്കൂർ വേതനം 15 ഡോളർ ജനുവരി 30 മുതൽ

ഓസ്റ്റിൻ (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിത് ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്(OPM) വെള്ളിയാഴ്ച...

നമ്മൾ വിർച്ച്വൽ ആയി “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു.

കാൽഗറി : 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍).നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഒരു വിർച്ച്വൽ കലോത്സവം "നമ്മളുടെ കലോത്സവം 2022" സംഘടിപ്പിക്കുന്നു. കാനഡയിലെ വാൻകൂവർ ഇന്ത്യൻ...
WP2Social Auto Publish Powered By : XYZScripts.com
error: